തിരഞ്ഞെടുപ്പിൽ തോറ്റ ശേഷവും മുകേഷ് തന്റെ വണ്ടിയിലെയും ഓഫീസിലെയും എം.എൽ.എ ബോർഡ് മാറ്റാത്തത് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നു. പഴയ ഓഫീസിലേക്കുള്ള വഴിയിൽ ഇപ്പോഴും ‘എം.എൽ.എ ഓഫീസ്’ എന്ന് കാണിക്കുന്ന ബോർഡ് നിലനിർത്തിയിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് ആക്ഷേപം.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം കൊല്ലം കളക്ടർക്കും വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് വിഷ്ണു ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചു. മുകേഷ് എം.എൽ.എ ആയിരുന്നപ്പോൾ ഒരു ഫോൺ കോളിലൂടെ പ്രശസ്തമായ ‘അന്തസ് വേണമെടാ, അന്തസ്’ എന്ന ഡയലോഗ് ടാഗ്‌ലൈനാക്കിക്കൊണ്ടാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്……
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒക്കും പരാതി നൽകി.




