തിരഞ്ഞെടുപ്പിൽ തോറ്റ ശേഷവും മുകേഷ് തന്റെ വണ്ടിയിലെയും ഓഫീസിലെയും എം.എൽ.എ ബോർഡ് മാറ്റാത്തത് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നു. പഴയ ഓഫീസിലേക്കുള്ള വഴിയിൽ ഇപ്പോഴും ‘എം.എൽ.എ ഓഫീസ്’ എന്ന് കാണിക്കുന്ന ബോർഡ് നിലനിർത്തിയിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് ആക്ഷേപം. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം കൊല്ലം കളക്ടർക്കും വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് വിഷ്ണു ഫേസ്ബുക്കിൽ ഒരു കുറിപ്പും Read More…
Tag: MLA Office
രാഹുൽ മാങ്കൂട്ടത്തിൽ എവിടെ? MLA ഓഫീസ് പൂട്ടി, അറസ്റ്റിന് നീക്കം? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. Read More…


