കരിയറിലെ ഒരു നാഴികക്കല്ലിലേക്ക് നീങ്ങുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. 1000 ഗോളുകള്‍ക്ക് വെറും 84 ഗോളുകള്‍ മാത്രം പിന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു മൈല്‍സ്‌റ്റോണ്‍ കൂടി പിന്നിട്ടു. സൗദി പ്രോ ലീഗില്‍ സ്വന്തം തട്ടകത്തില്‍ 2-0 ന് ഡമാക് വിജയം നേടാന്‍ അല്‍-നാസറിനെ സഹായിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തത് തന്റെ കരിയറിലെ 200-ാം പെനാല്‍റ്റി ആയിരുന്നു.
സൗദി പ്രോ ലീഗില്‍ ഡമാകിനെതിരായ അല്‍ നാസറിന്റെ പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം തന്റെ ആദ്യഗോള്‍ പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു താരം നേടിയത്. പെനാല്‍റ്റികളുടെ കാര്യത്തില്‍ ഗോളാക്കുന്നതിലുള്ള റൊണാള്‍ഡോയുടെ പരിവര്‍ത്തന നിരക്ക് 84.5 ശതമാനമാണ്. തന്റെ 200 സ്‌പോട്ട് കിക്കുകളില്‍ 169 എണ്ണവും റൊണാള്‍ഡോ ഗോളാക്കിയിട്ടുണ്ട്.
തന്റെ 142 പെനാല്‍റ്റികളില്‍ 111 എണ്ണവും 78.17 ശതമാനം നേടിയ ലയണല്‍ മെസ്സിയെക്കാള്‍ ഉയര്‍ന്ന പെനാല്‍റ്റി കണ്‍വേര്‍ഷന്‍ നിരക്ക് റൊണാള്‍ഡോയ്ക്കുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, 104 പെനാല്‍റ്റികളില്‍ നിന്ന് 87 ഗോളുകള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോക്സി പെനാല്‍റ്റി ഗോളാക്കുന്ന നിരക്കില്‍ മുന്നിലുണ്ട്. 89.36 ശതമാനം റിട്ടേണാണ് ഇത്. ഇംഗ്‌ളണ്ടിന്റെ ഹാരി കെയ്ന്‍ 95 പെനാല്‍റ്റികളില്‍ നിന്ന് 84 ഗോളുകള്‍ നേടിയിട്ടുണ്ട്, അതായത് 88.42 ശതമാനം പരിവര്‍ത്തന നിരക്ക്.
പതിവുപോലെ, ഈ സീസണിലും റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. 1000 കരിയര്‍ ഗോളുകള്‍ നേടാനുള്ള സുപ്രസിദ്ധമായ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ അടുക്കുന്ന അദ്ദേഹം കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ 915, 916 ഗോളുകള്‍ ആയിരുന്നു നേടിയത്. താര ത്തിന്റെ അവസാന 5 ഗോളുകള്‍ ക്ലബ്ബും ദേശീയ ടീമും ചേര്‍ന്ന അവസാന 3 മത്സരങ്ങളില്‍ വന്നതാണ്. സീസണില്‍, നിലവില്‍ 20 ഗോളുകളും 4 അസിസ്റ്റുകളും ക്രിസ്ത്യനോ ഇതുവരെ നേടിക്കഴിഞ്ഞു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ കഴിഞ്ഞ മാസം 900 ഗോളുകള്‍ നേടിയിരുന്നു. ഇനി ആയിരം ഗോളുകളാണ് ക്രിസ്ത്യാനോയുടെ കടമ്പ.