Health

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുത്, എന്തുകൊണ്ട് ?

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്ന് വിദഗ്ദര്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കിയാല്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ദഹനത്തെ ബാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. മുലപ്പാലില്‍ ഉള്ള പോഷകങ്ങളാണ് നവജാശിശുക്കളുടെ ആരോഗ്യത്തിന് ആവശ്യമെന്നും വിദഗ്ദര്‍ പറയുന്നു.

ശിശുവിദഗ്ദര്‍ പറയുന്നത് ഇങ്ങനെയാണ്, പശുവിന്‍ പാല് നല്‍കേണ്ടത് ഒരു വയസ്സിന് ശേഷമാണ്. നമ്മുടെ ജീവിതരീതി അനുസരിച്ച് പശുവിന്‍ പാല്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ഇത് ദഹനപ്രശ്നങ്ങളും കുട്ടികളുടെ വളര്‍ച്ചയെത്താത്ത കിഡ്നിയെ ബാധിക്കുന്നുവെന്നും ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രിഷ്യന്‍ സയന്‍സ് വിദഗ്ദനായ നന്ദന്‍ ജോഷി പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ അറിവില്ലാത്തവര്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുന്നുവെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മുലപ്പാല്‍ ലഭിക്കാത്ത 42% നവജാത ശിശുക്കള്‍ക്ക് പശുവിന്‍ പാലോ മറ്റ് പാലോ കൊടുക്കുന്നുവെന്ന് റാപിഡ് സര്‍വ്വേ ഓണ്‍ ചില്‍ഡ്രണ്‍ പറയുന്നു.

പശുവിന്‍ പാല്‍ നല്‍കുന്നത് അലര്‍ജിക്കും രോഗപ്രതിരോധശേഷിയെയും ബാധിക്കുന്നുവെന്നും വിദഗ്ദര്‍ പറയുന്നു. ത്വക്ക്, ദഹനം, ഛര്‍ദ്ദി, വയറിളക്കം, വിമ്മിട്ടപ്പെട്ടു ശ്വസിക്കുക, അമിതമായി കരയുക തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. പശുവിന്‍ പാല്‍ നല്‍കിയ പത്തില്‍ മൂന്ന് കുട്ടികള്‍ക്ക് വയറിളക്കം ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തിയതായും വിദഗ്ദര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്നുള്ള അലര്‍ജി 3 മുതല്‍ അഞ്ച് വരെ ശതമാനമാണെന്നും വിദഗ്ദര്‍ പറയുന്നു.