വയാഗ്ര സാധാരണ ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്. എന്നാല്‍ ഇതേ മരുന്നിന് പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫില്‍ എന്ന ഘടകം മനുഷ്യരിലെ സ്റ്റെം കോശങ്ങളെ ഓസ്‌റ്റിയോബ്ലാസ്‌റ്റുകളായി പരിവര്‍ത്തനം ചെയ്യിക്കുമെന്നാണ് പഠനം പറയുന്നത്.
പുതിയ എല്ലുകോശങ്ങള്‍ നിര്‍മ്മിക്കുവാന്‍ സഹായിക്കുന്നവയാണ് ഓസ്‌റ്റിയോബ്ലാസ്‌റ്റുകള്‍. പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക് ശോഷണം സംഭവിക്കുന്ന ഓസ്‌റ്റിയോപോറോസിസിന്റെ ചികിത്സയ്‌ക്കായി വയാഗ്രയെ മാറ്റിയെടുക്കാമെന്ന് പബ്‌മെഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എല്ലുകളെ ദുര്‍ബലമാക്കുന്ന ഓസ്‌റ്റിയോപോറോസിസ് വീഴ്‌ചകളില്‍ അവ ഒടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ സില്‍ഡെനാഫില്‍ ഉപയോഗിച്ചുള്ള ചികിത്സ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതുവഴി മറവിരോഗത്തിന്റെ സാധ്യതകളും വയാഗ്ര കുറയ്‌ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. വയാഗ്ര ഉപയോഗിക്കുമ്പോള്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Note to readers: This article is for informational purposes only and not a substitute for professional medical advice. Always seek the advice of your doctor with any questions about a medical condition.




