സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹ്യൂമനോയിഡ് റോബോട്ടിനെപ്പോലെ വസ്ത്രം ധരിച്ച് പറ്റിച്ചത് സ്വന്തം നാട്ടുകാരെ. അഞ്ച് മില്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്സുള്ള 30 കാരിയാണ് ഒരു ആനിമേഷന്‍ കഥാപാത്രത്തോട് സാമ്യമുളള രൂപഘടനയില്‍ നാട്ടുകാരായ പുരുഷന്മാരെ പറ്റിക്കുന്നത് ഓണ്‍ലൈനില്‍ അനേകരെയാണ് രസിപ്പിച്ചത്.
ഒരു ഹ്യൂമനോയിഡിനെപ്പോലെ വസ്ത്രം ധരിക്കുകയും ഒരു റോബോട്ടിന്റെ ചലനങ്ങളും ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രവുമായി സാമ്യമുള്ള മുഖത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. റോബോട്ടിന്റെ മെറ്റല്‍ ബോഡി പോലെ തോന്നിക്കുന്ന സില്‍വര്‍ ബോഡി സ്യൂട്ടും ഇളം നീല സൗന്ദര്യവര്‍ദ്ധക ലെന്‍സുകളും ഒരു ചെറിയ ബോബ് വിഗ്ഗും ധരിച്ചു. 190 സെന്റിമീറ്ററിലധികം ഉയരമുള്ള ഈ സ്ത്രീയുടെ വേഷം ആന്‍ഡ്രോയി ഡാണോ മനുഷ്യനാണോ എന്ന് ഓണ്‍ലൈന്‍ പ്രേക്ഷകരെ പലപ്പോഴും ആശയക്കുഴപ്പ ത്തിലാക്കി.
കൃത്രിമബുദ്ധി സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിട്ടായിരുന്നു ഈ വേഷപ്രച്ഛന്നത. തന്റെ മുഖത്തിനും സ്തനങ്ങള്‍ക്കും ഒരു മില്യണ്‍ യുവാന്‍ (140,000 യുഎസ് ഡോളര്‍) വിലയുണ്ടെന്ന് അറ്റ്ഡലാവോഷിയാന്‍ പറഞ്ഞു. പാവയെപ്പോലെയുള്ള മുഖം ഇഷ്ടപ്പെടുകയും ബാര്‍ബിയെപ്പോലെ വസ്ത്രം ധരിക്കുകയും ചെയ്തു. ജനുവരി 15 ന്, തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തന്റെ ഗ്രാമീണ ജന്മനാട്ടിലേക്ക് മടങ്ങുന്നതിന്റെ ഒരു വീഡിയോ അവള്‍ പോസ്റ്റ് ചെയ്തു.
വീഡിയോയില്‍, ഗ്രാമത്തിലെ സ്ത്രീകള്‍ അമ്പരപ്പ് പ്രകടിപ്പിക്കുന്നതും മനുഷ്യനാണോ എന്ന് പരിശോധിക്കാന്‍ അവളുടെ കൈകളില്‍ തൊടുന്നതും കാണാം. മറ്റ് ഫൂട്ടേജുക ളില്‍, സ്ത്രീകള്‍ അവളോട് ‘നിനക്ക് ഒരു കാമുകനുണ്ടോ?’ എന്നും ചോദിക്കുന്നുണ്ട്. അവളെ പരിചയപ്പെടുത്താന്‍ ഒരാള്‍ ഒരു ചെറുപ്പക്കാരനെ മുന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരിക പോലും ചെയ്തു. ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് അവര്‍ എന്തു ജോലി ചെയ്യുന്നു എത്ര കിട്ടുന്നു എന്നെല്ലാമാണ്. ഒരു മനുഷ്യനെന്ന നിലയില്‍ അവള്‍ ചിരിച്ചു കൊണ്ട് യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നത് വരെ എല്ലാം തുടരുകയും ചെയ്തു.