Oddly News

മദ്യകുംഭകോണം: മുത്തച്ഛനും മുന്‍മുഖ്യമന്ത്രി അച്ഛനും കിടന്ന അതേ ജയിലില്‍ ഭൂപേഷ് ബാഗേലും

ഒരേ കുടുംബത്തിലെ മുത്തച്ഛനും അച്ഛനും മകനും ഒരേ ജയിലില്‍ കിടന്നതിന്റെ പേരില്‍ റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു ബാരക്ക് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ബഘേല്‍ കുടുംബത്തിലെ മൂന്ന് തലമുറകളും അഴികള്‍ക്കുള്ളില്‍ കിടന്നതാണ് ഈ വിചിത്രത. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച നന്ദ് കുമാര്‍ ബഘേലും അഴിമതിക്കേസില്‍ കിടന്ന അതേ ബാരക്കില്‍ തന്നെ മകന്‍ ചൈതന്യ ബഘേലും കിടന്നു. ഈ അപൂര്‍വ യാദൃച്ഛികത ഛത്തീസ്ഗഢിലെ രാഷ്ട്രീയത്തില്‍ ചരിത്രമായി.

2021-ല്‍, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ പിതാവും ചൈതന്യ ബഘേലിന്റെ മുത്തച്ഛനുമായ നന്ദ് കുമാര്‍ ബഘേല്‍, ബ്രാഹ്മണര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് റായ്പൂര്‍ ജയിലില്‍ അടക്കപ്പെട്ടത്. ‘ബ്രാഹ്മിന്‍ കുമാര്‍ രാവണന്‍ കോ മത് മാരോ’ എന്ന തന്റെ പുസ്തകത്തിന്റെ പേരില്‍ ആഗ്രയില്‍ വെച്ച് അറസ്റ്റിലായ ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. അന്ന് ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, അദ്ദേഹം ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’ എന്ന് പ്രസ്താവിച്ചു. നന്ദ് കുമാര്‍ ബഘേലിനെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ ചൈതന്യ ബഘേല്‍ തടവില്‍ കഴിയുന്ന അതേ ബാരക്കിലാണ് പാര്‍പ്പിച്ചത്.

2017-ല്‍, ലൈംഗിക സിഡി അഴിമതി കേസില്‍, അന്നത്തെ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഭൂപേഷ് ബഘേല്‍ അറസ്റ്റിലായി. രാമന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍, ബഘേല്‍ ജാമ്യം എടുക്കാന്‍ വിസമ്മതിക്കുകയും ജയിലില്‍ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാന്‍ തീരുമാനിച്ചു. പിന്നീട് കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹത്തെ മകന്‍ ചൈതന്യ ബഘേല്‍ ഇപ്പോള്‍ കഴിയുന്ന അതേ റായ്പൂര്‍ ജയില്‍ ബാരക്കിലാണ് പാര്‍പ്പിച്ചത്.

റായ്പൂര്‍ ജയിലില്‍ അടക്കപ്പെട്ട ബഘേല്‍ കുടുംബത്തിലെ മൂന്നാമത്തെ തലമുറയായ ചൈതന്യ ബഘേല്‍ 2025 ജൂലൈ 18 മുതല്‍ കസ്റ്റഡിയിലാണ്. തന്റെ പിതാവും മുത്തച്ഛനും ഇതേ ബാരക്കില്‍ ചെലവഴിച്ച സമയത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. ജയിലില്‍ കഴിഞ്ഞ കാലയളവില്‍, ചൈതന്യ രണ്ട് പുസ്തകങ്ങള്‍ വായിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ദി ഡിസ്‌കവറി ഓഫ് ഇന്ത്യ’, മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’. ചൊവ്വാഴ്ച, കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് നാല് ദിവസത്തേക്ക് കൂടി നീട്ടി.