ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ ചരിത്രം സൃഷ്ടിക്കുകയും റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. ഒന്നാം ദിനത്തില്‍ സെഞ്ച്വറി തികച്ചപ്പോള്‍, ഇംഗ്ലണ്ടില്‍ മൂന്നക്ക മാര്‍ക്ക് ഭേദിക്കുന്ന ആദ്യ ഇടംകൈയ്യന്‍ ഇന്ത്യന്‍ ഓപ്പണറായിട്ടാണ് യശസ്വി മാറിയത്. 159 പന്തില്‍ 101 റണ്‍സ് അദ്ദേഹം നേടി. 15 ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അവരെല്ലാം വലംകൈയ്യന്‍ ബാറ്റര്‍മാരായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 1932ന് ശേഷം ആദ്യമായി ഒരു Read More…
ഐപിഎല്ലില്‍ എങ്ങിനെയാണ് തിരിച്ചുവരേണ്ടത് ; മുംബൈ ഇന്ത്യന്‍സിനെ കണ്ടുപഠിക്കണം
തിരിച്ചുവരവെന്ന് പറഞ്ഞാല്‍ ഇങ്ങിനെയാണ്. അത് മുംബൈ ഇന്ത്യന്‍സ് കാണിച്ചുതന്നു. തോറ്റുകൊണ്ടു തുടങ്ങി ടൂര്‍ണമെന്റില്‍ ഏറ്റവും ആദ്യം പുറത്താകുന്ന ടീമാകുമെന്ന് കരുതിയ മുംബൈ ഇന്ത്യന്‍സ് അവസാന എട്ടില്‍ഏഴു മത്സരങ്ങളും ജയിച്ചായിരുന്നു പ്‌ളേ ഓഫില്‍ കടന്നത്. മോശമായ ഒരു തുടക്കത്തിന് ശേഷം എംഐ അവരുടെ കളി തന്നെ മാറ്റി. അവരുടെ അവസാന എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. നിലവില്‍, 16 പോയിന്റും 1.292 എന്ന ശക്തമായ നെറ്റ് റണ്‍ റേറ്റുമായി അവര്‍ നാലാം സ്ഥാനത്താണ്. Read More…
പാർക്കിലെ ബെഞ്ചിൽ 7വയസുകാരിയുടെ വിരൽ കുടുങ്ങിയത് ആറ് മണിക്കൂറോളം, പിന്നാലെ രക്ഷ: വൈറലായി വീഡിയോ
മെറ്റൽ പാർക്ക് ബെഞ്ചിലെ ദ്വാരങ്ങളിൽ ഒരു ഏഴുവയസ്സുകാരിയുടെ വിരൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. . നോയിഡയിലെ സെക്ടർ 53ലെ കാഞ്ചൻജംഗ മാർക്കറ്റിന് പിന്നിലെ സെൻട്രൽ പാർക്കിലാണ് സംഭവം. കണ്ടുനിന്നവർ ആദ്യം അവളുടെ വിരലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അൻഷിക എന്നു പേരുള്ള പെൺകുട്ടിയാണ് കളിക്കുന്നതിനിടെ ബെഞ്ചിലെ മെറ്റൽ ദ്വാരങ്ങളിൽ വിരലുകൾ കയറ്റിയത്. അവളുടെ വിരലുകൾ കുടുങ്ങിപോകുകയും പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ വരുകയും Read More…
രാമായണത്തില്‍ കാജല്‍അഗര്‍വാളും ; സീതയായിട്ടല്ല, മണ്ഡോദരിയായി യാഷിന്റെ നായികയാകും
ഇന്ത്യന്‍സിനിമയില്‍ വിവാഹിതരാകുന്നതോടെ മുഖ്യധാരയില്‍ നിന്ന മിക്കവാറും നടിമാരുടെ മാര്‍ക്കറ്റ് ഇടിയുന്നതാണ് പതിവ്. ഒന്നുകില്‍ അവര്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുള്ള സിനിമയില്‍ മുഖ്യവേഷം ചെയ്യുന്നവരായി നിലനില്‍ക്കും. അല്ലെങ്കില്‍ സഹനായികമാരായി പിന്നോക്കം പോകും. ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍നായികയായിരുന്ന കാജല്‍ അഗര്‍വാളാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും നായികയായി നിറഞ്ഞു നിന്ന അവര്‍ നിതേഷ് തിവാരിയുടെ രാമായണം സിനിമയുടെ ഭാഗഭാക്കാകുകയാണ്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനും സായ്പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രം ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. ഇതിഹാസ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിനാകുന്ന കാജല്‍ Read More…
ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ, ഓടിത്തുടങ്ങിയത് 1979 ഡിസംബർ 18 ന്
ഇന്ത്യന്‍ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളില്‍ അവതരിപ്പിച്ച ഡബിൾ ഡെക്കർ ട്രെയിൻ റെയില്‍വേയുടെ വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിന്‍ എന്നാണ് ഓടിത്തുടങ്ങിയത്? 1979 ഡിസംബർ 18 നാണ് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യത്തെ ട്രെയിൻ ഫ്ലയിംഗ് റാണി എക്സ്പ്രസ് ആരംഭിച്ചത്. സൂറത്തിനും മുംബൈ സെൻട്രലിനും ഇടയിൽ 263 കിലോമീറ്റർ ദൂരം ഏകദേശം 4 Read More…
റോട്ട്‌വീലറിന്റെ ആക്രമണത്തില്‍നിന്ന് അമ്മ സ്വശരീരം ഉപയോഗിച്ച് കുട്ടിയെ സംരക്ഷിക്കുന്നു- ദൃശ്യങ്ങൾ പുറത്ത്
കടിച്ചുകീറാൻ പാഞ്ഞെത്തിയ റോട്ട് വീലർ നായയുടെ ആക്രമണത്തിൽ നിന്ന് തന്റെ അഞ്ചുവയസുള്ള കുഞ്ഞിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഒരമ്മയുടെ ധീരത തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ റഷ്യയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യയിൽ മഞ്ഞുവീണ ഒരു തെരുവോരത്തായിരുന്നു അതിദാരുണ സംഭവം. ഒരു വഴിയാത്രക്കാരനായ യുവാവാണ് നാടകീയ സംഭവങ്ങൾ തന്റെ മൊബൈലിൽ പകർത്തിയത്. തുടർന്ന് ആർടി ടെലിവിഷൻ നെറ്റ്‌വർക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു. റഷ്യയിൽ മഞ്ഞുവീണ ഒരു തെരുവോരത്തായിരുന്നു അതിദാരുണ സംഭവം. ഒരു വഴിയാത്രക്കാരനായ യുവാവാണ് നാടകീയ സംഭവങ്ങൾ തന്റെ Read More…
പെയ്ഡ്‌ലീവ് കിട്ടാന്‍ മുത്തച്ഛന്‍ മരിച്ചെന്ന് വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ; സിംഗപ്പൂരില്‍ ഇന്ത്യാക്കാരന് വന്‍പിഴ…!
എളുപ്പത്തില്‍ ലീവ് കിട്ടാന്‍ ആള്‍ക്കാര്‍ ‘മരണം’ ഒരു വിഷയമാക്കുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. എന്നാല്‍ സിംഗപ്പൂരില്‍ പെയ്ഡ് ലീവ് കിട്ടാന്‍ ഈ തന്ത്രം ഉപയോഗിച്ച ഇന്ത്യാക്കാരന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. തന്റെ മുത്തച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതിന് കിട്ടിയ പിഴ 4000 ഡോളര്‍ ആയിരുന്നു. ഈ മാസം ആദ്യമാണ് 29 കാരനായ ബരത് ഗോപാലിന്, വഞ്ചന നടത്താനുള്ള ഉദ്ദേശ്യത്തോടെ ബന്ധുവിന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിഴ കിട്ടിയത്. 2023 നവംബറില്‍, സെക്യൂരിറ്റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍ Read More…
ആഭ്യന്തരക്രിക്കറ്റിലെ തിരിച്ചുവരവിലും കോഹ്ലി വീണു; വെറും ആറു റണ്‍സില്‍ നില്‍ക്കേ സ്റ്റംപ് പറപറന്നു…!
ഒരു ദശകത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവന്ന വിരാട്‌കോഹ്ലിയെ ദൗര്‍ഭാഗ്യം അവിടെയും വിടുന്നില്ല. റെയില്‍വേസിനെതിരേ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലിയുടെ സ്റ്റംപ് വെറും ആറു റണ്‍സിന് പറന്നു പോകുന്നത് കണ്ട് ആരാധകര്‍ ഞെട്ടി. വെള്ളിയാഴ്ച ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വിരാട് കോഹ്ലിയുടെ രഞ്ജി ട്രോഫി തിരിച്ചുവരവ് 15 പന്തുകള്‍ നീണ്ടുനിന്നു. 13 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കുന്ന കോഹ്ലിയെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കാണികള്‍ നിറഞ്ഞ കൈയ്യടി Read More…
അടുക്കളയിലെ മസാലപ്പൊടികളിലെ മായം കണ്ടുപിടിക്കാന്‍ 5 മാർഗങ്ങൾ
സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളും അടുക്കളയിലെ അവിഭാജ്യ ഘടകമാണെങ്കിലും അവയുടെ ഗുണനിലവാരം പലപ്പോഴും കുറവാണ്. ഇത്തരത്തിൽ കൃത്രിമ രുചിക്കായും, നിറത്തിനായും, മണത്തിനായും ചേർക്കുന്ന ചേരുവകകൾ ശരീരത്തിന് ദോഷകാരമാണ് . ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സിന്തറ്റിക് അഡിറ്റീവുകൾ കണ്ടെത്തുന്നതിനും കൃത്രിമ കളറിംഗ് ഏജന്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഹായിക്കുന്ന ലളിതമായ ചില മാർഗങ്ങൾ ചുവടെ കൊടുക്കുന്നു മഞ്ഞൾപൊടി ചെറിയ അളവിൽ മഞ്ഞൾപ്പൊടി എടുത്ത് ചെറുചൂട് വെള്ളത്തിൽ കലർത്തുക. ശേഷം ഇളക്കി നിറം നിരീക്ഷിക്കുക. ശുദ്ധമായ മഞ്ഞൾ ആണെങ്കിൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന കണികകളോ Read More…














