Travel

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പോസ്‌റ്റോഫീസ്; ഇവിടെ വസിക്കുന്നത് ആയിരത്തിലധികം പെന്‍ഗ്വിനുകള്‍

ആയിരത്തിലധികം പെന്‍ഗ്വിനുകള്‍ വസിക്കുന്ന ദ്വീപ്. അവിടെയൊരു പോസ്റ്റോഫീസ്. ഒറ്റപ്പെട്ട ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്റോയ് ഇപ്പോള്‍ ചരിത്രപരമായ സ്ഥലമായും സ്മാരകമായും കണക്കാക്കപ്പെടുന്നു. ബ്രിട്ടന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഈ തപാല്‍ ഓഫീസ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതും ഉള്‍നാടന്‍ പ്രദേശത്തുള്ളതുമായ പോസ്‌റ്റോഫീസായിട്ടാണ് കണക്കാക്കപ്പെടുന്നത്. യുദ്ധകാലത്ത് രഹസ്യദൗത്യമായ ഓപ്പറേഷന്‍ ടാബറിന്റെ ഭാഗമായി 1944 ഫെബ്രുവരി 11 നാണ് ഇത് സ്ഥാപിതമായത്. 1945 ല്‍ യുദ്ധം അവസാനിച്ചതോടെ് 1962 ജനുവരി വരെ അത് അന്തരീക്ഷ ശാസ്ത്ര ഗവേഷണ കേന്ദ്രമായും ആശയവിനിമയ കേന്ദ്രമായും Read More…

Travel

കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും

സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം. ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും. 10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ Read More…

Travel

ഇന്ത്യയിലെ ഒരു പ്രമുഖ നഗരത്തിന്റെ 1928 ലെ ആകാശക്കാഴ്ച ; ഐടിഹബ്ബും, ഓട്ടോമൊബൈല്‍ ഹബ്ബുമാണ്, പക്ഷേ വിമാനത്താവളം ഇല്ല

ഓട്ടോമൊബൈല്‍ ഹബ്ബ, ഐടി ഹബ്ബ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസും. ആധുനിക ലോകത്തിന്റെ എല്ലാത്തരം അടിപൊളി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ നരഗത്തിന് ഇല്ലാത്തതായി ഒന്നുണ്ട്. ശരിയായ ഒരു വിമാനത്താവളം. ഈ വിവരങ്ങള്‍ വെച്ച് നഗരം ഏതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? നഗരത്തിലെ പണ്ടുമുതലുള്ള ഐക്കണ്‍ കെട്ടിടമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) സിംല ഓഫീസിന്റെ 1928 ലെ ഒരു ഏരിയല്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. അവരുടെ ആര്‍ക്കൈവില്‍ നിന്നും ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എക്‌സില്‍ Read More…

Travel

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? കോഴിക്കോട് നിന്നും പോകാനാകും

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐആര്‍സിടിസി) ‘ലൈവ്ലി ലേ ലഡാക്ക് പാക്കേജ്…’ ഉപയോഗിച്ച് ഈ ഓണാവധിക്ക് ലഡാക്കിന്റെ അതിമനോഹരമായ സൗന്ദര്യം നുണയാന്‍ യാത്രപോകാം. അതും കോഴിക്കോട് നിന്നും. ഹിമാലയന്‍ പര്‍വതനിരകള്‍, നുബ്ര വാലി, ഷാം താഴ്വര, ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്ക് IRCTC ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരത്തോടെ ലേ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ സഞ്ചാരികളെ അനുവദിക്കും. മൂന്നാം ദിവസം, സംഘം ശ്രീനഗര്‍-ലേ ഹൈവേയിലൂടെ കാഴ്ചകള്‍ Read More…

Travel

വിനോദസഞ്ചാരം മയ്യോര്‍ക്കയുടെ സാമ്പത്തികനട്ടെല്ലാണ്; പക്ഷേ നാട്ടുകാര്‍ക്ക് സ്വൈര്യമില്ല, ബീച്ച് കൈവശപ്പെടുത്തി പ്രതിഷേധം

വിനോദസഞ്ചാരം മിക്ക രാജ്യങ്ങളുടെയും വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്. എന്നാല്‍ സ്‌പെയിനിലെ മയ്യോര്‍ക്കയില്‍ സ്ഥിതി അങ്ങിനെയല്ല. എല്ലാ വേനല്‍ക്കാലത്തും പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ അവരുടെ സ്വൈര്യം കെടുത്തുകയാണ്. അതുകൊണ്ടു തന്നെ ഇതിനെതിരെ പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം മല്ലോര്‍ക്കയിലെ ഒരു ബീച്ച് കൈവശപ്പെടുത്തിയാണ് പ്രതിഷേധിച്ചത്. ബഹുജന ടൂറിസം പ്രാദേശിക ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്നു എന്നാണ് ഇവരുടെ ആവലാതി. സ്ഥലത്തെ താമസ സൗകര്യങ്ങളുടെ വാടക കൂടുന്നു. പ്രാദേശിക സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നു അവരുടെ പൊതു സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നിങ്ങനെയൊക്കെയാണ് ആവലാതി. Read More…

Travel

എന്തുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഇന്ത്യയിലെ ഈ സ്ഥലത്തെ ഏറ്റവും മികച്ച ഗ്രാമങ്ങളില്‍ പെടുത്തിയത് ?

മരുഭൂമിയിലെ വെളുത്ത മണലിലൂടെ ഒട്ടകസവാരി, മണ്‍കുടിലുകള്‍, നിറങ്ങള്‍ പെയ്യുന്ന പരമ്പരാഗതകലകളും കരകൗശല വസ്തുക്കളും പിന്നെ സമ്പന്നവും സാംസ്‌കാരികവുമായ ആഘോഷമായ വാര്‍ഷിക റാന്‍ ഉത്സവവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് 2023 ല്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തു ഇന്ത്യയിലെ ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) 2023-ലെ മികച്ച ടൂറിസം ഗ്രാമങ്ങളുടെ മൂന്നാം വാര്‍ഷിക പട്ടിക പുറത്തിറക്കിയപ്പോള്‍ മെക്‌സിക്കോ, ചൈന, എത്യോപ്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ക്കൊപ്പമായിരുന്നു ഈ Read More…

Travel

വിനോദസഞ്ചാരികള്‍ ശല്യമായി മാറി; ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായ സ്വിസ് പര്‍വ്വതഗ്രാമം സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി

മച്ചു പിച്ചു മുതല്‍ വെനീസ് വരെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര സൈറ്റുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ഓവര്‍ ടൂറിസമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ആരാധകരുള്ള ആല്‍പൈന്‍ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഉള്ള സ്വിറ്റ്‌സര്‍ലണ്ടിലെ ലോട്ടര്‍ബ്രണ്ണനും നേരിടുന്ന സമാന അനുഭവമാണ്. വിനോദസഞ്ചാരികള്‍ കൂടുന്നത് മൂലമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നാലോചിക്കുകയാണ് സ്വിസ് പര്‍വത ഗ്രാമം. ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ ലൗട്ടര്‍ബ്രൂണന്‍ ചൂടുള്ള മാസങ്ങളില്‍ വിനോദസഞ്ചാരത്തില്‍ വന്‍ ജനത്തിരക്ക് കണ്ടതിന് പിന്നാലെയാണ് തീരുമാനം. സമൃദ്ധമായ താഴ്വരയില്‍ Read More…

Travel

ചന്ദ്രനില്‍ നടക്കാന്‍ ബഹിരാകാശ യാത്രികരുടെ പരിശീലനം അഗ്നിപര്‍വത പരിസരത്ത്

നാസയുടെ ഭാവിയിലെ വലിയ പദ്ധതികളില്‍ ഒന്നാണ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കല്‍. ഇതിനായി വലിയ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് നാസ. ബഹിരാകാശത്ത് എങ്ങിനെ ഇറങ്ങണമെന്നും നടക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും പരിശീലിക്കാന്‍ നാസ തെരഞ്ഞെടുത്തിരിക്കുന്നത് അഗ്നപര്‍വത ഫീല്‍ഡ്. അരിസോണയിലെ ഫ്‌ലാഗ്സ്റ്റാഫിന് സമീപമുള്ള സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിപര്‍വ്വത ഫീല്‍ഡിന്റെ ചാന്ദ്ര സമാനമായ ഭൂപ്രകൃതിയില്‍ ബഹിരാകാശയാത്രികര്‍ ഒരാഴ്ചത്തെ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുകയാണ്. ബഹിരാകാശയാത്രികരായ കേറ്റ് റൂബിന്‍സും ആന്ദ്രെ ഡഗ്ലസും നാസ സ്റ്റാഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്പേസ് സ്യൂട്ടുകള്‍ ധരിച്ചു. Read More…

Travel

വ്യത്യസ്തമായ നിറങ്ങളുള്ള മലകള്‍; മഴവില്‍ മലയെന്ന് അറിയപ്പെടുന്ന വിനികുന്‍ക- വീഡിയോ

ഒറ്റ നോട്ടത്തില്‍ മഴവില്ല് ഭൂമിയിലേക്ക് ഇറങ്ങി വന്നതു പോലെ തോന്നും. തെക്കേ അമേരിക്കയിലെ പ്രശസ്തമായ പര്‍വതനിരയായ ആന്‍ഡിസ് കണ്ടാല്‍ ഇങ്ങനെയാണ് തോന്നുന്നത്. പെറുവിലെ ആന്‍ഡിസ് മേഖലയില്‍ ഉള്‍പ്പെട്ടതാണ് ഔസന്‍ഗേറ്റ് മലനിരകള്‍. വ്യത്യസ്തമായ നിറങ്ങളുള്ള മലകള്‍. മേഖലയിലെ ധാതുക്കളും അന്തരീക്ഷവുമാണ് ഇത്തരമൊരു നിറക്കൂട്ട് ഔസന്‍ഗേറ്റില്‍ ഒരുക്കിയത്. മഴവില്‍ മലയെന്ന് അറിയപ്പെടുന്ന വിനികുന്‍ക എന്ന മലയാണ് ഏറ്റവും ശ്രദ്ധേയം. മഴവില്‍ നിറങ്ങളില്‍ പല വര്‍ണങ്ങള്‍ വിനികുന്‍കയില്‍ കാണുന്നു. ഈ മലയ്ക്ക് ഏഴുനിറങ്ങള്‍ കിട്ടിയത് അതിന്റെ ധാതു ഘടന കൊണ്ടാണ്. കളിമണ്ണും Read More…