Featured The Origin Story

സമോസ ഇന്ത്യക്കാരനല്ല, 500 വർഷം പഴക്കമുള്ള രഹസ്യം പുറത്ത്! പണ്ട് സമോസയിൽ ഉണ്ടായിരുന്നത് ആട്ടിറച്ചിയും വഴുതനങ്ങയും

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമോസ. പുറംഭാഗം മൊരിഞ്ഞതും ഉള്ളിൽ മസാലകൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് വീടുകളിലെയും വഴിയോരങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണയായി ഉരുളക്കിഴങ്ങ് നിറച്ച സമോസകളാണ് നമ്മൾ കാണാറുള്ളതെങ്കിലും, സമോസയുടെ യഥാർത്ഥ ചരിത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും പിഎച്ച്‌ഡിയുള്ള ഡോ. എം.എഫ്. ഖാൻ എന്ന ഗവേഷകൻ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. 1501-നും 1510-നും ഇടയിൽ മാണ്ടു സുൽത്താന് Read More…

The Origin Story

ആമസോൺ വിറ്റ ആദ്യ സാധനം ഒരു AI പുസ്തകം! 30 വർഷങ്ങൾക്കിപ്പുറം ആമസോണിന്റെ തുടക്കം ചർച്ച ചെയ്യുമ്പോൾ

ഇന്നത്തെ സാങ്കേതിക ലോകത്തെ ഇന്റർനെറ്റിന്റെ ആദ്യകാലവുമായി ബന്ധിപ്പിക്കുന്ന കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോൺ വഴി വിറ്റഴിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഉൽപ്പന്നം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു എന്നതാണ് ഈ പ്രത്യേകത. 1995-ലാണ് ഈ വിൽപന നടന്നത്. ഇന്ന് ലോകം മുഴുവൻ എഐ ചർച്ച ചെയ്യപ്പെടുമ്പോൾ, ആമസോണിന്റെ തുടക്കം തന്നെ ഈ വിഷയത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡഗ്ലസ് ഹോഫ്‌സ്റ്റാഡർ രചിച്ച “ഫ്ലൂയിഡ് കൺസെപ്റ്റ്സ് ആൻഡ് ക്രിയേറ്റീവ് അനലോജീസ്: കമ്പ്യൂട്ടർ മോഡൽസ് ഓഫ് ദി Read More…

Featured The Origin Story

ഇഡ്ഡലി സത്യത്തിൽ ഇന്ത്യക്കാരനല്ലേ? ജനനം മറ്റൊരിടത്ത്! അല്‍പ്പം ഇഡ്ഡലി പുരാണം

നമ്മുടെയെല്ലാം പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ ഇഡ്ഡലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ചൂടുള്ള സാമ്പാറും തേങ്ങ ചട്ണിയുമാണ് ആദ്യം മനസ്സിൽ വരുന്നത്. എന്നാൽ 2026-ലെ ഈ ലോക ഇഡ്ഡലി ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഇത്രയും കാലം ഭാരതീയമെന്ന് കരുതി കഴിച്ചിരുന്ന ഇഡ്ഡലി യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുള്ളതല്ലായിരിക്കാം. ഇഡ്ഡലിയെക്കുറിച്ച് പുരാതന കൃതികളിൽ പരാമർശമുണ്ടെങ്കിലും, നമ്മൾ ഇന്ന് കാണുന്നതുപോലെ അരി ഉപയോഗിച്ച് പുളിപ്പിച്ചെടുത്ത് ആവിയിൽ വേവിക്കുന്ന രീതി പണ്ട് ഇന്ത്യയിൽ നിലവിലുണ്ടായിരുന്നില്ല. ചരിത്രരേഖകൾ പ്രകാരം പണ്ട് ഇന്ത്യക്കാർ ഭക്ഷണപദാർത്ഥങ്ങൾ ആവിയിൽ വേവിച്ചിരുന്നില്ല Read More…

Featured The Origin Story

“സിനിമയുടെ സിംഹാസനം! ‘ഓസ്കർ’ എന്ന പേരിന് പിന്നിലെ ആ രഹസ്യം അറിയാമോ?”

ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ഓസ്കർ. 13.5 ഇഞ്ച് ഉയരവും ഏകദേശം 3.8 കിലോഗ്രാം തൂക്കവുമുള്ള ഈ പ്രതിമ സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായി കരുതപ്പെടുന്നു. 98-ാമത് അക്കാദമി അവാർഡ് ചടങ്ങ് 2026 മാർച്ച് 15 ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ നടക്കും. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കും. യഥാർത്ഥത്തിൽ ‘അക്കാദമി അവാർഡ് ഓഫ് മെറിറ്റ്’ എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. എന്നാൽ ‘ഓസ്കർ’ എന്ന പേരിന് പിന്നിൽ രസകരമായ ഒരു Read More…

Featured The Origin Story

എങ്ങനെ വീണാലും പൂച്ച നാലുകാലില്‍ ! പിന്നിൽ നട്ടെല്ലിലെ ഈ മാന്ത്രികത; ജപ്പാൻ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ

എവിടെനിന്നു വീണാലും പൂച്ചകൾ നാലുകാലിൽ തന്നെ കൃത്യമായി നിലത്തിറങ്ങുന്നതിന്റെ പിന്നിലെ ശാസ്ത്രീയ രഹസ്യം ജപ്പാനിലെ യമഗുച്ചി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഭൗതികശാസ്ത്രജ്ഞരെയും മൃഗസ്‌നേഹികളെയും ഒരുപോലെ കുഴപ്പിച്ചിരുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ പൂച്ചകളുടെ നട്ടെല്ലിന്റെ സവിശേഷമായ ഘടനയാണെന്ന് ഡോ. യാസുനോറി ഹികുരാഷിയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കുന്നു. പൂച്ചകളുടെ നെഞ്ചിന് താഴെയുള്ള നട്ടെല്ലിന് നടുഭാഗത്തെ നട്ടെല്ലിനേക്കാൾ മൂന്നിരട്ടി അധികം വഴക്കമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രത്യേകത കാരണം വായുവിൽ വെച്ച് ശരീരം എളുപ്പത്തിൽ തിരിക്കാൻ അവയ്ക്ക് സാധിക്കുന്നു. പുറമേ Read More…

Featured The Origin Story

1971-ൽ പാകിസ്ഥാനെ തകർക്കാൻ ഇന്ത്യയെ സഹായിച്ച ഇസ്രായേൽ; ആരും അറിയാത്ത ആ രഹസ്യ ചരിത്രം പുറത്തേക്ക്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലവിലെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, 1971-ലെ യുദ്ധകാലത്ത് ഇസ്രായേൽ ഇന്ത്യയെ സഹായിച്ച ചരിത്രം വീണ്ടും ചർച്ചയാകുകയാണ്. 2026-ൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, കൃഷി, നിർമ്മാണം എന്നീ മേഖലകളിൽ ശക്തമായ പങ്കാളിത്തമുണ്ട്. എന്നാൽ ഔദ്യോഗിക ബന്ധങ്ങൾ ഇല്ലാതിരുന്ന കാലത്തും ഇസ്രായേൽ ഇന്ത്യയെ സഹായിച്ചിരുന്നു. 1971-ലെ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയെ സഹായിച്ചത് എങ്ങനെ? 1971-ലെ പാകിസ്താൻ യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹായമഭ്യർത്ഥിച്ച് ലോകത്തിലെ 61 രാജ്യങ്ങൾക്ക് കത്തെഴുതി. ഇതിൽ സോവിയറ്റ് യൂണിയൻ, ഇസ്രായേൽ, യുഗോസ്ലാവിയ Read More…

The Origin Story

ബിയർ കുപ്പിയുടെ അടപ്പിന് പിന്നിലെ 21 ‘വരമ്പുകൾ’: നൂറ്റാണ്ടുകൾ പഴക്കമുള്ള ആ രഹസ്യം ഇതാ!

ഒരു തണുത്ത ബിയർ കുപ്പി തുറക്കുമ്പോൾ അറിയാതെ തന്നെ അതിന്റെ അടപ്പിലെ ആ ചെറിയ വരമ്പുകൾ നിങ്ങൾ എണ്ണിയിട്ടുണ്ടാകാം. ഈ ചെറിയ വശങ്ങൾ വെറുമൊരു ഡിസൈൻ ആണെന്ന് തോന്നിയേക്കാം, എന്നാൽ ഇതിന് പിന്നിൽ നൂറിലധികം വർഷത്തെ രസകരമായ ചരിത്രവും ബുദ്ധിപരമായ എഞ്ചിനീയറിംഗുമുണ്ട്. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ ബിയർ കുപ്പികളുടെ അടപ്പിലും കൃത്യം 21 വരമ്പുകൾ കാണാം. ഈ എണ്ണം യാദൃശ്ചികമായി വന്നതല്ല; ഇതിന് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. നമ്മുടെ പാനീയങ്ങൾ ഇന്നും ഫ്രഷ് ആയി നിലനിർത്തുന്ന മികച്ച Read More…

The Origin Story

വടാപാവിന്റെ വേരുകൾ മുംബൈയിൽ മാത്രമല്ല! തെരുവുഭക്ഷണത്തിന്റെ ആഗോള ചരിത്രം വെളിപ്പെടുത്തി നരവംശശാസ്ത്രജ്ഞൻ

മുംബൈ നഗരത്തെ ഒറ്റ വാക്കില്‍ വിവരിക്കാൻ പറഞ്ഞാൽ, അത് ഒരുപക്ഷേ ‘വടാപാവ്’ എന്നായിരിക്കും മറുപടി. പല അടുക്കുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേരുവകൾ കൊണ്ടു നിറച്ച, എന്നാൽ പൂർണ്ണമായും മുംബൈ ശൈലിയിലുള്ളതുമായ ഈ വിഭവം വെറുമൊരു തെരുവുഭക്ഷണമല്ല. ലോക്കൽ ട്രെയിനുകളുടെ ഇരമ്പലിനിടയിൽ, ഒരു കടത്തിണ്ണയിൽ നിന്ന് കടലാസ്സിൽ പൊതിഞ്ഞു കഴിക്കുന്ന ഈ ലഘുഭക്ഷണത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭക്ഷണത്തിന്റേയും പാചക ചരിത്രത്തിന്റേയും പാനൽ ചർച്ചയ്ക്ക് ശേഷം ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നരവംശശാസ്ത്രജ്ഞനായ കുരുഷ് എഫ്. Read More…

Featured The Origin Story

സസ്യങ്ങൾ ശ്വസിക്കുന്നത് കണ്ടിട്ടുണ്ടോ? 5 വർഷത്തെ പരീക്ഷണത്തിനൊടുവിൽ വിപ്ലവകരമായ കണ്ടെത്തൽ- വീഡിയോ

സസ്യങ്ങൾ അവയുടെ ഇലകളിലുള്ള ‘സ്‌റ്റൊമാറ്റ’ (Stomata) എന്നറിയപ്പെടുന്ന അതിസൂക്ഷ്മ സുഷിരങ്ങളിലൂടെയാണ് ശ്വസിക്കുന്നതെന്ന് നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് അറിയാവുന്ന കാര്യമാണ്. പ്രകാശസംശ്ലേഷണത്തിനായി (Photosynthesis) കാർബൺ ഡയോക്സൈഡ് സ്വീകരിക്കുന്നതും ജലബാഷ്പം പുറത്തുവിടുന്നതും ഈ സുഷിരങ്ങൾ വഴിയാണ്. എന്നാൽ ഇപ്പോൾ, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് അർബാന-ഷാംപെയ്നിലെ ഗവേഷകർ സസ്യങ്ങളുടെ ഈ ‘ശ്വസന പ്രക്രിയ’ തത്സമയം നിരീക്ഷിക്കാൻ സഹായിക്കുന്ന വിപ്ലവകരമായ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. സസ്യങ്ങളിലെ ഈ പ്രക്രിയ ഇത്രയും സൂക്ഷ്മമായി നേരിട്ട് നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമായാണ്. എന്താണ് ‘സ്‌റ്റൊമാറ്റ Read More…