Lifestyle Spotlight

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിന് മൃഗക്കൊഴുപ്പുള്ള നെയ്യ് ; ആന്ധ്രാപ്രദേശില്‍ വിവാദം കത്തുന്നു?

പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡ്ഡൂകളുടെ രുചി നിര്‍ണയിക്കുന്നതില്‍ ചേര്‍ക്കുന്ന നെയ്യിന് ഒരു വലിയ പങ്കുണ്ട്. എന്നാല്‍ ലെഡ്ഡു നിര്‍മ്മിക്കാനായി ചേര്‍ക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളില്‍ വിവാദം കത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ നെയ്യ് ബ്രാന്‍ഡ് മാറ്റുകയും പുതിയതായി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ വീണ്ടും അത് മാറ്റി പഴയ നെയ് ബ്രാന്റിന് കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡു നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. Read More…

Crime Spotlight

‘ഭക്ഷണത്തിനു പകരം സൈനികരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം’; സുഡാനില്‍ സ്‌ത്രീകളോടു കൊടുംക്രൂരത

ഭരണകൂടത്തിനെതിരേ അര്‍ദ്ധസൈനിക വിഭാഗം യുദ്ധം നടത്തുന്ന സുഡാനില്‍ സ്‌ത്രീകള്‍ക്കു നരകജീവിതമെന്നു റിപ്പോര്‍ട്ട്‌. പട്ടിണിയില്‍ വലയുന്ന സ്‌ത്രീകളോട്‌ കുടുംബത്തെ പോറ്റാനുള്ള അവശ്യ ഭക്ഷണ സാധനങ്ങൾക്ക് പകരമായി കിടപ്പറ പങ്കിടാന്‍ സൈനികര്‍ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ്‌ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടത്‌. സുഡാനില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട 24 സ്‌ത്രീകളാണ്‌ സൈന്യത്തിന്റെ കൊടുംക്രൂരതകളെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. തങ്ങളുടെ കുടുംബത്തെ പോറ്റാനുള്ള ഏക മാര്‍ഗം സൈനികരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയെന്നതു മാത്രമാണെന്ന്‌ രക്ഷപ്പെട്ട സ്‌ത്രീകള്‍ ദി ഗാര്‍ഡിയനോടു പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസംഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്‌. സൈനികരുമായി Read More…

Oddly News Spotlight

മെലാനിയ ട്രംപ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമായി, ഗ്ലാമറസ് വേഷത്തില്‍ പ്രചാരണ വേദിയില്‍

പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഭർത്താവ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതു മുതൽ മെലാനിയ ട്രംപ് പൊതുജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പേഴിതാ മെലാനിയ മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലേക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് അവര്‍ കടന്നു വന്നു. അതും ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെ. ഇതോടെ വെടിവയ്പ് സംഭവത്തിനുശേഷം ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എവിടെ എന്ന മാധ്യമങ്ങളുടെ അന്വേഷണത്തിന് വിരാമമായി. ഒരു രാഷ്ട്രീയ കൺവെൻഷനിലാണ് പങ്കെടുക്കുന്നതെന്ന് ഓര്‍ക്കാതെ തിളങ്ങുന്ന, ഗ്ലാമറസ് വേഷത്തില്‍ വേദിയിലേയ്ക്ക് ഒരു Read More…

Health Spotlight

അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.സബർകാന്ത ജില്ലയിൽ Read More…

Featured Oddly News Spotlight

സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?

വാഷിംഗ്ടണ്‍ ഡിസി : സ്റ്റാര്‍ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്‍സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്‍, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്‍ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…

Oddly News Spotlight

നാലുവര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ നാട്ടിലേയ്ക്ക്, വിമാനത്തില്‍ ഇന്ത്യാക്കാരിക്ക് മരണം

നാലുവര്‍ഷമായി നാട്ടിലെത്താതെ വിദേശത്തായിരുന്ന യുവതി ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ മരണമടഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ മന്‍പ്രീത് കൗറാണ് വീട്ടിലേക്കുള്ള യാത്രയില്‍ ക്വാണ്ടാസ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ മരണമടഞ്ഞത്. ജൂണ്‍ 20 നായിരുന്നു ദാരുണസംഭവമുണ്ടായത്. നാലു വര്‍ഷമായി കാണാതിരിക്കുന്നതിനാല്‍ മന്‍പ്രീതിനെ കാണാന്‍ കുടുംബം ആകാംഷയോടെ ഇരിക്കുമ്പോഴാണ് മരണവാര്‍ത്തയെത്തിയത്. ഡല്‍ഹി വഴി പഞ്ചാബിലെ വീട്ടിലെത്താനായിരുന്നു യാത്ര. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം സീറ്റ്‌ബെല്‍റ്റ് ഇടുമ്പോള്‍ തന്നെ മന്‍പ്രീത് മരണമടയുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 24 കാരിയായ Read More…

Oddly News Spotlight

പൂനെയില്‍ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയി ; ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍

പൂനെ: അവധിയാഘോഷിക്കാനെത്തിയ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍. പൂനെയിലെ ലോണാവാല പ്രദേശത്ത് ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം ഒഴുകിപ്പോകുന്ന വീഡിയോ ഇതിനകം വൈറലാണ്. മൂന്ന് പേര്‍ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് രണ്ടുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേര ആദില്‍ അന്‍സാരി (8) എന്നിവരാണ് മരിച്ചത്. താഴത്തെ ജലസംഭരണിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. അദ്നാന്‍ സഭാഹത് അന്‍സാരി (4), മരിയ Read More…

Good News Spotlight

ഇന്ത്യാക്കാരന്‍ സത്‌നാംസിംഗിന്റെ മരണത്തില്‍ എന്തിനാണ് ഇറ്റലിക്കാര്‍ ദു:ഖിക്കുന്നത്? തൊഴില്‍ചൂഷണത്തിനെതിരേ പ്രതിഷേധം

ന്യൂഡല്‍ഹി: യന്ത്രത്തില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് തൊഴിലുടമ റോഡില്‍ തള്ളിയിട്ട് മരിച്ച ഇന്ത്യന്‍ കര്‍ഷകന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉണ്ടായ ശക്തമായ പ്രതിഷേധം ഇറ്റലിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിഷയം അവതരിപ്പിക്കുകയും മരിച്ച തൊഴിലാളി സത്‌നാം സിംഗിന് അനുശോചനം അറിയിക്കുകയും ചെയ്തു. നിയമപരമായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന സത്‌നം സിംഗ് (31) കഴിഞ്ഞയാഴ്ച യന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈ Read More…