Sports

മെസ്സി – ക്രിസ്ത്യാനോ പോരാട്ടം അവസാനിച്ചിട്ടില്ല ; ഫ്രീകിക്ക് ഗോളുകളില്‍ റൊണാള്‍ഡോയെ മറികടന്നു

യൂറോപ്യന്‍ ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര ശക്തമായ മത്സരം നേരിടാത്ത ലീഗുകളിലേക്കാണ് ഇതിഹാസ ഫുട്‌ബോള്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും പോയത്. എന്നാല്‍ അതുകൊണ്ട് ലോകഫുട്‌ബോളിലെ ഈ ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരം അവസാനിപ്പിച്ചെന്ന് കരുതേണ്ട. കഴിഞ്ഞമത്സരത്തില്‍ സ്വന്തം ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ മറികടന്ന് ലിയോണേല്‍ മെസ്സി റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മേജര്‍ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരായ ആവേശകരമായ 3-3 സമനിലയില്‍ ഒരു തകര്‍പ്പന്‍ ഫ്രീ-കിക്ക് നേടിയാണ് മെസ്സി മറ്റൊരു റെക്കോഡ് കൂടി നേടി. ഫുട്‌ബോളിലെ Read More…

Sports

കോടികള്‍ മുടക്കി ഫോം വാങ്ങാനാകുമോ; IPLലെ പണം വാരിയെറിഞ്ഞ് വാങ്ങിയവരെല്ലാം വന്‍ ഫ്‌ളോപ്പ്

ഐപിഎല്‍ എല്ലായ്പ്പോഴും യുവാക്കളെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അടിത്തറയാണ്. പണസമൃദ്ധമായ ടൂര്‍ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോടികള്‍ മുടക്കുന്നവര്‍ വന്‍ പരാജയമായി മാറുന്ന ഐപിഎല്‍ പതിവിന് ഇത്തവണയും വലിയ മാറ്റമൊന്നും ഉണ്ടായില്ല. കോടികള്‍ ഒഴുക്കി ടീമുകള്‍ വാങ്ങിയ പ്രശസ്ത താരങ്ങളില്‍ പലരും പരാജയപ്പെട്ടു. ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടിയ പലരും വേണ്ടസമയത്ത് ടീമിനെ തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ഒന്നാമന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്താണ്. ഐപിഎല്‍ Read More…

Sports

എന്തുകൊണ്ട് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലില്ല…!!ഏകദിനം, ഐപിഎല്‍ എല്ലാറ്റിലും കേമന്‍

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു പുതുയുഗം തന്നെ തുടങ്ങുകയാണ്. സീനിയര്‍ താരങ്ങളായ കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാതെ ഗില്ലിന് കീഴില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും നിരാശര്‍ ശ്രേയസ് അയ്യരുടെ ആരാധകരാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ചപ്രകടനം നടത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ലേക്ക് കുതിക്കുകയും ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ല്‍ തരംഗമാവുകയും ചെയ്തിട്ടും താരത്തിന് ടീമില്‍ ഇടം കിട്ടിയില്ല. Read More…

Featured Sports

ആരാധകര്‍ക്ക് ആശ്വാസം…. ഇല്ല, ലൂക്കാ മോഡ്രിക്ക് ഉടന്‍ റയല്‍മാഡ്രിഡ് വിടില്ല

റയല്‍മാഡ്രിഡിന്റെ മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിക് ഉടന്‍ സ്പാനിഷ് വമ്പന്മാരുടെ നിരയില്‍ നിന്നും മടങ്ങില്ല. സ്പാനിഷ് ലാലിഗയില്‍ ഈ സീസണിലെ അവസാന കളിയും പൂര്‍ത്തിയായ ലൂക്കാ മോഡ്രികിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചു. അടുത്ത സീസണില്‍ താരം ക്ലബ്ബിന്റെ വിഖ്യാതമായ വെള്ളക്കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. എന്നാല്‍ കരാര്‍ പൂര്‍ത്തിയായെങ്കിലും മോഡ്രിക് അല്‍പ്പകാലം കൂടി ക്ലബ്ബില്‍ തുടരുമെന്ന വിവരമാണ് പുറത്തുവരുന്നത്. ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിന് ശേഷം മാത്രം മതി വേര്‍പിരിയലെന്ന് റയലും ലൂക്കാ മോഡ്രിച്ചും Read More…

Sports

കോഹ്ലിയും രോഹിത്ശര്‍മ്മയും അടുത്ത ഏകദിനലോകകപ്പ് കളിക്കുമോ? ഗൗതംഗംഭീര്‍ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാന്‍ താല്‍പ്പര്യം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പ് 2027 ല്‍ നടക്കാനിരിക്കെ ഇരുവരും അതില്‍ കളിക്കുമോ എന്ന കാര്യത്തില്‍ മുഖ്യ സെലക്ടര്‍ ഗൗതംഗംഭീര്‍ മറുപടി പറഞ്ഞു. 2027 ലെ ഏകദിന ലോകകപ്പില്‍ ടീം മാനേജ്മെന്റ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും 2026 ല്‍ ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലാണ് ടീമിന്റെ അടിയന്തര ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 യില്‍ Read More…

Sports

ഒരു ലൈക്കില്‍ തുടങ്ങിയ ബന്ധം ; മിഷേലയും ഡിബ്രൂയ്‌നെയും അത് ലൈഫ്‌ലോംഗ് ബോണ്ടാക്കി മാറ്റി

ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്‌നെ ബഹുമാനിക്കാത്ത ആരെയും കണ്ടെത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ സ്റ്റേഡിയത്തിന്റെ ആരവത്തിനും എലൈറ്റ് മത്സരത്തിന്റെ സമ്മര്‍ദ്ദത്തിനും അപ്പുറം അദ്ദേഹത്തിന് ആവശ്യമായ പിന്തുണയും സ്‌നേഹവും അടിത്തറയും നല്‍കിക്കൊണ്ട് പാറപോലെ ഉറച്ചുനില്‍ക്കുന്ന ഒരാളുണ്ട്. മിഷേല്‍ ലാക്രോയിക്‌സ് ഡെബ്രൂയന്റെ വെറും ഭാര്യ മാത്രമല്ല. കെവിന്റെ പിന്നിലെ യഥാര്‍ത്ഥ നട്ടെല്ലാണ്. ദീര്‍ഘകാല പ്രണയത്തിനൊടുവിലാണ് ഡെബ്രൂയ്‌നെയെ മിഷേല്‍ സ്വന്തമാക്കിയത്. അവരുടെ പ്രണയകഥ സെലിബ്രിറ്റി സ്റ്റാറ്റസില്‍ ആരംഭിച്ചതല്ല. ഓണ്‍ലൈനില്‍ ഒരു ലൈക്കില്‍ തുടങ്ങിയ അവരുടെ പരിചയം വിവാഹ അള്‍ത്താരയിലേക്ക് Read More…

Sports

ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല ; ആദ്യ 4കളിയും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന 4കളി തോറ്റു…!

ഐപിഎല്ലില്‍ എത്ര മികച്ച താരങ്ങളുമായി വന്നാലും ദൗര്‍ഭാഗ്യം തല്ലിയിടുന്ന ഒരു ടീമേയുള്ളൂ. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ദു:ശ്ശകുനം വിട്ടില്ല. പ്‌ളേ ഓഫിലേക്കുള്ള നിര്‍ണ്ണായക മത്സരം തോറ്റുപോയ അവര്‍ നാണക്കേടിന്റെ ഒരു റെക്കോഡ് കൂടി പേറിയാണ് കളം വിട്ടത്. ആദ്യ നാലു മത്സരം വിജയിച്ചിട്ടും പ്‌ളേ ഓഫിലേക്ക് യോഗ്യത നേടാതെ പോയ ആദ്യ ടീമായി ഡല്‍ഹി മാറി. ഇത്തവണത്തെ സീസണില്‍ മികച്ച ടീമുമായി ഇറങ്ങിയ അവര്‍ ആദ്യ നാലു കളി ജയിക്കുകയും അവസാന നാലുകളി തോല്‍ക്കുകയും ചെയ്ത് തകര്‍ന്നു. Read More…

Sports

ധൈര്യത്തോടെ തുടക്കം, സുവര്‍ണ ഫിനിഷിംഗ്: സൂര്യവന്‍ഷി ഐപിഎല്‍ 2025-ല്‍ സൈന്‍ഓഫ് ചെയ്തു

അവിശ്വസനീയമായ ഇന്നിംഗ്സുമായിട്ടാണ് ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി 2025 സീസണില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നത്. മെയ് 20 ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ 14 കാരന്‍ 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പക്വതയാര്‍ന്ന ബാറ്റിംഗ് നടത്തിയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായ വൈഭവ് തന്റെ ആക്രമണകരമായ ബാറ്റിംഗ് പുറത്തെടുത്തു പുതിയ തലമുറയുടെ വരവ് അറിയിച്ചാണ് മടങ്ങിയത്. നിര്‍ഭയരായ യുവാക്കളും പരിചയസമ്പന്നരായ ഇതിഹാസങ്ങളും തമ്മിലുള്ള പ്രതീകാത്മക തലമുറ Read More…

Featured Sports

രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ Read More…