Skip to content
Sunday, November 08, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • 2026
  • January
  • ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?
Featured Sports

‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

Posted on January 3, 2026January 3, 2026 Author PriyaComments Off on ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

ശ്രീനഗർ∙ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. പലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇൽതിജ ചോദിച്ചു.

ജമ്മു കശ്മീര്‍ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ഉൽ ഹഖ് എന്ന താരമാണ് പലസ്തീന്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്ററെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഡിസംബർ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂർണമെന്റ് ആരംഭിച്ചത്.

‘‘എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ? പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ അതിൽ എന്താണ് തെറ്റ്?’’– ഇൽതിജ ചോദിച്ചു. ‘‘ലണ്ടൻ, യൂറോപ്പ് അല്ലെങ്കിൽ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗാസയിൽ ആളുകൾ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. ഗാസയിൽ ഒരു തലമുറ മുഴുവൻ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎൻ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവിൽ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.’’– ഇൽതിജ കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമൽ അബ്ദ‌ുല്ലയ്ക്കെതിരെയും ഇൽതിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരിൽ ഹമാസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇൽതിജയുടെ മറുപടി. ‘‘ഇവിടെ ഞങ്ങൾ ഹിന്ദുത്വ അനുവദിക്കില്ല. ‘ജയ് ശ്രീ റാം’ അല്ലെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചാൽ, ഞങ്ങൾ അതു ചെയ്യാൻ പോകുന്നില്ല. ഹിമാചൽ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാർഥികളെയും ഷാൾ വിൽപനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങൾ അനുവദിക്കില്ല.’’– ഇൽതിജ പറഞ്ഞു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കശ്മീരിൽ ബിജെപി അജൻഡ നടപ്പിലാക്കുന്നെന്നും ഇൽതിജ മുഫ്തി ആരോപിച്ചു. ‘‘ഒമർ എന്തുകൊണ്ട് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജൻഡയാണ് നടത്തുന്നത്.’’– ഇൽതിജ ആരോപിച്ചു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged helmet logo, Iltija Mufti, Palestine

Related Reading

Celebrity Featured

വെള്ളി ഗ്ലാസിൽ വെള്ളം കുടിക്കുന്ന കങ്കണ റണാവത്; അറിഞ്ഞിരിക്കേണ്ട ആയുർവേദ ആരോഗ്യ രഹസ്യം

Posted on June 4, 2026June 4, 2026 Author Priya

സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖയായ കങ്കണ റണാവത് വീണ്ടും ഓൺലൈനിൽ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, വർഷങ്ങളായി താൻ കൂടെക്കരുതുന്ന ഒരു വെള്ളി ഗ്ലാസിൽ നിന്ന് അവർ വെള്ളം കുടിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ആയുർവേദ ജീവിതശൈലിയുമായി ബന്ധപ്പെടുത്തി തന്റെ ഈ ശീലത്തിന് പിന്നിലെ കാരണം കങ്കണ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ കങ്കണ ഈ വെള്ളി ഗ്ലാസിനെക്കുറിച്ച് ഇത് തന്റെ പക്കലുള്ള വളരെ Read More…

Featured The Origin Story

നടി ധരിച്ച ഒറ്റവസ്ത്രം; ചിത്രം തെരഞ്ഞത് 29 കോടി ആളുകള്‍! ഗൂഗിൾ ഇമേജസിന്റെ ജനനത്തിന് പിന്നിലെ ‘ഹോട്ട്’ രഹസ്യം

Posted on January 20, 2026January 19, 2026 Author ashtagon

ഇന്ന് ലോകത്ത് എന്തിനെക്കുറിച്ചും അറിയാൻ നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഒരു വാക്ക് ടൈപ്പ് ചെയ്താൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം തന്നെ ചിത്രങ്ങളും വീഡിയോകളും നമ്മുടെ വിരൽത്തുമ്പിലെത്തും. എന്നാൽ, ഇന്ന് നാം ഉപയോഗിക്കുന്ന ‘ഗൂഗിൾ ഇമേജസ്’ (Google Images) എന്ന സേവനം ഒരു പ്രശസ്ത നടി ധരിച്ച വസ്ത്രത്തോടുള്ള ലോകത്തിന്റെ അടങ്ങാത്ത ആകാംക്ഷയിൽ നിന്നും ഉണ്ടായതാണെന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. 1991-ൽ ‘ഇൻ ലിവിംഗ് കളർ’ എന്ന ഷോയിലൂടെ നർത്തകിയായി കരിയർ ആരംഭിച്ച ജെന്നിഫർ ലോപ്പസ് എന്ന ‘ജെ.ലോ’ Read More…

Featured Good News Oddly News

14 വർഷത്തെ സേവനത്തിന് ശേഷം ജോലി പോയി, 56-ാം വയസ്സിൽ ഡെലിവറി ബോയിയായി, പ്രചോദനമീ ജീവിതം!

Posted on July 9, 2026July 9, 2026 Author ashtagon

സംരംഭകനായ കിരൺ വർമ്മ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടൽ, പ്രായത്തിന്റെ പേരിൽ ജോലി നിഷേധിക്കൽ, അനുഭവസമ്പന്നരായ ആളുകൾ ജോലി നഷ്ടപ്പെട്ടതിന് ശേഷം നേരിടുന്ന കടുത്ത പ്രതിസന്ധികൾ എന്നിവയെക്കുറിച്ചാണ് ഈ കുറിപ്പ് സംസാരിക്കുന്നത്. നോയിഡയിൽ വെച്ച് തനിക്ക് പാർസൽ എത്തിച്ചുതരാൻ വന്ന 56 വയസ്സുള്ള ഒരു ഡെലിവറി പങ്കാളിയുമായുള്ള കൂടിക്കാഴ്ചയാണ് കിരൺ പങ്കുവെച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ 14 വർഷം ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം പിരിച്ചുവിടപ്പെട്ടത്. നോയിഡയ്ക്കുള്ളിൽ ഒരു Read More…

Post navigation

പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്
സീറ്റ് തര്‍ക്കം: നേതാവ് സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി! പിന്നീട് നടന്നത്…
Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio