Featured Sports

ദേ… ഇതാണ് ക്യാപ്റ്റന്‍… ഇങ്ങിനെയായിരിക്കണം കളി ; ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ പുതിയ റെക്കോഡ് ഇട്ടു

ദേ…നായകനെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നാണ് ഐപിഎല്‍ കലാശപ്പോരിലേക്ക് നീങ്ങുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ നായകന്‍ ശ്രേയസ് അയ്യരെക്കുറിച്ച് പറയുക. കഴിഞ്ഞ തവണ കപ്പുയര്‍ത്തിക്കൊടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വില്‍പ്പനയ്ക്ക് വെച്ച ശ്രേയസ് അയ്യരെ ടീമിലെടുക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും പഞ്ചാബിന്റെ ലക്ഷ്യത്തില്‍ ഇല്ലായിരുന്നു. ഐപിഎല്ലില്‍ ഉജ്വല കുതിപ്പ് നല്‍കിയ പ്രതീക്ഷയെ ശ്രേയസ് അയ്യര്‍ തുണയ്ക്കുകയും ചെയ്തു. രണ്ടാം ക്വാളിഫയറില്‍ മുംബൈയെ വീഴ്ത്തി അവര്‍ കലാശപ്പോരില്‍ എത്തുകയും ചെയ്തു. ഇനി ഒരു കയ്യകലത്തില്‍ മാത്രമാണ് പഞ്ചാബിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടം നില്‍ക്കുന്നത്. Read More…

Sports

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരമിച്ചു ; ഗ്‌ളെന്‍മാക്‌ സ്‌വെല്‍ ഏകദിനം മതിയാക്കി

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രണ്ട് ഏകദിന ജേതാവായ അദ്ദേഹം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ശ്രദ്ധേ യമായ അനേകം ഇന്നിംഗ്‌സുകള്‍ കളിച്ചയാളാണ്. ഏകദിനത്തില്‍ നിന്ന് വിരമി ച്ചെങ്കി ലും ഓസ്ട്രേലിയയ്ക്കായി ടി20 ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നും താരം പറഞ്ഞു. ഓസ്ട്രേലിയയ്ക്കായി 149 മത്സരങ്ങളില്‍ നിന്ന് 3990 റണ്‍സ് നേടിയാണ് താരം തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കുന്നത്. മാക്‌സ്‌വെല്ലിന്റെ ഏറ്റവും ശ്രദ്ധേയമായ ഇന്നിംഗ്‌സുകളില്‍ ഒന്ന് ഇന്ത്യയില്‍ വെച്ച് കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമിയില്‍ Read More…

Featured Sports

കളത്തിനകത്തും പുറത്തും ഒരുപോലെ; മെസ്സിയും സുവാരസും ചേര്‍ന്ന് ഉറുഗ്വേന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങി

കളത്തിനകത്ത് എന്നപോലെ കളത്തിന് പുറത്തും വലിയ സുഹൃത്തുക്കളാണ് ലിയോണേല്‍ മെസ്സിയും ലൂയി സുവാരസും. രണ്ടു രാജ്യക്കാരാണെങ്കിലും സ്പാനിഷ്‌ക്ലബ്ബ് ബാഴ്‌സിലോണയില്‍ ഒന്നിച്ചുണ്ടായിരുന്ന കാലം മുതല്‍ ഇരുവര്‍ക്കുമിടയില്‍ അസാധാരണമായ ഒരു രസതന്ത്രമുണ്ട്. ബാഴ്സലോണയിലെ പ്രതാപകാലം മുതല്‍ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നത് വരെ ഇതുണ്ട്. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഒരു ഫുട്‌ബോള്‍ ക്ലബ്ബ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. പ്രൊഫഷണല്‍ ഉറുഗ്വേന്‍ ഫുട്ബോളില്‍ മത്സരിക്കാനൊരുങ്ങുന്ന ഡിപോര്‍ട്ടീവോ എല്‍എസ്എം എന്ന ക്ലബ്ബിന്റെ സഹസ്ഥാപകനിലൂടെ തങ്ങളുടെ ശാശ്വത പങ്കാളിത്തം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ചൊവ്വാഴ്ച, Read More…

Sports

ഗുജറാത്തിനെ തോല്‍പ്പിച്ചത് ഈ കാരണങ്ങള്‍ ; സീസണിന്റെ രണ്ടാം പകുതിയില്‍ ബൗളിംഗ് അമ്പേ പാളി

നിര്‍ണ്ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായി പരാജയം നേരിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം ഐപിഎല്‍ കിരീട പ്രതീക്ഷകളാണ് തകര്‍ന്നുപോയത്. കനത്ത മഞ്ഞുവീഴ്ചയുടെ സാന്നിധ്യവും സായ് സുദര്‍ശന്റെ മറ്റൊരു ടോപ്പ്-ക്ലാസ് ബാറ്റിംഗും അവരെ തുണച്ചില്ല. മത്സരത്തില്‍ ഉടനീളം ഗുജറാത്ത് ടീം വരുത്തിയ വന്‍ പിഴവുകള്‍ക്ക് അവര്‍ക്ക് കനത്തവില നല്‍കേണ്ടി വന്നു. മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ തന്നെയായിരുന്നു അവരുടെ അനുഗ്രഹവും. ആദ്യം ബാറ്റ് ചെയ്ത അവര്‍ 228-5 എന്ന സ്‌കോര്‍ നേടി. രണ്ടു തവണ രോഹിത്ശര്‍മ്മയെ കൈവിട്ടതും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം Read More…

Sports

ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…

Sports

കോഹ്ലിക്ക് ഒരു കിരീടത്തോടെ പടിയിറങ്ങാനാകുമോ? RCBയുടെ കിരീടവരള്‍ച്ച അവസാനിക്കുമോ?

ഒടുവില്‍ ആര്‍സിബി അവരുടെ വര്‍ഷങ്ങള്‍ നീണ്ട ടൈറ്റില്‍ വരള്‍ച്ച തകര്‍ക്കുന്ന വര്‍ഷമാകുമോ 2025. അവര്‍ ഒടുവില്‍ ആ ശാപമോക്ഷം മറികടക്കുമോ? ഉദ്ഘാടന പതിപ്പ് മുതല്‍ പിന്തുടരുന്ന പിടികിട്ടാത്ത കിരീടത്തില്‍ കോഹ്ലി ഒടുവില്‍ കൈ വയ്ക്കുമോ എന്നറിയാന്‍ ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ ഉത്തരം ലഭിക്കും. ക്വാളിഫയര്‍ 1 ല്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എട്ട് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഇനി ‘ഒരെണ്ണം കൂടി പോകാനുണ്ട്’ എന്ന് കോഹ്ലി ആംഗ്യം കാണിക്കുന്നത് കണ്ടു. ആര്‍സിബിയുടെ ഈ കുതിപ്പിന് Read More…

Sports

നെയ്മര്‍ ആരാധകര്‍ ക്ഷമിക്കുക… നിങ്ങളുടെ സൂപ്പര്‍താരത്തെ പുതിയ ബ്രസീലിന് വേണ്ട; ആന്‍സലോട്ടി ഒഴിവാക്കി

ഇക്വഡോറിനും പരാഗ്വേയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കേ തന്റെ ടീമില്‍ നിന്നും സൂപ്പര്‍താരങ്ങളായ നെയ്മറേയും റയല്‍മാഡ്രിഡ് താരം റോഡ്രിഗോയെയും യോഗ്യതാമത്സരങ്ങളില്‍ നിന്നും ഒഴിവാക്കി പുതിയ പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടി. തന്റെ ടീം പ്രധാനമായും ആശ്രയിക്കുന്നത് ഫിറ്റ്‌നസും ഫോമും ആണെന്നും ആ പട്ടികയില്‍ ഇരുവരും ഇല്ല എന്നും വ്യക്തമാക്കി. റയല്‍മാഡ്രിഡിന്റെ ഈ സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആന്‍സലോട്ടി ബ്രസീല്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. സൂപ്പര്‍താരങ്ങളെ തള്ളിക്കൊണ്ടാണ് ബ്രസീല്‍ മുഖ്യ പരിശീലകനെന്ന നിലയില്‍ കാര്‍ലോ ആന്‍സലോട്ടി തന്റെ പ്രവര്‍ത്തനത്തിന് Read More…

Sports

ആ സന്ദേശത്തിന്റെ അര്‍ത്ഥമെന്താണ്? റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു ? അടുത്ത നോട്ടം ബ്രസീലിലേക്ക്

ഈ സീസണ്‍ അവസാനത്തോടെ ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ലീഗും തന്റെ അറേബ്യന്‍ ക്ലബ്ബ് അല്‍ നസറും വിടുമെന്ന് ഊഹാപോഹം. ചൊവ്വാഴ്ച താരം എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് ഈ ഊഹാപോഹത്തിന് തീ പിടിപ്പിച്ചിരിക്കുന്നത്. ”ഈ അധ്യായം അവസാനിച്ചു. കഥ? ഇപ്പോഴും എഴുതുന്നു. എല്ലാവര്‍ക്കും നന്ദി.” റൊണാള്‍ഡോ എക്സില്‍ കുറിച്ചു. വിടവാങ്ങല്‍ പ്രഖ്യാപിക്കുന്ന സന്ദേശമായിട്ടാണ് ഇതിനെ ആരാധകരും പണ്ഡിറ്റുകളും വ്യാഖ്യാനിക്കുന്നത്. ഒരാഴ്ച മുമ്പാണ് അല്‍-നാസറില്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുവെന്നും ഒരു ‘ഭൂകമ്പം’ ഉണ്ടാകാമെന്നും സ്പാനിഷ് ഔട്ട്ലെറ്റ് Read More…

Sports

ക്രിക്കറ്റില്‍ ഇതിനേക്കാള്‍ വലിയ ദുരന്തമില്ല ; 427 സ്‌കോര്‍ പിന്തുടരുന്ന യുകെ ക്ലബ് ക്രിക്കറ്റ് ടീം ആകെ നേടിയത് രണ്ടു റണ്‍സ്…!

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിനേക്കാള്‍ വലിയൊരു ദുരന്തമുണ്ടാകാനില്ല. ആദ്യം ബാറ്റ് ചെയ്ത ടീം നേടിയത് 427 റണ്‍സ്. പിന്തുടര്‍ന്ന ടീം നേടിയത് ആകെ രണ്ടു റണ്‍സ്. പത്ത് ബാറ്റ്‌സ്മാന്‍മാരില്‍ എട്ടുപേരും ഡക്കായപ്പോള്‍ ടീം മൊത്തത്തില്‍ ബാറ്റ് കൊണ്ടു സ്‌കോര്‍ ചെയ്തത് ഒരു റണ്‍സായിരുന്നു. മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗ് മത്സരത്തിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്. നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബും റിച്ച്മൗണ്ടും തമ്മിലുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് നോര്‍ത്ത് ലണ്ടനായിരുന്നു. 427 എന്ന പര്‍വത ലക്ഷ്യം Read More…