Featured Sports

പകരക്കാരനായിറങ്ങി, 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക്, ചരിത്രം സൃഷ്ടിച്ച് മുസിയാല; ലോകത്തിലെ ആദ്യത്തെ കളിക്കാരന്‍

ആദ്യ മത്സരത്തില്‍ ഓക്‌ലന്റ് സിറ്റിയെ തകര്‍ത്തുവാരിയ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം ചരിത്രപ്രസിദ്ധമായ വിജയമായപ്പോള്‍ അവരുടെ താരമായ ജമാല്‍ മുസിയാല തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തി ഹാട്രിക് നേടിയ ക്ലബ്ബ് ലോകകപ്പിലെ ആദ്യ താരമായിട്ടാണ് മുസിയാല മാറിയത്. ജര്‍മ്മന്‍ക്ലബ്ബ് എതിര്‍ടീമിനെ ഏകപക്ഷീയമായ പത്തുഗോളിന് തകര്‍ത്ത മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഹാരി കെയ്നിന് പകരക്കാരനായ മുസിയാല 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടി വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മുസിയാല കളത്തില്‍ എത്തുന്നതിന് Read More…

Sports

എയ്ഡന്‍ മാര്‍ക്രമിന്റെ WTC ഫൈനല്‍ ബ്രില്ല്യന്‍സ്; പിന്നാലെ കോഹ്ലിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിനിടയില്‍ ആദ്യ ഐസിസി കിരീടം നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് എയ്ഡന്‍ മാര്‍ക്രമിന്റെ മിന്നുന്ന സെഞ്ചുറിയാണ്. ഡബ്ല്യുടിസിയില്‍ ദക്ഷിണാഫ്രിക്ക യ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം വെച്ച ഓസ്ട്രേലിയയെ ഇത് സഹായിച്ചു. മൂന്നാം ദിനം സ്റ്റംപ് വരെ വെറും 159 പന്തില്‍ 102 റണ്‍സ് നേടിയ മാര്‍ക്രം ദക്ഷിണാ ഫ്രിക്കയെ ചരിത്ര വിജയത്തിന്റെ തൊടുന്ന ദൂരത്തില്‍ എത്തിച്ചു. ഡബ്ല്യുടിസിയുടെ തിളക്കത്തിന് ശേഷം വിരാട് കോഹ്ലി മാര്‍ക്രമിനെക്കുറിച്ചുള്ള പഴയ ട്വീറ്റ് Read More…

Sports

27 വര്‍ഷത്തെ കാത്തിരിപ്പ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചു ; ആദ്യ ലോകകിരീടം

ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് മറികടന്ന് ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിന് ശേഷം ആദ്യമായി ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എയ്ഡന്‍ മാര്‍ക്രം, ടെംബാ ബാവുമ എന്നിവരുടെ ബാറ്റിംഗ് മികവിലും കഗീസോ റബാഡയുടെ ബൗളിംഗ് മികവിലും ടീം വിജയം നേടി. തുടര്‍ച്ചായി രണ്ടു ടെസ്റ്റ് കിരീടമെന്ന ഓസ്‌ട്രേലിയന്‍ മോഹം അവസാനിപ്പിച്ചു. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ 2025ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഐസിസി കിരീടം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ Read More…

Sports

രോഹിത്ശര്‍മ്മയുടേയും കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം

ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച രോഹിത്ശര്‍മ്മയുടേയും വിരാട്‌കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. 2026 ജനുവരിയില്‍ എട്ട് മത്സരങ്ങളുടെ പരിമിത ഓവര്‍ പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ഇരുവരും ഏകദിന ടീമില്‍ ഉണ്ടാകുമെങ്കില്‍ മാത്രം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 ഇന്റര്‍നാഷണലുകളും ഉണ്ടായിരിക്കും 2026 ജനുവരി 11 തുടങ്ങുന്ന പരമ്പര ജനുവരി 30 വരെ നീണ്ടുനില്‍ക്കും. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ഈ പരമ്പരയില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിയുമെന്നതിനാല്‍ Read More…

Sports

സൂര്യവംശിയുടെ വെടിക്കെട്ട് ; 90 പന്തുകളില്‍ അടിച്ചു കൂട്ടിയത് 190 റണ്‍സ്…! ഇംഗ്‌ളണ്ട് പര്യടനത്തിന് മുന്നോടി

ഐപിഎല്ലിലെ സൂപ്പര്‍ഹീറോയായിരുന്നു 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് നടത്തിയ അദ്ദേഹം ഇന്ത്യയുടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിനും മുന്നോടിയായും വെടിക്കെട്ട് നടത്തി. ബീഹാറില്‍ നിന്നുള്ള ഈ ഇടംകൈയ്യന്‍ ബാറ്റര്‍ അടുത്തിടെ ഒരു പരിശീലന മത്സരത്തില്‍ കൂറ്റനടിയിലൂടെ സെഞ്ച്വറി നേടി. വെറും 90 പന്തില്‍ അടിച്ചുകൂട്ടിയത് 190 റണ്‍സായിരുന്നു. സൂര്യവംശിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വ്യാഴാഴ്ച എക്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ ഒരു വീഡിയോ പങ്കിട്ടു. അതില്‍ താരം അനായാസം ഫോറുകളും സിക്‌സറുകളും അടിക്കുന്നത് Read More…

Featured Sports

ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഋതുരാജ് ഇംഗ്‌ളണ്ടില്‍ കളിക്കും ; സച്ചിന്റെയും യുവിയുടേയും പാതയില്‍

ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു. ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ Read More…

Featured Sports

നമ്മള്‍ കാണുന്ന വൈരമൊന്നും ക്രിസ്ത്യാനോയും മെസ്സിയും തമ്മിലില്ല; അര്‍ജന്റീന സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിആര്‍ 7

നടപ്പുകാലത്തെ ഫുട്‌ബോളിലെ ഏറ്റവും കിടയറ്റ വൈരികളായിട്ടാണ് പലപ്പോഴും ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ കളത്തിന് പുറത്ത് ഇരുവരും പരസ്പരം ബഹുമാനിക്കുന്ന സൗഹാര്‍ദ്ദമുള്ള നല്ല ശത്രുക്കളാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവില്ല. രണ്ടുപേരും പരസ്പരം പുകഴ്ത്തിയോ ഇകഴ്ത്തിയോ ഇതുവരെ സംസാരിച്ചിട്ടില്ലെങ്കിലും നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ഇരുവരും പരസ്പരം അഭിനന്ദിക്കാന്‍ ശ്രമിക്കാറുണ്ട്. പെനാല്‍റ്റിയില്‍ സ്പെയിനിനെ 5-2ന് തോല്‍പിച്ച പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം രണ്ടാം തവണയും ഉയര്‍ത്തിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലയണല്‍ മെസ്സിയോട് ക്രിസ്റ്റ്യാനോ Read More…

Sports

29-ാം വയസില്‍ നിക്കോളാസ് പൂരന്റെ വിരമിക്കല്‍, ഞെട്ടിച്ച്‌ വിന്‍ഡീസ്‌ സൂപ്പര്‍ താരം

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളായ വെസ്റ്റ്ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 29 കാരനായ താരം തിങ്കളാഴ്ച രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൂരന്റെയും പ്രഖ്യാപനം ക്രിക്കറ്റ്‌ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൂരന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അന്താരാഷ്ട്ര Read More…

Featured Sports

ഇല്ല, ആര്‍സിബി വില്‍ക്കുന്നില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി ഉടമകള്‍, പ്രചരിക്കുന്നത് ഊഹാപോഹം

പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വില്‍ക്കുന്നുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ. ആര്‍സിബി ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കിയിട്ടുമുണ്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ആര്‍സിബിയുടെ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും Read More…