Sports

800 ലധികം റണ്‍സ് ; അഞ്ചുപേര്‍ സെഞ്ച്വറിയടിച്ചു, എന്നിട്ടും ഇന്ത്യ തോറ്റു…!

യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ടീമിന് ആദ്യ ടെസ്റ്റില്‍ തന്നെ പരാജയം രുചിക്കാനായിരുന്നു വിധി. ഇംഗ്‌ളണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗും കൂറ്റന്‍ സ്‌കോറും ഉയര്‍ത്തിയിട്ടും വിജയം റജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അഞ്ചു സെഞ്ച്വറി കളടക്കം 835 റണ്‍സ് പിറന്ന മത്സരത്തില്‍ 800 റണ്‍സ് സ്‌കോറില്‍ എത്തിയിട്ടും തോറ്റുപോയ നാലാമത്തെ ടീമെന്ന മോശം റെക്കോഡും വാങ്ങിയാണ് ഇന്ത്യ രണ്ടമത്തെ കളിക്കിറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ആദ്യ Read More…

Featured Sports

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്കു പിന്നാലെ സ്റ്റാർ പേസറെ ഒഴിവാക്കി ടീം ഇന്ത്യ ?

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിരണ്ടാം ടെസ്‌റ്റില്‍ പേസര്‍ ജസ്‌പ്രീറ്റ്‌ ബുമ്ര കളിച്ചേക്കില്ലെന്നാണു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു പുറത്തു വരുന്ന വിവരം. പരുക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട്‌ പരമ്പരയിലെ മൂന്നു ടെസ്‌റ്റുകള്‍ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത്‌ രണ്ടും നാലും ടെസ്‌റ്റില്‍ നിന്ന്‌ താരം പുറത്തിരിക്കും. ബര്‍മിങ്ങാമില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെയാണ്‌ ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ് നടക്കുന്നത്‌. ഒന്നാം ടെസ്‌റ്റിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനോട്‌ Read More…

Sports

1983 ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ എത്ര രൂപ പ്രതിഫലം നല്‍കിയതെന്ന് അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ദിവസം ഇന്നായിരുന്നു. 1983 ജൂണ്‍ 25 ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഏകദിന ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. അന്ന് 60 ഓവര്‍ ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ഇന്ത്യന്‍ കായികരംഗത്ത് നാഴികക്കല്ലായി മാറിയ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് ഇപ്പോള്‍ 42 വര്‍ഷത്തെ പഴക്കമുണ്ട്. ഫൈനലില്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയിച്ചായിരുന്നു കിരീടം നേടിയത്. അതിന് മുമ്പ് ലോകകപ്പിന്റെ ആദ്യ രണ്ട് പതിപ്പുകളില്‍ വെറും ഒരു ജയവുമായി മൂന്നാംപതിപ്പ് Read More…

Sports

മെസ്സിക്ക് ജന്മദിനസമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ രണ്ടാം റൗണ്ട്; പക്ഷേ എതിരാളികള്‍ കടുപ്പക്കാര്‍, തന്റെ മുന്‍ ടീം പിഎസ്ജി

ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനതാരം ലിയോണേല്‍ മെസ്സിയ്ക്ക് ജന്മദിന സമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ട് പ്രവേശനം. ഫിഫ ക്ലബ് ലോകകപ്പില്‍ പക്ഷേ രണ്ടാം റൗണ്ടില്‍ ലയണല്‍ മെസ്സിയെ കാത്തിരിക്കുന്നത് തന്റെ പഴയ ക്ലബ്ബും നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ. ഗ്രൂപ്പ് എയില്‍ രണ്ടാമതായിപ്പോതാണ് തിരിച്ചടിയായത്. അവസാനഗ്രൂപ്പ്മാച്ചില്‍ ബ്രസീലിയന്‍ ക്ലബ്ബ് പല്‍മീറാസുമായി 2-2 സമനിലയില്‍ എത്തിയതാണ് തിരിച്ചടിയായത്. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചുപോയിന്റ് നേടിയെങ്കിലും അത്രയും പോയിന്റുള്ള പാല്‍മിറാസ് ഗോള്‍ശരാശരിയില്‍ Read More…

Featured Sports

അര്‍ജന്റീന ഇതിഹാസം മെസ്സിയുടെ ഓട്ടോഗ്രാഫ് പതിച്ച ജഴ്‌സി ധോണിയുടെ മകള്‍ സിവയ്ക്ക്

രണ്ടു ക്രിക്കറ്റ് ലോകകപ്പുകള്‍ ഇന്ത്യയുടെ ഷോക്കേസില്‍ എത്തിച്ച നവതലമുറ ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണെന്നതില്‍ ആര്‍ക്കും ഒരു സംശയവും കാണില്ല. സമീപകാലത്തെ എല്ലാ അന്താരാഷ്ട്രകിരീടവും അര്‍ജന്റീനയുടെ ഷോക്കേസില്‍ എത്തിച്ച ലിയോണേല്‍ മെസ്സിയാണെങ്കില്‍ ധോണിയേക്കാള്‍ വലിയ താരവും ആരാധകവൃന്ദമുള്ളയാളുമാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ക്ക് ഈ ആഴ്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റേതായി ഒരു മികച്ച സമ്മാനം ലഭിച്ചു. രണ്ട് വ്യത്യസ്ത കായിക താരങ്ങള്‍ തമ്മിലുള്ള അദ്വിതീയ നിമിഷം ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ ആഹ്ലാദഭരിതരാക്കി. ഫോട്ടോ സോഷ്യല്‍ Read More…

Sports

‘ഞങ്ങള്‍ സുഹൃത്തുക്കളല്ല, പക്ഷേ അദ്ദേഹത്തിന്റെ നേട്ടത്തോട് ആദരവുണ്ട്’ ; ക്രിസ്റ്റ്യാനോയെക്കുറിച്ച് മെസ്സി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരായാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കണക്കാക്കപ്പെടുന്നത്. ഈ ജോഡി എണ്ണമറ്റ ടീം ട്രോഫികളും വ്യക്തിഗത ബഹുമതികളും നേടിയിട്ടുണ്ട്. എതിരാളികളായ ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും പ്രതിനിധീകരിക്കുന്നതിനിടയില്‍ അവര്‍ തങ്ങളുടെ കരിയറിന്റെ പ്രൈമില്‍ ഒമ്പത് സീസണുകളും പതിവായി പരസ്പരം ഏറ്റുമുട്ടി. അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയതുപോലെ, ജോഡി പരസ്പരം പരസ്പര ബഹുമാനവും പങ്കിടുന്നു. അവരുടെ മത്സരമാണ് തന്നെ മെച്ചപ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് റൊണാള്‍ഡോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ, പോര്‍ച്ചുഗല്‍ രാജ്യാന്തര താരവുമായുള്ള ബന്ധത്തില്‍ മെസ്സി Read More…

Sports

15 പന്തില്‍ 11 റണ്‍സ്, 48 പന്തില്‍ സെഞ്ച്വറി; ക്രിക്കറ്റ് വെടിക്കെട്ട് എന്താണെന്ന് പഠിപ്പിച്ച് ഗ്‌ളെന്‍ മാക്‌സ്‌വെല്‍

എന്തുകൊണ്ടാണ് താന്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ബാറ്ററായി മാറുന്നതെന്ന് ഓസീസ് ക്രിക്കറ്റ് താരം മാക്‌സ്‌വെല്‍ തെളിയിച്ചു. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ വീണ്ടും റെക്കോഡിട്ടു. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ 48 പന്തില്‍ മിന്നുന്ന സെഞ്ച്വറി നേടിയാണ് ഗ്ലെന്‍ മാക്‌സ്വെല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. തന്റെ എട്ടാം ടി20 സെഞ്ചുറിയില്‍ 13 സിക്സറുകള്‍ പറത്തിയ മാക്സ്വെല്‍ മികച്ച ടി20 കളിക്കാരില്‍ ഒരാളായി തന്റെ അധികാരം സ്ഥാപിച്ചു. ലോസ് Read More…

Featured Sports

ലോകക്രിക്കറ്റില്‍ ആദ്യം ; മൂന്നാമത്തെ സൂപ്പര്‍ഓവര്‍…! നേപ്പാളിനെ വീഴ്ത്തി നെതര്‍ലന്‍ഡ്, ചരിത്രം

ഒരു കളിയുടെ ഫലം നിര്‍ണ്ണയിക്കാന്‍ മൂന്ന് സൂപ്പര്‍ഓവറുകള്‍ വേണ്ടി വരിക. ഒടുവില്‍ അവസാന ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ഒരു ടീം പുറത്താകുക. നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത് സ്‌കോട്‌ലന്റില്‍ നടന്ന അസോസിയേറ്റ് ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു. നെതര്‍ലണ്ടും നേപ്പാളും തമ്മിലുള്ള ടി20 മത്സരത്തിലായിരുന്നു സാധാരണ സമയത്തും രണ്ടു സൂപ്പര്‍ ഓവറിലും സമനില കളിച്ചത്. ആദ്യ 20 ഓവറില്‍ ഇരു ടീമുകളും 158 റണ്‍സിന്റെ സമനില പാലിച്ചപ്പോള്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് Read More…

Sports

ജോ റൂട്ട് ചരിത്രം രചിച്ചു ; തുടര്‍ച്ചയായി ഒന്നിലധികം ടെസ്റ്റ് ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍

ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ കളിച്ച ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമുഖ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ക്രിക്കറ്റില്‍ ലോകറെക്കോഡ് ഇട്ടു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിച്ചപ്പോള്‍ ലോകടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നിലധികം സൈക്കിളുകളുടെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി റൂട്ട് മാറി. 2023-25 സൈക്കിളിലെ ടോപ് സ്‌കോററായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 22 മത്സരങ്ങളില്‍ നിന്ന് 1968 റണ്‍സ് നേടി ഏഴ് സെഞ്ച്വറികള്‍ക്കൊപ്പം 54.66 ശരാശരിയില്‍ ഫിനിഷ് ചെയ്തു. Read More…