ലാഹോർ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്മാരായ നാസർ ഹുസൈനെയും മൈക്കൽ അതേർട്ടനെയും ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള കമന്ററി പാനലിൽ നിന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒഴിവാക്കി. ജയിലിൽ കഴിയുന്ന മുൻ പാക്ക് ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആറംഗ കമന്ററി പാനലിൽനിന്ന് ഇരുവരെയും മാറ്റാൻ കാരണം. 2024-ൽ ഇംഗ്ലണ്ട് പാക്കിസ്ഥാൻ പര്യടനം നടത്തിയപ്പോൾ അതേർട്ടനും ഹുസൈനും കമന്ററി ടീമിലുണ്ടായിരുന്നു. ഈ മാസം 18 മുതൽ 31 വരെയാണ് പാക്കിസ്ഥാൻ, Read More…
‘ശ്രേയസിനെ കൊല്ലണം, അഭിഷേകിനെ കല്യാണം കഴിക്കണം, ശുഭ്മനൊപ്പം…’: അനായ ബംഗാറിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ!
പൂർവ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാറിന്റെ ഒരു അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൃഷ്ണങ്ക് അത്രേയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ എന്നീ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വെച്ച് ‘കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക’ (Kill, marry, hookup) എന്ന ഗെയിം കളിക്കാൻ അനയയോട് ആവശ്യപ്പെട്ടത്. “ശ്രേയസ് അയ്യരെ കൊല്ലും, അഭിഷേക് ശർമ്മയെ വിവാഹം കഴിക്കും, ശുഭ്മാൻ ഗില്ലിനെ ഹുക്ക് അപ്പ് Read More…
വെറും 6 പന്തിൽ 24 റൺസ്, 5 വിക്കറ്റുകൾ ; നമൻ ധീർ, ടി20യിൽ ഇന്ത്യക്ക് പുതിയ മാച്ച് വിന്നർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് മികവ് തെളിയിക്കാൻ നമൻ ധീറിന് വെറും ആറ് പന്തുകൾ മാത്രം മതിയായിരുന്നു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 24 റൺസെടുത്ത് പുറത്താകാതെ നിന്ന 26 കാരനായ പഞ്ചാബ് താരം, ഐപിഎൽ പവർ ഹിറ്ററിൽ നിന്ന് വളർന്നുവരുന്ന അന്താരാഷ്ട്ര ഓൾറൗണ്ടറിലേക്കുള്ള തന്റെ മാറ്റത്തിന്റെ സൂചനയാണ് നൽകിയത്. ഒക്ടോബർ 17-ന് നടന്ന അഞ്ചാമത്തെ ടി20 മത്സരത്തിൽ മഴമൂലം ഫലം ഉണ്ടായില്ലെങ്കിലും, പരമ്പര 2-2 സമനിലയിൽ Read More…
ഷഫാലി വർമയുടെ താണ്ഡവം! സൂപ്പര്‍ സ്മൃതി; ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ സ്വന്തമാക്കി മന്ദാന
റായ്പുർ: സിംബാബ്വേ വനിതകൾക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ എട്ട് വിക്കറ്റിന് 102 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി തീരാൻ 67 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. ഷഫാലി വർമ 25 പന്തിൽ നാല് സിക്സറും ആറ് ഫോറുമടക്കം 55 റണ്ണെടുത്ത് പുറത്തായി. നായികയും ഓപ്പണറുമായ സ്മൃതി മന്ദാന (25 പന്തിൽ രണ്ട് സിക്സറും ആറ് ഫോറുമടക്കം 47), അനുഷ്ക ശർമ (ഒന്ന്) Read More…
ടെസ്റ്റ്, വൺഡേ, ട്വന്റി20.. ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്! കളിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, 80 ഓവര്‍, പകല്‍ ചുവന്ന പന്ത്, രാത്രി വെള്ള പന്ത്
ടെസ്റ്റ്, എകദിനം, ട്വന്റി 20 എന്നീ ഫോര്മാറ്റുകള്ക്കുശേഷം ക്രിക്കറ്റില്‍ പുതിയതായി ആവിഷ്കരിച്ച ‘ടെസ്റ്റ് ട്വന്റി’ എന്ന ഫോര്‍മാറ്റിന്റെ ആദ്യ ടൂര്‍ണമെന്റ് നവംബര്‍ 14 മുതല്‍ 29 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ ഇരുടീമുകളുടെയും ആകെ സ്കോര്‍ കണക്കാക്കിയാകും വിജയിയെ നിശ്ചയിക്കുക. ക്രിക്കറ്റിലെ നാലാമത്തെ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13നും 21നും ഇടയില്‍ പ്രായമുള്ള 160 കളിക്കാര്‍ മാറ്റുരയ്ക്കും. Read More…
‘എന്നു തീരുമെന്റെ കഷ്ടം…’ മഴ, 5-ാം ട്വന്റി20 ഉപേക്ഷിച്ചു; ഭുവനേശ്വറിന് ‘കാത്തിരിപ്പിന്റെ’ റെക്കോർഡ്
ബെംഗളൂരുവിൽ നടന്ന അഞ്ചാം ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. കളി ഒൻപതു ഓവർ വീതമായി ചുരുക്കി നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ വില്ലനായതോടെ മത്സരം റദ്ദാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7.4 ഓവറിൽ അഞ്ച് വിക്കറ്റിന് 118 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് കളി നിർത്തിവച്ചത്. 10 പന്തിൽ 30 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഉയർന്ന സ്കോറർ. നമൻ Read More…
അവസാന ടി20 മത്സരം; സൂര്യവംശിയെ ഉൾപ്പെടുത്തണം, പക്ഷേ ഓപ്പണറായി മാത്രം!”: മുന്നറിയിപ്പുമായി മുൻ കോച്ച്
ഇത് അവസാന ടി20 മത്സരമാണ്. 2019 മുതൽ ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. എന്നിരുന്നാലും, അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. ഈ പരമ്പരയിലെ ഒരു മത്സരത്തിലും വൈഭവ് സൂര്യവംശി കളിച്ചിട്ടില്ല. അതിനാൽ, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ ഈ കൗമാര താരത്തെ കളിപ്പിക്കാൻ ടീം മാനേജ്മെന്റിന് താൽപ്പര്യമുണ്ടാകാം. Read More…
ഇവിടെ കളിച്ചാൽ ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല, കോടികൾ ഇന്ത്യയ്ക്ക്; രൂക്ഷവിമർശനവുമായി വിൻഡീസ് ബോർഡ്
രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ വരുമാന വിതരണ രീതിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് സിഇഒ ക്രിസ് ഡെറിങ്. ഇന്ത്യയിൽ കളിക്കുന്ന പരമ്പരകളിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് സാമ്പത്തികമായി യാതൊരുവിധ നേട്ടവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏകദിന, ട്വന്റി20 പരമ്പരകളിൽ നിന്ന് 193 മുതൽ 285 കോടി രൂപ വരെ ആകെ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ തുക മുഴുവൻ ബിസിസിഐക്കാണു ലഭിക്കുന്നത്. ഇനി ഒരു മത്സരം കൂടി ബാക്കിനിൽക്കെയാണ് ഈ വിഷയം ചർച്ചയാകുന്നത്. 1997-ൽ നടപ്പിലാക്കിയ Read More…
സൈമണ്ട്സ് അല്ല! മദ്യപിച്ച് 16-ാം നിലയിലെ ബാല്‍ക്കണിയില്‍ ചെഹലിനെ താഴേക്ക് തൂക്കിയ ആ ഓസീസ് താരം ആര്?
മുംബൈ: 2013-ലെ ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഓസ്ട്രേലിയൻ താരം തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചെഹൽ. ഐപിഎലിൽ 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകളോടെ മുൻപന്തിയിലുള്ള ചെഹൽ, കരിയറിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴുണ്ടായ ഈ അനുഭവം തന്നെ വളരെയധികം തകിടം മറിച്ചതായി വ്യക്തമാക്കി. അന്ന് തന്നോട് അനാദരവോടെ പെരുമാറിയത് ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു സൈമണ്ട്സോ ജെയിംസ് ഫ്രാങ്ക്ളിനോ അല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ Read More…














