Featured Sports

15 സിക്സ്, 11 ഫോർ; 32-ാം പന്തിൽ സെഞ്ചറി, 42 പന്തിൽ 144; വൈഭവിന്റെ ‘കൊലവെറി’ ഇന്നിങ്സ്

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരേ 148 റണ്ണിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ എ. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇ. അവസാന പന്തെറിയുമ്പോള്‍ ഏഴിന് 149 റണ്ണെന്ന നിലയിലായിരുന്നു. ടോസ് നേടിയ ഇന്ത്യ എ നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കൗമാരക്കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ Read More…

Featured Sports

സഞ്‌ജു ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉറപ്പിച്ചു, താക്കൂര്‍, റഥര്‍ഫോഡ്‌ മുംബൈയില്‍; മിനി ലേലം അബുദാബിയില്‍

മുംബൈ: 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) മിനി ലേലം ഡിസംബര്‍ 16 ന്‌ അബുദാബിയില്‍ നടക്കും. ഇതു തുടര്‍ച്ചയായ മൂന്നാംവട്ടമാണ്‌ ഐ.പി.എല്‍. ലേലത്തിന്‌ ഇന്ത്യക്കു പുറത്തു വേദിയൊരുങ്ങുന്നത്‌.ദുബായിയില്‍ 2024-ല്‍ നടന്ന ലേലമായിരുന്നു ഈ ഗണത്തില്‍ ആദ്യത്തേത്‌. 2025 സീസണിനു മൂന്നോടിയായി നടന്ന രണ്ടുദിവസത്തെ മെഗാലേലത്തിന്‌ ജിദ്ദ വേദിയായി. 2024 നവംബറിലായിരുന്നു മെഗാലേലം.മുന്‍ സീസണുകളിലേതിനു സമാനമായി ഒരുദിവസം മാത്രമായിരിക്കും മിനി ലേലം. അതിനുമുന്നോടിയായി 2025 സ്‌ക്വാഡിലുണ്ടായിരുന്ന നിലനിര്‍ത്തുന്നവരും വിടുതല്‍ ചെയ്യുന്നവരുമായ താരങ്ങളുടെ പട്ടിക ടീമുകള്‍ തയാറാക്കും. നവംബര്‍ Read More…

Featured Sports

ഹിറ്റ്‌മാന്‍ ഒന്നില്‍ തന്നെ ; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി രോഹിത്‌ ശര്‍മ

ദുബായ്‌: ഇന്ത്യയുടെ രോഹിത്‌ ശര്‍മ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു രോഹിതിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്‌. 781 റേറ്റിങ്‌ പോയിന്റാണു മുന്‍ നായകന്റെ നേട്ടം.അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ രണ്ടാം സ്‌ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്‌ഥാനത്തുമാണ്‌. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ നാലാം സ്‌ഥാനത്തു തുടര്‍ന്നു. വിരാട്‌ കോഹ്ലിയാണ്‌ അഞ്ചാം സ്‌ഥാനത്ത്‌. പാകിസ്‌താന്‍ മുന്‍ നായകന്‍ ബാബര്‍ അസം ഏഴാം Read More…

Sports

സഞ്ജു ഇനി ‘തല’യ്ക്കൊപ്പം, ചെന്നൈ സൂപ്പർ കിങ്സിലെത്തുമെന്ന് ഉറപ്പിച്ചു; ജഡേജ രാജസ്‌ഥാനിലേക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിനു കളമൊരുങ്ങി. രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്‌ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കും അവിടെനിന്ന്‌ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവരെ തിരിച്ചും കൈമാറുന്നതാണു പുതിയ നീക്കം. മൂന്ന്‌ താരങ്ങളും കൈമാറ്റത്തിനു സമ്മതം മൂളിയെന്ന്‌ ഇ.എസ്‌.പി.എന്‍. ക്രിക്‌ഇന്‍ഫോയാണു പുറത്തുവിട്ടത്‌. ചെന്നൈയും രാജസ്‌ഥാനും താര കൈമാറ്റത്തിന്‌ ഐ.പി.എല്‍. സംഘാടക സമിതിക്ക്‌ അപേക്ഷ നല്‍കിയതായും സൂചനയുണ്ട്‌. താരങ്ങളുടെ എഴുതി നല്‍കിയ സമ്മത പത്രമുണ്ടെങ്കില്‍ കൈമാറ്റം Read More…

Featured Sports

ഒന്‍പത്‌ മിനിറ്റില്‍ അമ്പത് കടന്നു, 11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ചരിത്രം കുറിച്ച് ആകാശ്‌ കുമാര്‍ ചൗധരി; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു- വീഡിയോ

സൂറത്ത്‌: ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമായി മേഘാലയയുടെ ആകാശ്‌ കുമാര്‍ ചൗധരി.അരുണാചല്‍ പ്രദേശിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ തുടരെ എട്ട്‌ സിക്‌സറടിച്ചാണ്‌ ആകാശ്‌ 50 കടന്നത്‌.ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലെ ഒരോവറില്‍ ആറ്‌ സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്‌. ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണു മുന്‍ഗാമികള്‍. മേഘാലയ ആറിന്‌ 576 റണ്ണെന്ന നിലയില്‍ നില്‍ക്കേ എട്ടാമനായാണ്‌ ആകാശ്‌ ക്രീസിലെത്തിയത്‌. ഇന്നിങ്‌സിലെ 126-ാം ഓവറിലാണു വെടിക്കെട്ട്‌ തുടങ്ങിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ ലിമാര്‍ Read More…

Sports

ഓരോ റണ്ണിനും ഒരു ലക്ഷംവച്ച് 34 ലക്ഷം , DSP നിയമനം, സ്വർണ ബാറ്റും പന്തും: റിച്ച ഘോഷിന് സമ്മാനപ്പെരുമഴ

കൊൽക്കത്ത∙ ഏകദിന വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ഗംഭീര സ്വീകരണമൊരുക്കി ബംഗാൾ സർക്കാർ. കൊൽക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേ‍ഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ബംഗ ഭൂഷൺ പുരസ്കാരവും പൊലീസിൽ ഡിഎസ്പിയായി ജോലിയും സ്വർണ മാലയുമാണ് ബംഗാൾ സർക്കാർ റിച്ചയ്ക്കു നൽകിയത്. ലോകകപ്പ് ഫൈനലിൽ റിച്ച നേടിയ ഓരോ റണ്ണിനും ഒരു ലക്ഷം വച്ച് 34 ലക്ഷം രൂപ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൈമാറി. ബംഗാളിൽനിന്നുള്ള ആദ്യ ലോകകപ്പ് ജേതാവാണ് റിച്ച ഘോഷ്. ഇതിഹാസ Read More…

Sports

‘ഒരു തവണയല്ല, പല തവണ’; വനിതാ ക്രിക്കറ്റ്‌ താരത്തിന്റെ ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച്‌ ബി.സി.ബി.

ധാക്ക: മുന്‍ സെലക്‌ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കെതിരായ വനിതാ ക്രിക്കറ്റ്‌ താരത്തിന്റെ ലൈംഗികപീഡന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (ബി.സി.ബി.). കഴിഞ്ഞ ദിവസമാണ്‌ പത്രപ്രവര്‍ത്തകന്‍ റിയാസാദ്‌ അസിമിന്‌ നല്‍കിയ യൂട്യൂബ്‌ ചാനല്‍ അഭിമുഖത്തില്‍ ബംഗ്ലാദേശ്‌ വനിതാ ക്രിക്കറ്റ്‌ താരം ജഹനാര ആലം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്‌.വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതായി ബി.സി.ബി. അറിയിച്ചു. 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ കണ്ടെത്തലുകളും ശിപാര്‍ശകളും സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ്‌ അറിയിച്ചു. Read More…

Featured Sports

അയ്യോ… ഇത്‌ നമ്മുടെ രണതുംഗയല്ലേ ? അമ്പരപ്പിക്കുന്ന മാറ്റത്തോടെ ശ്രീലങ്കന്‍ ലോകകപ്പ്‌ ക്യാപ്‌റ്റന്‍

കൊളംബോ: ശ്രീലങ്കയ്‌ക്ക് ലോകകപ്പ്‌ നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ അര്‍ജുന രണതുംഗയുടെ അടുത്തിടെ ഇറങ്ങിയ ഗ്രൂപ്പ്‌ ഫോട്ടോ കണ്ട്‌ ഞെട്ടി ആരാധകവൃന്ദം.അടുത്തിടെ തമിഴ്‌ യൂണിയന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ മുന്‍ സഹതാരങ്ങളായ സനത്‌ ജയസൂര്യ, അരവിന്ദ ഡി സില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പമാണ്‌ രണതുംഗ എത്തിയത്‌. ഒരു ചുവന്ന കുര്‍ത്തയാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. എന്നാല്‍ ചടങ്ങിലെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയപ്പോള്‍ ചില ആരാധകര്‍ക്ക്‌ ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം തന്നെ.ക്രിക്കറ്റില്‍ Read More…

Sports

‘തോളിൽ കൈയിട്ട് ആർത്തവത്തെക്കുറിച്ച് ചെവിയിൽ ചോദിച്ചു’: മുൻ സെലക്ടറുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് വനിതാ ക്രിക്കറ്റ് താരം

ധാക്ക∙ 2022 ലോകകപ്പിനിടെ ദേശീയ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു Read More…