2025-ലെ ഐസിസി വനിതാ ലോകകപ്പ് സമാപിച്ചു. ഫൈനലിൽ ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം, ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി. ഇതോടെ ഇന്ത്യൻ വനിതാ ടീം ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കി. എന്നാൽ, ടൂർണമെന്റിൽ എട്ടാം സ്ഥാനത്തെത്തിയ പാകിസ്താനും സ്വന്തമാക്കി കോടികള്‍. കിരീടം നേടിയ ഇന്ത്യൻ ടീമിന് ഐസിസിയിൽ നിന്ന് 40 കോടി രൂപ സമ്മാനമായി ലഭിച്ചു. അതോടൊപ്പം ബിസിസിഐയും തങ്ങളുടെ വനിതാ ടീമിന് പണം നൽകി. ലോകകപ്പ് നേടിയതിന് ബിസിസിഐ ഇന്ത്യൻ വനിതാ Read More…
ഇന്ന് കിട്ടുന്നത് കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് വെറും 8000 രൂപ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്
മുംബൈ: വനിതാ ക്രിക്കറ്റ് താരങ്ങള്‍ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ്. 2005 ലോകകപ്പില്‍ റണ്ണര്‍ അപ്പായ തങ്ങള്‍ക്ക് ഒരു മത്സരത്തിന് ലഭിച്ചിരുന്നത് ആയിരം രൂപയാണെന്നു മിതാലി പറഞ്ഞു. എട്ട് മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ ആകെ നേടിയത് 8000 രൂപയാണ്. ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ അന്നു നായികയായിരുന്ന മിതാലിക്കായി. ഫൈനലില്‍ 215 റണ്‍ പിന്തുടര്‍ന്നു നേടാന്‍ ഇന്ത്യക്കായില്ല. അതിനു ശേഷം 2017 ല്‍ ഫൈനലില്‍ കടന്നപ്പോള്‍ സ്‌ഥിതി ഏറെ മെച്ചപ്പെട്ടു. 2005 Read More…
ഏകദിന ബാറ്റിങ് റാങ്കിങ്: സ്മൃതിയെ മറികടന്ന് വോൾവാർട്ട് ഒന്നാമത്; ജെമീമക്കും വൻകുതിപ്പ്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഒന്നാം സ്‌ഥാനം നഷ്‌ടപ്പെട്ടു. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ നായികയും ഓപ്പണറുമായ ലോറ വോള്‍വാദാണു പുതിയ ഒന്നാം സ്‌ഥാനക്കാരി.രണ്ട് സ്‌ഥാനങ്ങള്‍ കയറിയാണു ലോറ ഒന്നിലെത്തിയത്. ലോകകപ്പില്‍ ആകെ 571 റണ്ണെടുത്ത ലോറ 814 റേറ്റിങ് പോയിന്റാണു നേടിയത്. സെമി ഫൈനലിലും ഫൈനലിലും ദക്ഷിണാഫ്രിക്കന്‍ നായിക സെഞ്ചുറിയടിച്ചു. ലോകകപ്പ് തുടങ്ങുമ്പോള്‍ ഒന്നാം സ്‌ഥാനത്തായിരുന്നു സ്‌മൃതി ഒരു സ്‌ഥാനം താണ് Read More…
ഇന്ത്യന്‍ വനിതാ ടീമിന് പിന്തുണ; ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാക് ആരാധകന്‍, വീഡിയോ വൈറല്‍
വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ടീം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്താന്‍ ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന പാക് ആരാധകനാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. പാകിസ്താന്‍ ജേഴ്‌സി ധരിച്ച അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു മുതിര്‍ന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക Read More…
‘ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, ഇനി സ്മൃതി നയിക്കണം’: ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുൻ ക്യാപ്റ്റൻ
നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി. ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ Read More…
റിച്ചാര്‍ഡ്‌സിനെ ഓടിപ്പിടിച്ച കപില്‍, പിന്നെ ശ്രീ, മില്ലറെ പറന്നെടുത്ത സൂര്യകുമാര്‍, ഇപ്പോഴിതാ അമന്‍ജ്യോതിന്റെ മാജിക്കല്‍ ക്യാച്ച്- വീഡിയോകള്‍
ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത Read More…
അവിടെ ഫൈനൽ പോരാട്ടം, ഇവിടെ വിഐപി ബോക്സിൽ നിത അംബാനിയുടെ ഫോണിലേക്ക് എത്തിനോക്കി രോഹിത്; വിഡിയോ വൈറൽ
നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചരിത്രവിജയം നേടുന്നതിനും കന്നി ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം അഭിവാദ്യം ചെയ്തും ആലിംഗനം ചെയ്തും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു. അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത Read More…
21ഡക്ക് നേടിയാലേ പുറത്താക്കൂ എന്ന വാഗ്ദാനം ഗംഭീർ ലംഘിച്ചു! 19 മത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തി
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് Read More…
‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബിള്‍ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്
മുംബൈ: വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. സ്വന്തം കാണികൾക്ക് മുന്നിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. 134 പന്തുകൾ Read More…














