വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടെങ്കിലും ഗൗതം ഗംഭീറിന്റെ ശിഷ്യന്‍മാര്‍ ഏകദിന പരമ്പരയില്‍ പിഴവ് ആവര്‍ത്തിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1 നു നേടി ഇന്ത്യന്‍ ടീം മാനക്കേട് ഒഴിവാക്കി.വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിനം ഒന്‍പത് വിക്കറ്റിനു ജയിച്ചാണ് അവര്‍ പരമ്പര നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടോസ് കിട്ടുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ Read More…
ഇന്ത്യന്‍ പേസര്‍മാരുടെ നിറംമങ്ങുന്നു, മുഹമ്മദ് ഷാമിക്കായി മുറവിളി
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറംമങ്ങിയതിനുപിന്നാലെ വെറ്ററന്‍ താരം മുഹമ്മദ് ഷാമിക്കായി മുറവിളി. നിലവില്‍ പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഷാമിക്കായി വാദിക്കുന്നവര്‍ക്കു ബലമേകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍നിന്ന് ഷാമിയെ ഒഴിവാക്കിയത് നീതികേടാണെന്നാണ് വാദം.സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായാണ് ഷമി കളിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പഴയ പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്നു Read More…
ഏഴ് വർഷത്തിനുശേഷം ആദ്യം: വിരാട് കോഹ്‌ലിയുടെ ‘സെഞ്ചുറി ഭാഗ്യം’ ഇന്ത്യയെ കൈവിട്ടു
ഏകദിനത്തിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടുന്നത് ഇന്ത്യയുടെ വിജയത്തിന് തുല്യമായിരുന്നു, എന്നാൽ ബുധനാഴ്ച റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആ പതിവ് തെറ്റിച്ചു. ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ കോഹ്‌ലി, പ്രോട്ടിയാസിനെതിരെ 102 റൺസ് നേടി ഇന്ത്യയെ 358 എന്ന കൂറ്റൻ സ്കോറിലെത്തിക്കാൻ സഹായിച്ചു. എന്നിട്ടും, ദക്ഷിണാഫ്രിക്ക ഈ വലിയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ കോഹ്‌ലി സെഞ്ചുറി നേടിയ മത്സരങ്ങളിലെ ഇന്ത്യയുടെ 7 വർഷത്തെ വിജയ പരമ്പരയ്ക്കും അന്ത്യമായി. കോഹ്‌ലി സെഞ്ചുറി Read More…
റെക്കോഡ് കുറിച്ച് വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി; പക്ഷേ പാഴായി , കളി തോറ്റു
കൊല്‍ക്കത്ത: ബിഹാറിനെതിരേ നടന്ന സയദ് മുഷ്‌താഖ് അലി ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ മഹരാഷ്‌ട്രയ്‌ക്ക് മൂന്ന് വിക്കറ്റ് ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബിഹാര്‍ മൂന്ന് വിക്കറ്റിന് 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര കളി തീരാന്‍ അഞ്ച് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. 61 പന്തില്‍ ഏഴ് സിക്‌സറും ഏഴ് ഫോറുമടക്കം 108 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ബിഹാറിനെ മികച്ച നിലയിലെത്തിച്ചത്. നായകനും ഓപ്പണറുമായ പൃഥി ഷായുടെ (30 Read More…
കേക്ക് മുറിക്കാന്‍ കോഹ്ലിയില്ല, ടീമില്‍ പടലപ്പിണക്കം, ഗംഭീറിനോട് അസ്വാരസ്യത്തില്‍ കോഹ്ലിയും രോഹിത് ശര്‍മയും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ച് ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ കേക്ക് മുറിച്ചാണ് വിജയമാഘാഷിച്ചത്. വിരാട് കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. Read More…
സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?
റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത് റെക്കോഡിലെത്തിയത്. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്. 349 സിക്‌സറുകളുമായാണു രോഹിത് ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത് അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…
ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ മൂന്ന് റണ്‍സ്; മത്സരം ഉപേക്ഷിച്ചെന്ന് അമ്പയര്‍മാര്‍; ഞെട്ടി താരങ്ങളും കമന്റേറ്റര്‍മാരും- വീഡിയോ
അഡ്‌ലെയ്‌ഡ്: വനിതാ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറും തമ്മില്‍ നടന്ന മത്സരം ഉപേക്ഷിച്ചതില്‍ വിവാദം. അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന മത്സരം മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ സിഡ്‌നി തണ്ടര്‍ അഡ്‌ലെയ്‌ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിന് രണ്ടു വിക്കറ്റിന് 45 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റ് ചെയ്‌ത സിഡ്‌നി തണ്ടര്‍ 2.5 ഓവറില്‍ വിക്കറ്റിന് 43 റണ്‍ എന്നു നില്‍ക്കേയാണ് Read More…
ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.
സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…
ഡ്രൈവറായി ധോണി , തൊട്ടടുത്ത് കോലി ; വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു; വൈറല്‍ വിഡിയോ
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…














