Featured Sports

ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.

സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…

Featured Sports

ഡ്രൈവറായി ധോണി , തൊട്ടടുത്ത് കോലി ; വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു; വൈറല്‍ വിഡിയോ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…

Featured Sports

വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക്3.2 കോടി, മലയാളി ലെഗ്‌ സ്‌പിന്നര്‍ ആശ ശോഭനയ്ക്ക് 1.10 കോടി

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ (ഡബ്ല്യു.പി.എല്‍.) മെഗാ താര ലേലത്തില്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ്‌ ഫ്രാഞ്ചൈസികള്‍.ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയ്‌ക്കാണ്‌ നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചരൂപയ്‌ക്ക് സ്വന്തമാക്കി. ന്യൂസീലന്‍ഡ്‌ ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന്‌ കോടിക്ക്‌ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക്‌ യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്‌ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ Read More…

Featured Sports

താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്‌-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി. പരിശീലകസ്‌ഥാനത്ത്‌ താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഏഷ്യാ Read More…

Sports

വൈറ്റ്​വാഷ്! ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; പരമ്പര നേടി ദക്ഷിണാഫ്രിക്ക

ഗുവാഹട്ടി: പോരാട്ടം രവീന്ദ്രജഡേജയില്‍ മാത്രം ഒതുങ്ങി നിന്നതോടെ ഇന്ത്യയ്ക്ക് എതിരേ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 549 റണ്‍സ് വിജയലക്ഷ്യം തേടിപ്പോയ ഇന്ത്യ 140 ന് പുറത്തായതോടെ 408 റണ്‍സിന്റെ കൂറ്റന്‍വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ടെസ്റ്റ് 30 റണ്‍സിന് നേരത്തേ ജയിച്ച ഇതോടെ പരമ്പര 2-0 ന് തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഇതാദ്യമാണ് ഇന്ത്യയില്‍ ഒരു പരമ്പര തൂത്തുവാരുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 489 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 260 റണ്‍സും Read More…

Featured Sports

ആലോചിക്കാന്‍ 2 മിനിറ്റ്‌ പ്ലീസ്‌… ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്കുള്ള തള്ളാനുള്ള അവസരം വേണ്ടെന്നുവച്ച് ബാവുമ

ഗുവാഹത്തി: രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഇന്ത്യ ഓള്‍ഔട്ടായതിന്‌ പിന്നാലെ അമ്പയര്‍മാര്‍ ഫോളോ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന്‌ ബാവുമയോട്‌ ചോദിച്ചു. രണ്ട്‌ മിനിറ്റ്‌ സമയം ചോദിച്ച ബാവുമ സഹതാരങ്ങളോടു കൂടിയാലോചിച്ച ശേഷമാണ്‌ തീരുമാനമെടുത്തത്‌. ”രണ്ട്‌ മിനിറ്റ്‌, ടീമുമായി ആലോചിക്കട്ടെ” എന്ന ബാവുമയുടെ മറുപടി വൈറലായി. ഒന്നാം ഇന്നിങ്‌സില്‍ 201 റണ്ണിനാണ്‌ ഇന്ത്യന്‍ ടീം പുറത്തായത്‌. ദക്ഷിണാഫ്രിക്കയ്‌ക്ക് 288 റണ്‍ ലീഡ്‌ ലഭിച്ചു. ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണമെങ്കില്‍ Read More…

Featured Sports

2026 ടി20 ലോകകപ്പ്; വീണ്ടും ഇന്ത്യ-പാക് പോരാട്ടം, ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ

ദുബായ്‌: ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന 2026 ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണു ടൂര്‍ണമെന്റ്‌. പുതുമുഖങ്ങളായ ഇറ്റലി ഉള്‍പ്പെടെ 20 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരവും ഫെബ്രുവരി 15-ന്‌ കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടവുമാണ്‌ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ചെന്നൈ, കൊല്‍ക്കത്ത, കൊളംബോ തുടങ്ങിയ പ്രമുഖ വേദികളിലായാണ്‌ ലോകകപ്പ്‌. ഇന്ത്യ, പാകിസ്‌താന്‍, യു.എസ്‌.എ., ഹോളണ്ട്‌, നമീബിയ എന്നിവര്‍ എ Read More…

Featured Sports

ഗോളടിച്ചും അടിപ്പിച്ചും മെസിയുടെ തകര്‍പ്പന്‍ പ്രകടനം, 1300 ഗോള്‍ പങ്കാളിത്തം

സിന്‍സിനാറ്റി: ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി മേജര്‍ ലീഗ്‌ സോക്കര്‍ ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ്‌ ഫൈനലിലെത്തി. സിന്‍സിനാറ്റിക്കെതിരേ നടന്ന പ്ലേ ഓഫില്‍ 4-0 ത്തിനു ജയിച്ചാണ്‌ ഇന്റര്‍ ഫൈനലില്‍ കടന്നത്‌. സിന്‍സിനാറ്റിയുടെ സ്വന്തം തട്ടകമായ ടി.ക്യൂ.എല്‍. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ററിനായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചും അടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തിയാഡോ അലെന്‍ഡ ഇരട്ട ഗോളടിച്ച മത്സരത്തില്‍ മാറ്റിയോ സില്‍വെറ്റിയും ഒരു ഗോളടിച്ചു. ശനിയാഴ്‌ച നടക്കുന്ന ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ്‌ ഫൈനലില്‍ ന്യൂയോര്‍ക്ക്‌ സിറ്റി എഫ്‌.സിയാണ്‌ മയാമിയുടെ Read More…

Featured Sports

അന്ന്‌ സീറോ, ഇന്ന്‌ ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന്‌ അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്‌. സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന്‌ 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത്‌ ഇന്ത്യന്‍ വംശജനായ Read More…