ന്യൂ ചണ്ഡിഗഡ്: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ് ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ Read More…
ആ കളി വേണ്ട… ക്രീസിനു വെളിയിലായിട്ടും സ്റ്റംപ് ചെയ്യാതെ കീപ്പര്‍, അടുത്ത പന്തിൽ ബാറ്ററെ റിട്ടയർ ചെയ്യിപ്പിച്ച് വൈപ്പേഴ്‌സ്- വീഡിയോ
അബുദാബി: ഡെസര്‍ട്ട് വൈപേഴ്‌സും മുംബൈ ഇന്ത്യന്‍സ് എമിറേറ്റ്‌സും തമ്മില്‍ നടന്ന ഇന്റര്‍നാഷണല്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരം സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമായി. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ഡെസര്‍ട്ട് വൈപേഴ്‌സ് ഒരു റണ്ണിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത വൈപേഴ്‌സ് നാല് വിക്കറ്റിന് 159 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈക്ക് ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. വൈപേഴ്‌സിന്റെ മധ്യനിരക്കാരന്‍ മാക്‌സ് ഹോള്‍ഡനെ (37 പന്തില്‍ 42) സ്‌റ്റമ്പ് ചെയ്യാന്‍ ലഭിച്ച അവസരം Read More…
ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്ലി രണ്ടാമന്‍, ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് മൂന്ന് സ്‌ഥാനത്ത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലെ പ്രകടനം കോഹ്ലിയെ രണ്ടാം സ്‌ഥാനത്തെത്തിച്ചു. രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അഞ്ചാമതുണ്ട്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെയാണു കോഹ്ലി രണ്ടാം സ്‌ഥാനത്തുനിന്നു പിന്തള്ളിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കോഹ്ലി 151 ശരാശരിയില്‍ 302 റണ്ണെടുത്തു. തുടരെ രണ്ട് സെഞ്ചുറിയടിച്ച മുന്‍ നായകന്‍ അവസാന മത്സരത്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. നായകനായിരുന്ന ലോകേഷ് Read More…
ബുംറയുടെ ‘സെഞ്ചറി’ വിക്കറ്റ് അംപയറിന്‍റെ ദാനമോ? നോ ബോളെന്ന് വാദം, കട്ടക്കിൽ വിവാദം!- വീഡിയോ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്‍റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്‍റെ 100-ാം വിക്കറ്റ് ആഘോഷിച്ചത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്‍റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് Read More…
പവര്‍ പാണ്ഡ്യ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 101 റണ്‍സിന്റെ വമ്പന്‍ ജയം
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 101 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ബരാബതി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്ണിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. അഞ്ച് ട്വന്റി20 കളുടെ പരമ്പരയാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്.ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ Read More…
ലോകകപ്പെത്തി; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവി ?
കഴുത്തിലെ ഡിസ്‌കിനു സ്‌ഥാനചലനമുണ്ടായതിനെ തുടര്‍ന്നഇന്ത്യന്‍ ക്രിക്കറ്റ് ടെസ്‌റ്റ്, ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി . ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. Read More…
സഞ്‌ജുവിന് അവസരങ്ങള്‍ നല്‍കിയെന്ന് സൂര്യകുമാര്‍
കട്ടക്ക്: അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മുന്നോടിയായുള്ള മത്സരങ്ങളാണു നടക്കുന്നതെന്ന് ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന അഞ്ച് ട്വന്റി20 കളുടെ പരമ്പരയ്‌ക്കു മുന്നോടിയായുള്ള കൂടിക്കാഴ്‌ചയിലാണു സൂര്യകുമാര്‍ യാദവ് നയം വ്യക്‌തമാക്കിയത്. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്‌മന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും സൂര്യ പറഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന് പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്‌ഥാനം Read More…
ഫോർമുല വൺ ലോകചാമ്പ്യനായി മക്‌ലാരന്റെ ലാന്‍ഡോ നോറിസ്; വെസ്റ്റപ്പനെ തകർത്ത് കന്നി കിരീടം
അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപനെ തകര്‍ത്താണ് കിരീട നേട്ടം. നോറിസിന്റെ കന്നി ലോക കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ സീസണ്‍ അവസാനിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മക്ലാരന്‍ ഡ്രൈവര്‍ ലോക ചാമ്പ്യനാകുന്നത്. മക്ലാരനുവേണ്ടി 2008 ല്‍ ലൂയിസ് ഹാമില്‍ട്ടണാണ് അവസാനം കിരീടം നേടിയത്. യാസ് മരീന സര്‍ക്യൂട്ടില്‍ Read More…
തുടർച്ചയായി 20 ടോസ് നഷ്ടത്തിന് വിരാമം; മുഷ്ടി ചുരുട്ടി ആവേശംകൊണ്ട് കെ എൽ രാഹുലിന്റെ പ്രതികരണം – വീഡിയോ
വിശാഖപട്ടണത്ത് ശനിയാഴ്ച നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ആകാശത്തായിരുന്നു. പ്രോട്ടീസിനെതിരായ പരമ്പര തീരുമാനിക്കുന്ന ഈ മത്സരത്തിന് മുമ്പ് ഇന്ത്യ തുടർച്ചയായി 20 ടോസുകൾ തോറ്റിരുന്നു. 2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസിനെതിരെ രോഹിത് ശർമ്മ ടോസ് നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ തുടർച്ചയായ തോൽവികൾക്ക് തുടക്കമായത്. ടോസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാഹുൽ മുഷ്ടി ചുരുട്ടി ആവേശം കൊള്ളുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ Read More…














