Sports

കായികക്ഷമത നഷ്ടമാകുന്ന രാഹുലും ജഡേജയും ; രണ്ടുപേര്‍ക്കും കൂടി 36 മാസത്തിനിടയില്‍ പരിക്കേറ്റത് 11 തവണ

ഇംഗ്‌ളണ്ടിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെയും പരിക്ക്. ഇരുവര്‍ക്കും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യയ്ക്കും ഐപിഎല്ലിലെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കും ആശങ്കയാകുന്നുണ്ട്. ഇരുവരേയും തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്നത് ശരീരം ദുര്‍ബ്ബലപ്പെടുന്നതിന്റെയും കളിയെ പ്രായം ബാധിക്കുന്നതിന്റെയും സൂചനയായിട്ട് വേണം കണക്കാക്കാന്‍. രവീന്ദ്ര ജഡേജയ്ക്ക് 35, കെ.എല്‍.രാഹുലിന് 31 എന്നിങ്ങനെയാണ് ഇരുവരുടേയും പ്രായം. 2021 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യന്‍ Read More…

Sports

ക്‌ളോപ്പ് പോയാല്‍ സലായും വാന്‍ഡിക്കും ക്ലബ്ബ് വിട്ടേക്കും ; ലിവര്‍പൂളിന് നേരിടേണ്ടി വരിക ഒരു യുഗാന്ത്യം

പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്ത ലിവര്‍പൂള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചില്ലറയല്ല. എന്നാല്‍ ക്‌ളോപ്പിന് പിന്നാലെ സൂപ്പര്‍താരം മുഹമ്മദ് സലായും നായകന്‍ വിര്‍ജില്‍ വാന്‍ഡിക്കും ടീം വിട്ടേക്കുമെന്ന് ശ്രുതിയുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ലിവര്‍പൂക്ഷ മറ്റൊരു യുഗാന്ത്യത്തെ കൂടി നേരിടേണ്ടി വന്നേക്കുമെന്ന് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ കരുതുന്നു. ഒമ്പത് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം സീസണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് ക്ലോപ്പ് വ്യക്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. താന്‍ ക്ലബ്ബിന്റെ പുതിയ യുഗത്തിന്റെ ഭാഗമാകുമോ എന്ന് തനിക്ക് അറിയില്ലെന്ന് ക്യാപ്റ്റന്‍ വാന്‍ Read More…

Sports

രാഹുലിനും ജഡേജയ്ക്കും പകരക്കാര്‍ ; ഇന്ത്യന്‍ ടീമില്‍ വന്‍മാറ്റം ; സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക്

കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 2) ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ മാറ്റം. മൂന്ന് വര്‍ഷത്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതേസമയം അണ്‍ക്യാപ്ഡ് താരങ്ങളായ സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക് വിളിക്കപ്പെട്ടു. 2014 ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തലക്കെട്ടുകളില്‍ ഇടം നേടിയ സര്‍ഫറാസ് അറിയപ്പെടുന്ന ഒരു പേരാണ്, കൂടാതെ 2018 ല്‍ വിരാട് കോഹ്ലിക്കും എബി ഡിവില്ലിയേഴ്സിനും ഒപ്പം Read More…

Sports

വൈഭവ് സൂര്യവംശി എന്ന വണ്ടര്‍കിഡ് ; പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി

പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി ആധുനിക യുഗത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണ് വൈഭവ് സൂര്യവംശി. അരങ്ങേറ്റം കുറിക്കുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും യുവ്‌രാജ്‌സിംഗിനെയുമാണ് വൈഭവ് ഓര്‍മ്മിപ്പിച്ചത്. ശക്തരായ മുംബൈയ്ക്കെതിരെ വൈഭവ് കളിക്കാനിറങ്ങിയപ്പോള്‍ സച്ചിന്റെയും യുവ്‌രാജ് സിംഗിന്റെയും ഒപ്പം റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. വെറും 12 വര്‍ഷവും 284 ദിവസവും പ്രായമുള്ള വൈഭവ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ആധുനിക കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡാണ് തകര്‍ത്തത്. Read More…

Sports

ആദ്യ റണ്‍സ് എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രമെഴുതി ; പിന്നിലാക്കിയത് ഓസീസ് മൂന്‍ നായകന്‍ പോണ്ടിംഗിനെ

ശനിയാഴ്ച (ജനുവരി 27) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്‌ളണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ചരിത്രമെഴുതി. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയില്‍ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ റണ്‍ എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഈ വലംകൈയ്യന്‍ ബാറ്റ്സ്മാനായിട്ടാണ് റൂട്ട് മാറിയത്. ഇതിഹാസ ഓസ്ട്രേലിയന്‍ ബാറ്ററും മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ 2555 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. ഇന്ത്യയ്ക്കെതിരെ 29 Read More…

Sports

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേട്ടം ; വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ വിക്കറ്റ്‌നേട്ടത്തിലെ വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു. വെസ്റ്റിന്‍ഡീസ് താരം കെവിന്‍ സിക്‌ളെയര്‍ മലക്കം മറിഞ്ഞാണ് ആഘോഷിച്ചത്. വെള്ളിയാഴ്ച ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെയാണ് സിംക്‌ളെയര്‍ വീഴ്ത്തിയത്. സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവെച്ച ഖ്വാജയെ സ്‌ളിപ്പില്‍ അത്‌നാസെ ക്യാച്ച് ചെയ്യുകയായിരുന്നു. തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിക്കുന്ന സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ കാര്‍ട്ട് വീല്‍ ബാക്ക്-ഫ്‌ലിപ്പ് ആഘോഷം നടത്തി. Read More…

Sports

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം ; അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഹൈദരാബാദിന്റെ തന്‍മയ്

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം കൂടി സംഭവിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തന്‍മയ് അഗര്‍വാളാണ് ഭാവിയിലേക്ക് ഉദയം ചെയ്യുന്നത്. രഞ്ജി മത്സരത്തില്‍ ഹൈദരാബാദിനായി തന്‍മയ് അഗര്‍വാള്‍ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. അതിവേഗ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമായി മാറിയ തന്‍മയ് രണ്ടാം ദിനത്തില്‍ 443 റണ്‍സില്‍ എത്തിയാല്‍, ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറും. സെക്കന്തരാബാദിലെ എന്‍എഫ്സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ Read More…

Sports

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ലിവര്‍പൂള്‍ മാനേജര്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ലിവര്‍പൂള്‍ മാനേജര്‍ ജുര്‍ഗന്‍ ക്‌ളോപ്പ്. സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്‌ളോപ്പ്. 2015 ഒക്ടോബറില്‍ ആന്‍ഫീല്‍ഡില്‍ ചുമതലയേറ്റ ജര്‍മ്മന്‍താരം ലിവര്‍പൂള്‍ വിടാന്‍ തീരുമാനം എടുത്തിരിക്കുകയാണ്. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും റെഡ്‌സിനൊപ്പം നേടിയ ക്ലോപ്പ് നിലവില്‍ പ്രേം ടേബിളില്‍ ഒന്നാമതാണ്. എന്നാല്‍ തനിക്ക് ഊര്‍ജം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വര്‍ഷാവര്‍ഷം ജോലിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ലബ്ബിനോടും ആരാധകരോടും നഗരത്തോടുമുള്ള സ്നേഹം പങ്കുവെച്ച വൈകാരിക അഭിമുഖത്തിലാണ് ക്ലോപ്പ് തന്റെ സ്ഥാനം Read More…

Sports

ലാലിഗയില്‍ കാലിടറിയിട്ടും വരുമാനത്തില്‍ മുന്നില്‍ റയല്‍ മാഡ്രിഡ് ; പിന്നിലാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റിയെ

ലോകഫുട്‌ബോളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റിന്റെ വിശകലനം അനുസരിച്ച് 2022-23 സീസണില്‍ റയല്‍മാഡ്രിഡ് 831 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനം സൃഷ്ടിച്ചതായിട്ടാണ് വിവരം. പണക്കൊയ്ത്തില്‍ റയല്‍ പിന്നിലാക്കിയത് ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആയിരുന്നു. 826 മില്യണ്‍ യൂറോയുടെ റെക്കോഡ് വരുമാനം സിറ്റി ഉണ്ടാക്കി. കഴിഞ്ഞ സീസസണില്‍ കോപ്പ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് എന്നിവ റയല്‍ നേടിയിരുന്നു. Read More…