Sports

സിക്‌സറുകളുടെ കാര്യത്തില്‍ റെക്കോഡ് ; 2024 ഐപിഎല്ലില്‍ പറന്നത് 1125 മാക്‌സിമങ്ങള്‍

ഐപിഎല്ലിന്റെ ഏറ്റവും സൗന്ദര്യം കൂറ്റനടികളാണ്. തുടര്‍ച്ചയായി പറക്കുന്ന സിക്‌സറുകളും ആധിപത്യം പുലര്‍ത്തുന്ന സീസണാണിത്. കുതിച്ചുയരുന്ന റണ്‍റേറ്റുകള്‍, റെക്കോര്‍ഡ് ടോട്ടലുകള്‍, 500-ലധികം അഗ്രഗേറ്റുകള്‍, പവര്‍പ്ലേയില്‍ 100-ലധികം റണ്‍സ് അഭൂതപൂര്‍വമായിരുന്നു ഈ സീസണിലെ വെടിക്കെട്ട്. സിക്‌സറുകളുടെ സുനാമി പിറന്നപ്പോള്‍ ഈ സീസണ്‍ ഇട്ടത് തകര്‍പ്പന്‍ റെക്കോഡ്്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന 64-ാം മത്സരത്തില്‍ ഉയര്‍ന്ന റണ്‍ വേട്ടയില്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാസിഖ് സലാമിനെ അര്‍ഷാദ് ഖാന്‍ തകര്‍ത്തപ്പോള്‍ ആയിരുന്നു ആ നാഴികക്കല്ല് പിറന്നത്. ഐപിഎല്‍ 17 ാം Read More…

Sports

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? വിരാട്‌കോഹ്ലിയുടെ മറുപടി

2024 ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരങ്ങളില്‍ ആരെല്ലാം വിരമിക്കുമെന്ന ഒരു ചര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ മിന്നി മറയുന്നുണ്ട്. 35 കഴിഞ്ഞിട്ടും ഉജ്വല ഫോമില്‍ തുടരുന്ന ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് പറഞ്ഞു കേള്‍ക്കുന്ന പ്രധാന പേരുകളിലുള്ളത്. എന്നാല്‍ വിരമിച്ചാല്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് വിരാട് കോഹ്ലി. 2008-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച കോഹ്ലിയെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററായി പലരും കണക്കാക്കുന്നു. 35 കാരനായ കോഹ്ലി Read More…

Sports

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ ആര് വരും ? ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കുമോ?

പുരുഷ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്‍ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) ഹെഡ് കോച്ച് ഓസ്‌ട്രേലിയക്കാരന്‍ ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കും എന്നതരത്തില്‍ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കേ ഹെഡ് കോച്ച് സ്ഥാനത്തെക്കുറിച്ച് തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ലാംഗര്‍ പറഞ്ഞു. ” എനിക്ക് ജിജ്ഞാസയുണ്ട്. പക്ഷേ ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഇന്ത്യന്‍ ടീമിനെ Read More…

Sports

ടി20 ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും ഈ തകര്‍പ്പന്‍ ബാറ്റര്‍ വിരമിച്ചേക്കും ; കാരണങ്ങള്‍ പലതാണ്

2018, 2024 ഏഷ്യാ കപ്പ്, ഏകദിനലോകകപ്പില്‍ രണ്ടാം സ്ഥാനം ഉള്‍പ്പെടെ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് ടീമിനെ നയിച്ച രോഹിത് ശര്‍മ്മ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ മൂലക്കല്ലാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സമീപകാല പ്രകടനം, പ്രത്യേകിച്ച് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ആശങ്കകള്‍ ഉയര്‍ത്തുന്നു. പ്രായം ഒരു ഘടകമായി മാറുന്നതോടെ, ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം പരിചയസമ്പന്നനായ ബാറ്റര്‍ ടി20 യില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിന്റെ Read More…

Sports

മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ടു തട്ടില്‍; ഹാര്‍ദിക് ബാറ്റിംഗിന് എത്തിയപ്പോള്‍ രോഹിതും സൂര്യകുമാര്‍ യാദവും വിട്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പ്‌ളേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായി മാറിയ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് സാക്ഷ്യം വഹിക്കാനിരിക്കെ മിക്കവാറും അഞ്ചുതവണ മുംബൈയ്ക്കായി കപ്പുയര്‍ത്തിയ രോഹിത് അടുത്ത സീസണില്‍ മറ്റൊരു ടീമിന് കളിച്ചേക്കാന്‍ സാധ്യതയേറെയാണ്. രോഹിതിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ട് നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് ടീമിലെ പടലപിണക്കങ്ങള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ പുതിയ Read More…

Sports

യൂറോ 2024- ജര്‍മ്മനിയില്‍ ഹോട്ടല്‍ നിരക്ക് കൂടി ; ലോകത്തെ ഏറ്റവും വലിയ സെക്സ് ക്ലബ് ബുക്ക് ചെയ്ത് ഇംഗ്‌ളീഷുകാര്‍

അടുത്തമാസം ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന യൂറോ 2024 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഇംഗ്‌ളണ്ടിലെ ആരാധകര്‍ ബുക്ക് ചെയ്തിരിക്കുന്നത് വിവാദ ചൈനീസ്‌വേശ്യാലയം. ഇംഗ്ലണ്ട് ആരാധകര്‍ ബുക്ക് ചെയ്തരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായ പാസ്ചയാണ്. ഇതിന്റെ 120 മുറികളാണ് ജര്‍മ്മനിയില്‍ ഹോട്ടലുകള്‍ കണ്ടെത്താന്‍ പാടുപെടുന്ന ഇംഗ്‌ളീഷുകാര്‍ ബുക്ക് ചെയ്തിരിക്കുന്നത്. വിവാദം അതല്ല. ഈ സെക്സ് ക്ലബ് ചൈനീസ് ചാരന്മാരുടെ പ്രവര്‍ത്തനകേന്ദ്രമാണെന്ന് പറയപ്പെടുന്ന ഒന്നാണ്. കൊളോണിലെ കെട്ടിടം ഒരു ചൈനീസ് യുവതിയുടെ ഉടമസ്ഥതയിലാണെന്നും ഒമ്പതാം നിലയില്‍ ചാരന്മാര്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ Read More…

Sports

ധോണിയോട് തോറ്റതുകൊണ്ട് സഞ്ജുവിന് കുഴപ്പമുണ്ടോ? രാജസ്ഥാന്റെ പ്‌ളേഓഫ് സാധ്യത അടഞ്ഞോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും മലയാളികളുടെ നോട്ടം മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സ് പ്ളേഓഫില്‍ എത്തുമോ എന്നതാണ്. അതിന് കാരണം നമ്മുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടീമിന്റെ സമീപകാല പ്രകടനം നേരിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു കൂടി ആര്‍ ആര്‍ തോറ്റതോടെ രാജസ്ഥാന്റെ പ്‌ളേ ഓഫ് സാധ്യതക അവസാനിച്ചോ എന്ന് ആശങ്ക അവരില്‍ ശക്തമാണ്. 12 മത്സരങ്ങളില്‍ എട്ടു വിജയവുമായി 16 പോയിന്റില്‍ Read More…

Sports

ഇറ്റാലിയന്‍ ടെന്നീസ് ഗ്‌ളാമര്‍ഗേള്‍ ജോര്‍ജ്ജിയ ആരുമറിയാതെ കളംവിട്ടു ; കാരണം കേട്ടാല്‍ അന്തംവിടും…!

കായികമികവും ഗ്‌ളാമറും ഒരുമിക്കുന്ന ഇടമാണ് ടെന്നീസ്. സൂപ്പര്‍സുന്ദരിമാര്‍ അരങ്ങുവാഴുന്ന കായിക ഇനത്തില്‍ നിന്നും അടുത്തിടെ ഒരു സുന്ദരി പിന്‍വലിഞ്ഞു. കരിയറിന്റെ പീക്ക് ടൈം എന്ന് കണക്കാക്കുന്ന 32 ാം വയസ്സിലാണ് ഇറ്റലിയുടെ രാജ്യാന്തര ടെന്നീസ് താരം കാമില ജിയോര്‍ജിയാണ് നിശബ്ദമായി വിരമിച്ചത്. അടിവസ്ത്ര മോഡലാകാന്‍ വേണ്ടിയാണ് താരം ടെന്നീസ് ഉപേക്ഷിച്ചത്. ഇനി അടിവസ്ത്ര മോഡലായുള്ള ഒരു കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ജോര്‍ജ്ജിയ. ഡബ്ല്യുടിഎ സര്‍ക്യൂട്ടില്‍ നാല് കിരീടങ്ങള്‍ നേടുകയും 2018-ല്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്ത Read More…

Sports

ആര്‍സിബിയുടെ പ്‌ളേഓഫ് തുലാസില്‍; കണക്ക് കൂട്ടിയും കിഴിച്ചും ആരാധകര്‍ ; സാധ്യതകള്‍ ഇങ്ങിനെയാണ്

ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ മുഴുവനും വന്‍തുക നല്‍കി വാങ്ങിക്കൂട്ടും എന്നാല്‍ കളത്തിലെത്തുമ്പോള്‍ നനഞ്ഞ പടക്കമായി മാറുകയും ചെയ്യും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ സ്ഥിരം പരാതി ഇതാണ്. ഇത്തവണയും ആദ്യ മത്സരങ്ങളെല്ലാം കൈവിട്ട ആര്‍സിബിയുടെ പ്‌ളേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇത്തവണയും ടീം പ്‌ളേഓഫില്‍ കടക്കുമോ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങാ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്. ആര്‍സിബിയുടെ കടുത്ത ആരാധകര്‍ ടീമിന്റെ പ്‌ളേഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. Read More…