അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…
സഞ്ജു സാംസണിന്റെ പുറത്താകല്‍ അവസാന വിവാദം ; ഐപിഎല്ലില്‍ വിവാദങ്ങളുടെ ഘോഷയാത്ര
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ 20 റണ്‍സിന്റെ തോല്‍വിയില്‍ ചൊവ്വാഴ്ച സഞ്ജു സാംസണ്‍ പുറത്തായതും വന്‍ വിവാദമായി മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ സീസണില്‍ ഇതുവരെ അമ്പയര്‍മാരുടെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീമിന്റെ ചേസിംഗിനിടയില്‍ 16-ാം ഓവറില്‍ സാംസണ്‍ പുറത്തായത് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി മാറി. 222 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 162/4 എന്ന നിലയിലായിരുന്ന Read More…
വാങ്കഡേയിലെ നീലക്കടലില്‍ ആവേശത്തിമിര്‍പ്പില്‍ ആറാടിയ ആ സുന്ദരി ആരാണെന്നറിയാമോ?
മുംബൈ സ്‌റ്റേഡിയത്തില്‍ ഇന്നലെ വാങ്കഡേയുടെ വൈബ് ആസ്വദിക്കാന്‍ ഒരു സുന്ദരിയെത്തിയത് മുംബൈ ആരാധകരെ ആവേശത്തിലാക്കി. ആരാധകര്‍ക്കിടയില്‍ മുംബൈയുടെ ഓരോ ചലനവും സ്‌റ്റേഡിയത്തെ ആവേശം കൊള്ളിച്ചപ്പോള്‍ സുന്ദരിയും ആവേശം കൊണ്ടു. ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനായിരുന്നു വാങ്കഡേയുടെ സ്പന്ദനം ഏറ്റുവാങ്ങിയത്. ഐപിഎല്‍ 2024-ന്റെ സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ഗ്രേസ്. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ്ആര്‍എച്ച്) മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ഹോം മത്സരത്തില്‍ ഗ്രേസിന്റെ ആവേശവും കാണികളുമായുള്ള ആശയവിനിമയവും ശ്രദ്ധ പിടിച്ചുപറ്റി. Read More…
ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനത്തിന് കാരണം തന്ത്രമല്ല; താരത്തിനെ അലട്ടുന്ന പരിക്ക്
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (സിഎസ്‌കെ) വെറ്ററന്‍ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനം ആരാധകര്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴിന് താഴെയായി ധോണി ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് അവരുടെ ലൈന്‍. അതേസമയം ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ തന്ത്രമല്ലെന്നും ധോണി തന്നെ എടുക്കുന്ന തീരുമാനം ആണെന്നുമാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഐപിഎല്‍ 2024-ല്‍ ഉടനീളം ധോനി പേശീവലിവ് നേരിടുകയാണ്. ഇത് അദ്ദേഹത്തിന്റെ റണ്ണിംഗ് കഴിവിനെ ഗണ്യമായി പരിമിതപ്പെടുത്തുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗ Read More…
സഞ്ജു തന്റെ ആറ് പന്തും സിക്‌സറടിച്ചെന്ന് ശ്രീ ദ്രാവിഡിനോട് നുണ പറഞ്ഞു ; അങ്ങിനെ സഞ്ജു രാജസ്ഥാനിലെത്തി
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െ നായകനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഒരു കാലത്ത് അധികം അവസരം കിട്ടാതെ ഐപിഎല്‍ ടീമുകളുടെ വാതിലുകള്‍ തോറും മുട്ടി നടന്ന സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴി തുറന്നുകൊടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായ സാംസണ്‍, മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തും അന്നത്തെ Read More…
മോഹന്‍ബഗാന്‍ ആരാധകരെ നിശ്ചലമാക്കി മുംബൈസിറ്റിക്ക് രണ്ടാം ഐഎസ്എല്‍ കിരീടം
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ എസ്ജിയെ 3-1 ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി തങ്ങളുടെ രണ്ടാം ഐഎസ്എല്‍ കിരീടം നേടി. ജോര്‍ജ് ഡയസ്, ബിപിന്‍ സിംഗ്, ജാക്കൂബ് വോജ്റ്റസ് എന്നിവരുടെ ഗോളുകള്‍ മുംബൈയുടെ വഴിത്തിരിവ് പൂര്‍ത്തിയാക്കി, നേരത്തേ ഷീല്‍ഡ് ഉറപ്പിച്ച അവര്‍ കൊല്‍ക്കത്തയിലെ കാണികളെ നിശബ്ദരാക്കുകയും കിരീടം നേടുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജേസണ്‍ കമ്മിംഗ്സിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടിയിരുന്നു, രണ്ടാം 45 മിനിറ്റില്‍ മുംബൈ സിറ്റി എഫ്സി Read More…
മെസ്സി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഡി മരിയയെ ? ഇന്റര്‍മിയാമിയിലേക്ക് ചേക്കേറുന്നു
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയ ലിയോണേല്‍ മെസ്സി ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതിനകം സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും ജോര്‍ഡി ആല്‍ബയേയും ലൂയി സുവാരസിനെയും തന്റെ ക്ലബ്ബ് ഇന്റര്‍മയാമിയിലേക്ക് കൊണ്ടുവന്ന മെസ്സി തന്റെ ദേശീയടീമിലെ മറ്റൊരു കൂട്ടുകാരന്‍ ഏഞ്ചല്‍ ഡി മരിയയെയും എത്തിക്കാനുള്ള നീക്കത്തില്‍. താരവുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തുന്നു. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ ബെന്‍ഫിക്കയുടെ താരമായ ഡി മരിയയുടെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിച്ച് സ്വതന്ത്ര ഏജന്റായി മാറിയേക്കാം. ബെനഫിക്ക വിടുന്നതോടെ അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രലിലേക്ക് Read More…
ഭുവിയുടെ തകര്‍പ്പന്‍ ഇന്‍സ്വിംഗര്‍; ആദ്യപന്തില്‍ സഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ഞെട്ടി ആരാധകര്‍ -വീഡിയോ
വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി. ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. Read More…
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയത് ചഹല്‍ ; സണ്‍റൈസേഴ്‌സിന് നല്‍കിയത് 62 റണ്‍സ്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരുടെ ഇടത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്‌വേന്ദ്ര ചഹല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചഹലും ഐപിഎല്ലില്‍ അടിവാങ്ങിക്കൂട്ടുന്നു. ഒന്നിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ക്രിക്കറ്റ് താരമായിട്ടാണ് ചഹല്‍ മാറിയിരിക്കുന്നത്. ഐപിഎല്‍ 2024ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിന് വിജയിച്ച 50-ാം മത്സരത്തില്‍ ചഹല്‍ ഒരു ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്സ് ഹൈദാബാദ് 201 അടിച്ചുകൂട്ടിയ മത്സരത്തില്‍ ചഹല്‍ Read More…














