നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 സീസണിന്റെ മധ്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിക്കാരുടെ മടങ്ങിവരവ് അനവധി ടീമുകളെയാണ് സാരമായി ബാധിച്ചത്. ഐപിഎല്‍ 2024 ക്വാളിഫയര്‍ 2 ല്‍ വെള്ളിയാഴ്ച (മെയ് 24) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ചുമതലകള്‍ കാരണം ഇംഗ്‌ളണ്ട് നായകനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ളര്‍ 2024 ക്വാളിഫയര്‍ 2 നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ആന്‍ഡ് Read More…
ആറു രാജ്യങ്ങളിലായി 20 വര്‍ഷത്തെ പരിചയം, എട്ടു ടീമുകള്‍ ; സ്റ്റാറേ മഞ്ഞപ്പടയുടെ സ്റ്റാറാകുമോ ?
ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട ഇവാന്‍ വുകുമിനോവിക്ക് വിട്ട ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കല്‍ സ്റ്റാറെ ചില്ലറക്കാരനല്ല. 48 കാരനായ സ്വീഡിഷ് പരിശീലകന്‍ ദശകങ്ങള്‍ നീണ്ട കരിയറില്‍ ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലയാളത്തിന്റെ മഞ്ഞപ്പടയുടെ നിരയിലേക്ക് വരുന്നത്. ഏഷ്യയില്‍ മൂന്നാമത്തെ രാജ്യത്ത് സ്റ്റാറേയ്ക്ക് സ്റ്റാറാകാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വീഡിഷ് വംശജനായ ഈ സ്‌കോട്ട്‌ലന്റുകാരന്‍, സ്വീഡന്‍, ഗ്രീസ്, ചൈന, യുഎസ്എ, നോര്‍വേ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച Read More…
ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ പരിശീലകനാകാന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വരുമോ?
ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദ്രാവിഡിന് പിന്‍ഗാമിയായി ന്യുസിലന്റിന്റെ മുന്‍താരവും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരിശീലകനുമായി സ്റ്റീഫന്‍ ഫ്‌ളെമിംഗിന് വേണ്ടിയുള്ള ശ്രമം ബിസിസിഐ നടത്തുന്നതായിട്ടാണ് വിവരം. സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ ബോധ്യപ്പെടുത്താന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ബിസിസിഐ ആശ്രയിക്കുന്നത്. ബിസിസിഐയും ഫ്‌ലെമിംഗും തമ്മിലുള്ള കരാര്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ ബോര്‍ഡ് ധോണിയെ ഉറ്റുനോക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 303 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന്‍െ Read More…
കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ഇന്ന് എത്ര സിക്‌സറുകള്‍ പറത്തും?
ഐ.പി.എല്ലില്‍ ആദ്യ പ്‌ളേഓഫില്‍ കെകെആര്‍ ആരാധകര്‍ ഈ ചോദ്യം കൂടി ചോദിക്കുന്നുണ്ട്. കാരണം 100 സിക്‌സര്‍ എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ് താരമെന്നും ഇന്നു നാല് സിക്‌സറടിച്ചാല്‍ നരേന്‍ നൂറിലെത്തുമെന്നും അവര്‍ക്കറിയാം. കൊല്‍ക്കത്ത ഓപ്പണര്‍ ഈ സീസണില്‍ മാത്രം 32 സിക്‌സറുകളടിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന നരെയ്ന്‍ കെകെആറിന്റെ ഓപ്പണറായി എത്തുന്ന ഏതു ബൗളര്‍ക്കും പേടിസ്വപ്‌നമാണ്. നിലവിലെ ബാറ്റിംഗ് ഫോം ഏതൊരു ബൗളറെയും ഭയപ്പെടുത്തും. ഐപിഎല്‍ 2024-ല്‍ ഒരു കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ Read More…
ഊര്‍ജ്ജം ഇനിയും ബാക്കി ; ധോണി അങ്ങിനെ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല
ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ പ്‌ളേ ഓഫിന് തൊട്ടുമുമ്പ് ഇടറി വീണെങ്കിലും തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സൂപ്പര്‍താരം എംഎസ് ധോണി ഉടന്‍ എങ്ങും പോകുന്നില്ല… റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയഭേദകമായ തോല്‍വിയില്‍ ഡ്രസിംഗ് റൂമില്‍ ധോണി ആര്‍ക്കും ഹസ്തദാനം നല്‍കാതെയുള്ള മടക്കം അദ്ദേഹത്തിന്റെ ഐപിഎല്ലില്‍ നിന്നുള്ള മടക്കമായിട്ടാണ് അനേകര്‍ കരുതിയത്. എന്നാല്‍ താന്‍ വിരമിക്കുന്നതായോ അത്തരമൊരു കാര്യം ആലോചിക്കുന്നതായോ ധോണി വെളിപ്പെടുത്തിയിട്ടില്ല. കളി കഴിഞ്ഞുള്ള ധോണിയുടെ പുറത്തുവന്ന ആദ്യ ഫോട്ടോ ബെംഗളുരുവില്‍ നിന്ന് റാഞ്ചിയിലേക്ക് Read More…
ലൂക്കാമോഡ്രിക്ക് തല്‍ക്കാലം റയല്‍മാഡ്രിഡ് വിടുന്നില്ല; ക്ലബ്ബ് കരാര്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി
റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചുമായുള്ള കരാര്‍ ക്ലബ്ബ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 12 മികച്ച വിജയകരമായ വര്‍ഷങ്ങള്‍ ചെലവഴിച്ചതിന് ശേഷം ക്ലബ്ബില്‍ നിന്ന് താരത്തിന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കുകയാണ് റയല്‍ 38 കാരനായ താരത്തിന്റെ കരാര്‍ നീട്ടുമെന്ന് ഉറപ്പായിരിക്കുന്നത്. മെയ് 4 ന് അവരുടെ ടീം 2023-2024 ലാ ലിഗ ചാമ്പ്യന്മാരായി ഔദ്യോഗികമായി കിരീടമണിഞ്ഞു. റയലിനെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്ന മിഡ്ഫീല്‍ഡ് ജോഡികള്‍ ക്ലബില്‍ നിന്ന് പുതിയ ഓഫറുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ Read More…
ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് മറുപടി ; ഐപിഎല്ലിലെ സൂപ്പര്‍താരം ഒരു വേദിയില്‍ 3000 റണ്‍സ് തികച്ചു
തന്റെ ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് ഐപിഎല്ലില്‍ വിരാട്‌കോഹ്ലി പല തവണ മറുപടി പറയുന്നത് ആരാധകര്‍ കണ്ടുകഴിഞ്ഞു. റെക്കോഡുകള്‍ പലതും പേരിലാക്കി മുന്നേറുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തില്‍ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു. ഒരു വേദിയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. ശനിയാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തിലാണ് സ്റ്റാര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ ബാറ്റിംഗ് ഈ നേട്ടം Read More…
ടി20 ഏകദിനത്തെ പറപ്പിക്കുമോ? ചാംപ്യന്‍സ് ട്രോഫിയില്‍ ഏതു ഫോര്‍മാറ്റ് വേണമെന്ന ചര്‍ച്ചയില്‍ ഐസിസി
സമയദൈര്‍ഘ്യത്തിന്റെ ആനുകൂല്യവും വിസ്‌ഫോടനാത്മകമായ ബാറ്റിംഗും ജനപ്രിയതയേറിയതോടെ ഏകദിനത്തിന് മേല്‍ ടി20 പിടിമുറുക്കുന്നു. ചാംപ്യന്‍സ്‌ട്രോഫി 2025 ന്റെ പതിപ്പ് ഏകദിനമാക്കണോ ടി20 ആക്കണോ എന്നരീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ചര്‍ച്ചയില്‍. ദുബായിലെ ഐസിസിയുടെ ആസ്ഥാനത്ത് അടുത്തിടെ നടന്ന അസംബ്ലിയില്‍, ക്രിക്കറ്റ് ബോഡിയുടെ ഉയര്‍ന്ന റാങ്കിംഗ് ഉദ്യോഗസ്ഥര്‍, ബ്രോഡ്കാസ്റ്റര്‍ ഡിസ്‌നി സ്റ്റാര്‍ പോലുള്ള പ്രധാന പങ്കാളികളുടെ പ്രതിനിധികള്‍ക്കൊപ്പം തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ കോണ്‍ഫിഗറേഷന്‍ ഏകദിന മത്സരങ്ങള്‍ വേണോ അതോ മറ്റൊരു ഫോര്‍മാറ്റ് Read More…
നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം Read More…














