Sports

കങ്കാരുക്കള തല്ലിച്ചതച്ചു, ലോകകപ്പില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ്…നിക്കോളാസ് പൂരന്‍ വരുന്നു

ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വരികയാണ് നിക്കോളാസ് പൂരന്‍. വെള്ളിയാഴ്ച ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ ടി20 ലോകകപ്പ് സന്നാഹ പോരാട്ടത്തില്‍ തകര്‍പ്പന്‍ വെടിക്കെട്ടാണ് താരം നടത്തിയത്. വരാനിരിക്കുന്ന ടി20യില്‍ ഉയര്‍ത്തുന്ന സ്ഫോടനാത്മകമായ ഭീഷണിയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുന്നറിയിപ്പാണ്. അഞ്ച് ഫോറുകളും എട്ട് സിക്സറുകളും അടങ്ങുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ് പവര്‍ ഹിറ്റിങ്ങിലെ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു, 25 പന്തില്‍ 75 റണ്‍സുമായി പൂരന്‍ തന്റെ തകര്‍പ്പന്‍ പ്രദര്‍ശിപ്പിച്ചു. മെഗാ ഇവന്റ് Read More…

Sports

ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തുമോ? വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് അനേകം റെക്കോഡുകള്‍

ഇതുവരെ കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതാരങ്ങളെ വരെ കടത്തിവെട്ടിയ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ഐപിഎല്‍ റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ത്തെറിഞ്ഞ കോഹ്ലിയെ കാത്ത് ലോകകപ്പ് ട്വന്റി20 യും ഇരിക്കുന്നു. അമേരിക്കയില്‍ നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയും. ടി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടാനുള്ള സാഹചര്യം കോഹ്ലിക്ക് തൊട്ടടുത്താണ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ 103 ബൗണ്ടറികളോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ വിരാട് കോഹ്ലി Read More…

Sports

കാമുകിയെ ഐപിഎല്ലിലേക്ക് കൊണ്ടുവരാമോ? നരേന്‍ ചോദിച്ച ആദ്യത്തെ ചോദ്യത്തെപ്പറ്റി ഗംഭീര്‍

ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായാണ് പലരും സുനില്‍ നരേയ്‌നെ കണക്കാക്കുന്നത്. ഐപിഎല്‍ 2024 ല്‍ കെകെആറിന്റെ കിരീടനേട്ടത്തില്‍ നരേയ്‌ന്റെ ബാറ്റിംഗും ബൗളിംഗും പ്രധാനമായിരുന്നു. കെകെആര്‍ 2012, 2014, 2024 വര്‍ഷങ്ങളില്‍ മൂന്ന് കിരീടം നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്ന ഏക കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. സമാന നേട്ടം ടീമിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീറിനും അവകാശപ്പെടാനുണ്ട്. 2012ലും 2014ലും 2024 ലും കെകെആര്‍ കിരീടം നേടുമ്പോള്‍ ഗംഭീറായിരുന്നു ടീമിന്റെ ഉപദേശകന്‍. 2024 ല്‍ ടീം മെന്ററായി Read More…

Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ നരേന്ദ്രമോദിയും അമിത്ഷായും എന്തിനാണ് അപേക്ഷ അയച്ചത് ?

രാഹുല്‍ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും ഇറങ്ങുന്ന സാഹചര്യത്തില്‍ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ നരേന്ദ്രമോദിയും അമിത്ഷായും വരെ. മാത്രമല്ല സച്ചിന്‍ തെന്‍ഡുല്‍ക്കറും വീരേന്ദ്ര സെവാഗും ധോണിയും ഹര്‍ഭജന്‍ സിംഗും അടക്കമുള്ളവര്‍ അപേക്ഷകരില്‍ പെടുന്നു. 3000 ലധികം അപേക്ഷകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടീം ഇന്ത്യയുടെ ഹെഡ് കോച്ചിനായുള്ള അപേക്ഷ പരസ്യമാക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ, പ്രശസ്തരായ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി ആളുകള്‍ ഫോം പൂരിപ്പിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, സച്ചിന്‍, Read More…

Sports

ഏഴുമാസം വേദന സഹിച്ചു ; രണ്ടുമാസം പല്ലുതേക്കാന്‍ പോലും കഴിഞ്ഞില്ല: ഋഷഭ് പന്ത്

ഇപ്പോഴും വിമാനത്താവളത്തിലേക്ക് പോകാന്‍ കഴിയില്ലെന്നും ‘വീല്‍ചെയറില്‍ ആളുകളെ അഭിമുഖീകരിക്കുന്നതില്‍ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പന്ത് അത്ഭുതകരമായി മരണത്തെ മറികടന്നെങ്കിലും പരിക്കുകള്‍ക്ക് ശസ്ത്രക്രിയയും വിപുലമായ പുനരധിവാസവും വരെ ആവശ്യമായിരുന്നു. ജീവന്‍തന്നെ നഷ്ടമായേക്കുമായിരുന്ന അപകടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു പന്ത്്. അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു. എഴുന്നേറ്റപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ എന്നെ രക്ഷിക്കാന്‍ ദൈവം വളരെ ദയ Read More…

Sports

മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു ; ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറും 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേഓഫില്‍ കെകെആറിന്റെ ഹീറോയുമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി കൂടുതല്‍ ഷെഡ്യൂളുകള്‍ ഒഴിവാക്കുന്നതിനായി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. അതേസമയം ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. ഐപിഎല്‍ വിജയിച്ചതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അടുത്ത വര്‍ഷം തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. തന്റെ ജീവിതത്തിന്റെ കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ താന്‍ ഓസ്‌ട്രേലിയയ്ക്കാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും എന്നാല്‍ തന്റെ Read More…

Sports

ശിഖര്‍ധവാന്‍ വനിതാക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മിത്തലിരാജിനെ വിവാഹം കഴിക്കുമോ?

ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനും വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിത്താലിരാജും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ളവരാണ്. രണ്ടുപേരും തമ്മില്‍ വിവാഹിതരാകുമോ എന്നാണ് ഇപ്പോഴത്തെ ആരാധകരുടെ സംശയം. എന്നാല്‍ മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനെ താന്‍ വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹത്തിന് മറുപടിയുമായി വരികയാണ് താരം. തന്നെയും മിത്താലി രാജിനെയും ചേര്‍ത്ത് ഒരിക്കല്‍ വിവാഹവാര്‍ത്ത കേട്ടിരുന്നുവെന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ വെളിപ്പെടുത്തി. തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ കിംവദന്തികളില്‍ ഒന്നായിരുന്നു ഇതെന്ന് Read More…

Sports

വിക്കറ്റ് വേട്ടയില്‍ മുമ്പിലായിരുന്നു, പക്ഷേ IPLലെ മറ്റൊരു മോശം റെക്കോഡ്കൂടി ചുമന്നാണ് ചഹല്‍ പോയത്

ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം അതിനോളം പോന്ന ഒരു മോശം റെക്കോഡും ചുമന്നോണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ പോയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ താരമായിട്ടാണ് ചഹല്‍ മാറിയത്. ഇന്നലെ നടന്ന പ്‌ളേഓഫ് രണ്ടില്‍ ഹൈദരാബാദിനോട് തോറ്റ് എലിമിനേറ്ററായ മത്സരത്തിലായിരുന്നു ചഹലിന്റെ റെക്കോഡ് പൂര്‍ത്തിയായത്. ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന്‍ നിരയില്‍ ചഹല്‍ വിക്കറ്റ് ഇല്ലാതെ 34 റണ്‍സ് വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ Read More…

Sports

ആസ്സാമിലെ കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ; യൂറോപ്യന്‍ ടോപ്‌ലീഗ് ക്ലബ്ബില്‍ ആദ്യം ഒപ്പുവെയ്ക്കുന്ന താരം

ഇന്ത്യന്‍ കളിക്കാര്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ലീഗുകളില്‍ കളിക്കുന്നതും ഇന്ത്യന്‍ ഫുട്‌ബോളിന് അവര്‍ മതിയായ സംഭാവന നല്‍കുന്നതും ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌നം. ഈ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് അസമില്‍ നിന്നുള്ള 23 കാരനായ കബീര്‍നാഥ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ അന്‍ഡോറയിലെ ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ സിഎഫ് അത്‌ലറ്റിക് അമേരിക്കയില്‍ കളിക്കാന്‍ കരാര്‍ എഴുതിയിരിക്കുകയാണ് കബീര്‍. ഒരു യൂറോപ്യന്‍ രാജ്യത്ത് ഒന്നാം ഡിവിഷനില്‍ കളിക്കാനൊരുങ്ങുന്ന കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതുകയാണ്. Read More…