കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പിതാവ് മകനെ ഒരു സൈനികനാക്കി മാറ്റി രാജ്യസേവനത്തിന് വിടണമെന്നാണ് ആഗ്രഹിച്ചത്. മകന്‍ സൈന്യത്തില്‍ ചേരുകയോ സര്‍ക്കാര്‍ ജോലി നേടുകയോ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ക്രിക്കറ്റ് കളിക്കാന്‍ ദൃഢനിശ്ചയം ചെയ്ത ജൂറലിന്റെ കണ്ണ് ക്രിക്കറ്റ് മൈതാനത്തായിരുന്നു. ഒടുവില്‍ പിതാവിനെ പോലെ മകനും രാജ്യത്തിന്റെ ജഴ്‌സി അണിയാനൊരുങ്ങുകയാണ്. ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബത്തില്‍ നിന്നും വരുന്ന ഏതൊരു താരത്തെയും പോലെ അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് യുപിക്കാരനായ ധ്രുവ് ജൂറലും ക്രിക്കറ്റ്താരമായി മാറിയത്. 14 വയസ്സുള്ളപ്പോള്‍, പിതാവ് Read More…
ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ ബംഗാളിനായി അരങ്ങേറി
ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ തിളങ്ങുന്നു. കൈഫ് കളിച്ചത് പോലെ തന്നെ ബംഗാളിന് വേണ്ടിയാണ് കൈഫും കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ആദ്യമായി കളിക്കുന്ന താരം 15 റണ്‍സിന് 4 വിക്കറ്റ് എന്ന കണക്കുമായി മടങ്ങിയെത്തിയ ബംഗാളിന്റെ ഏറ്റവും വിജയകരമായ ബൗളറായി. ഉത്തര്‍പ്രദേശിനെതിരായ കാണ്‍പൂരിലെ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെറും 5.5 ഓവറാണ് കൈഫ് എറിഞ്ഞത്. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സൂരജ് സിന്ധു ജയ്സ്വാളിന്റെയും 24ന് 2 വിക്കറ്റ് Read More…
വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്
ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…
വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍. സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും Read More…
അഫ്ഗാന്‍ പരമ്പരയില്‍ രണ്ടുപ്രമുഖരും ഇല്ല ; ഇഷാന് കിട്ടിയ പണി ദുബായിലെ പാര്‍ട്ടി ; ശ്രേയസിന് വിനയായത് ഫോമില്ലായ്മ
അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമെന്ന് ഊഹാപോഹങ്ങള്‍. അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 വ്യാഴാഴ്ചയാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇല്ലാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇഷാന്‍കിഷന്‍ കൂറേ നാളായി ടി20 ടീമിലെ പതിവുകാരനാണ്. എന്നാല്‍ 2024 ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള Read More…
രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്ത് ; ശിവം ദുബേയുടെ അര്‍ദ്ധശതകത്തില്‍ ഇന്ത്യയ്ക്ക് ജയം
നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി രോഹിത്ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ശിവംദുബേയുടെ അര്‍ദ്ധശതകത്തില്‍ പിടിച്ചുകയറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ആദ്യ ടി20 മത്സരത്തില്‍ ഉജ്വല ജയം നേടി. 15 പന്തുകള്‍ ബാക്കി നില്‍ക്കേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിവം ദുബേ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 60 റണ്‍സ് എടുത്തു. കരിയറിലെ രണ്ടാം അര്‍ദ്ധശതകമാണ് ദുബേ കുറിച്ചത്. ഒപ്പം നിന്ന് തകര്‍ത്തടിച്ച് റിങ്കുസിംഗ് ഒമ്പത് പന്തുകളില്‍ 16 റണ്‍സ് നേടി. ജിതേഷ് ശര്‍മ്മ 20 Read More…
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ ക്രിക്കറ്റ്താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ. ബലാത്സംഗക്കേസില്‍ 2023 ഡിസംബറില്‍ ശിക്ഷിക്കപ്പെട്ട ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷം തടവിന് അനെപാല്‍ കോടതി ശിക്ഷിച്ചു. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങള്‍ക്കിടയിലും, ലാമിച്ചന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നു, ജാമ്യത്തിലായിരിക്കുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നവംബറില്‍ നടന്ന ടി20 ഏഷ്യന്‍ ഫൈനലില്‍ Read More…
ലോകകപ്പില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കി പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍
ലോകകപ്പില്‍ വന്‍ പ്രതീക്ഷയുമായി എത്തിയ ശേഷം നോക്കൗട്ട് റൗണ്ടില്‍ മടങ്ങേണ്ടി വന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആരാധകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. നിര്‍ണ്ണായക മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് അന്ന് നേരിട്ട വിമര്‍ശനത്തിന് കയ്യും കണക്കുമില്ലായിരുന്നു. എന്തായാലും അന്ന് ലോകോത്തര താരത്തെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കുകയാണ് പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍. അടുത്തിടെ ഫെര്‍ണാണ്ടോ സാന്റോസ് തന്റെ തീരുമാനത്തെ ന്യായീകരിക്കുകയും പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിനെ ബെഞ്ച് ചെയ്യാനുള്ള തന്റെ തീരുമാനം ‘ശരിയാണ്’ എന്ന് പറയുകയും Read More…
ഏഷ്യാക്കപ്പോടെ ഇന്ത്യന്‍ നായകന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുമോ? സുനില്‍ഛേത്രിയുടെ മറുപടി
എഎഫ്‌സി കപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് സൂചനകള്‍ തള്ളി. 39 വയസ്സില്‍ എത്തിയിരിക്കുന്ന ഛേത്രി എഎഫ്‌സി 24 ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയാല്‍ എഎഫ്‌സിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളില്‍ ഒരാളായി മാറി ചരിത്രമെഴുതും. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ കൂടി കളിച്ച ശേഷമേ താരം വിരമിക്കലിനെ കുറിച്ച് ചിന്തിക്കൂ. 40 വയസ്സ് Read More…














