ദുബായ്: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട് കോഹ്ലിക്ക് സ്വന്തം. മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ Read More…
350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകള്‍ വിനീഷ്യസ് ജൂനിയര്‍ വേട്ട തുടങ്ങി
റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയറിന് മേല്‍ വീണ്ടും ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍. സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തിന്റെ സേവനം സുരക്ഷിതമാക്കാന്‍ ലോക റെക്കോര്‍ഡ് ബിഡിന് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റയല്‍ മാഡ്രിഡ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് അഭൂതപൂര്‍വമായ 350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ചെയ്യാന്‍ സൗദി അറേബ്യ തയ്യാറാണ്. മുമ്പ്, അഞ്ച് സീസണുകളിലായി 1 ബില്യണ്‍ യൂറോയുടെ ഭീമമായ കരാര്‍ വിനീഷ്യസ് നിരസിച്ചിരുന്നു. എന്നിരുന്നാലും, ആഗോള ഫുട്‌ബോളില്‍ ശക്തമായ പ്രസ്താവന നടത്താന്‍ Read More…
കെവിന്‍ ഡെബ്രൂയനെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മതിയോയോ? ജൂണില്‍ കരാര്‍ അവസാനിക്കുന്ന താരം ക്ലബ്ബ് വിട്ടേക്കും
ഇംഗ്‌ളീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തുന്നത്. ചാംപ്യന്‍സ് ലീഗില്‍ പുറത്തായ അവര്‍ പ്രീമി യര്‍ ലീഗില്‍ തപ്പിത്തടയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ അവര്‍ തങ്ങളുടെ മിഡ്ഫീല്‍ഡ് ജനറല്‍ കെവിന്‍ ഡെബ്രൂയ്‌നെയെ വിട്ടേക്കുമോ എന്ന ആശങ്കയ്ക്കും സ്ഥാനമുണ്ട്. ബുധനാഴ്ച രാത്രി റയല്‍ മാഡ്രിഡില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 ന് തോറ്റ മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനെ ബെഞ്ചില്‍ തന്നെയിരുത്താനുള്ള പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള യുടെ നീക്കം സൂചിപ്പിക്കുന്നത് ഇത്തരമൊരു കാര്യമാണ്. Read More…
ഒരു റണ്‍സിന് സെമിയില്‍ കടന്നു ; രണ്ടു റണ്‍സിന് ഫൈനലിലും ; കേരളം രഞ്ജിയില്‍ ചരിത്രമെഴുതിയത് ഇങ്ങിനെ
ഇതുവരെ ഒരു ശത്രുവായി പോലും പരിഗണിച്ചിട്ടില്ലാത്ത കേരളം ഇതാദ്യമായി ക്രിക്കറ്റിലും മേധാവിത്വം തെളിയിച്ചു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ രാജാക്കന്മാരാ കാന്‍ ഇനി മുന്നിലുള്ളത് ഒരു പടി കൂടി മാത്രം. ക്രിക്കറ്റിലെ വമ്പന്മാരില്‍ ഒന്നായ ഗുജറാത്തിനെ അവരുടെ മടയില്‍ ചെന്ന് കീഴടക്കി നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കേരളം ചരിത്രം കുറിച്ചു. ഗുജറാത്തിനെ രണ്ടു റണ്‍സിന് മറികടന്നായിരുന്നു കേരള ത്തിന്റെ സെമി വിജയം. നേരത്തേ ജമ്മുകശ്മീരിനെതിരേ ഒരു റണ്‍സിന്റെ ജയം കുറിച്ചായിരുന്നു കേരളം സെമിയില്‍ കടന്നത്. ആദ്യ ഇന്നിംഗ്സ് സ്‌കോറായ 457 Read More…
വീനസ് വില്യംസ് തിരിച്ചുവരവിന് ഒരുങ്ങുന്നു; നാല്‍പ്പത്തിനാലാം വയസ്സില്‍
ടെന്നീസില്‍ നിന്നും വിരമിച്ച മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് നാല്‍പ്പത്തിനാലാം വയസ്സില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്ത മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സിനായി വൈല്‍ഡ് കാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ചാമ്പ്യന്‍, അടുത്തിടെ ഇറ്റാലിയന്‍ സുന്ദരി ആന്‍ഡ്രിയ പ്രീതിയുമായി വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ വെല്‍സിലേക്കും മിയാമി ഓപ്പണിലേക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ചെങ്കിലും 2023 ഓഗസ്റ്റ് മുതല്‍ ഒരു ടൂര്‍ ലെവല്‍ മത്സരത്തിലും വീനസ് Read More…
ഗോളടിച്ചത് മൈനസ് 9 ഡിഗ്രിയില്‍ നടന്ന മത്സരത്തില്‍; മെസ്സിയുടെ കരിയറിലെ ഏറ്റവും തണുത്ത മത്സരം
ലോകഫുട്‌ബോളിലെ ഇതിഹാസതാരം അര്‍ജന്റീനയുടെ ലയണേല്‍ മെസ്സി തന്റെ കരിയറിലെ ഏറ്റവും തണുത്ത മത്സരത്തില്‍ ബുധനാഴ്ച രാത്രി കളിച്ചു. സ്പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിയില്‍ ഹെറോണ്‍സിന്റെ കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ കന്‍സാസ് സിറ്റിയ്‌ക്കെതിരേ മൈനസ് ഒമ്പത് ഡിഗ്രി തണുപ്പിലായിരുന്നു കളിച്ചത്. താരം തകര്‍പ്പന്‍ ഗോളുമിട്ട് ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഗെയിമിനിടയില്‍ കഴുത്തില്‍ ചൂടുള്ള ഒരു വസ്ത്രം ധരിച്ചായിരുന്നു താരം എത്തിയത്. ചൊവ്വാഴ്ച മൈനസ് 25 ഡിഗ്രി വരെ മോശമായേക്കാവുന്ന മഞ്ഞുവീഴ്ചയും കാറ്റിന്റെ തണുപ്പും കന്‍സാസിലെ അതിരൂക്ഷമായ Read More…
രോഹിത്ശര്‍മ്മ സ്‌ളിപ്പില്‍ ക്യാച്ച് പാഴാക്കി ; അക്‌സര്‍പട്ടേലിന് നഷ്ടമായത് ഹാട്രിക്
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത് അക്‌സര്‍ പട്ടേലിന് നഷ്ടമായ ഹാട്രിക്കായിരുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച ഫസ്റ്റ് സ്ലിപ്പില്‍ ഏറ്റവും എളുപ്പമുള്ള ഒരു ക്യാച്ച് നായകന്‍ രോഹിത്ശര്‍മ്മ കൈവിട്ടതോടെയാണ് സ്പിന്നര്‍ അക്സര്‍ പട്ടേലിന് തിരിച്ചടിയായത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഞെട്ടിപ്പിക്കുന്ന ആദ്യ സ്‌പെല്‍ എറിഞ്ഞു. തന്റെ ആദ്യ ഓവറില്‍ തന്നെ തന്‍സീദ് ഹസനെയും മുഷ്ഫിഖുര്‍ റഹീമിനെയും പുറത്താക്കിയ അക്‌സര്‍ അടുത്ത Read More…
ചാമ്പ്യന്‍സ് ട്രോഫിയില്‍ 271 റണ്‍സ് വേണം; വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്
2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കാനും നിലവില്‍ ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും വിരാട് കോഹ്ലിക്ക് അവസരമുണ്ട്. 2009-ല്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി നാലാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2013-ല്‍ ഇന്ത്യയുടെ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, 2017-ല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ഫൈനലിലെത്തിച്ചു. വിരാട് കോഹ്ലി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ നാല് പതിപ്പുകളില്‍ കളിക്കുന്ന നിലവിലെ ആദ്യത്തെ താരമായി മാറും. മുമ്പ് 2009, Read More…
500 ഗോള്‍ സംഭാവനകള്‍; കിലിയന്‍ എംബാപ്പേ മെസ്സിയേയും നെയ്മറേയും പിന്നിലാക്കി
ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അനേകം നാഴികക്കല്ലുകളാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നാഴികക്കല്ലുകള്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പേയ്ക്ക് പോകുമോ? ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഗോളുകളും അസിസ്റ്റുമായി ഇപ്പോള്‍ 516 ഗോള്‍ സംഭാവനകള്‍ നേടിയ പ്രായം കുറഞ്ഞയാളായി. വെറും 26 വയസ്സുള്ളപ്പോള്‍ 500 ഗോള്‍ സംഭാവനകള്‍ കവിയുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പ മാറി. ലയണല്‍ മെസ്സി ഈ പ്രായത്തില്‍ 486 ഗോളുകളില്‍ അവകാശം Read More…