Sports

കേരളത്തിന്റെ രഞ്ജി മത്സരത്തില്‍ പന്തെറിഞ്ഞ് സഞ്ജുസാംസണ്‍ ; ലക്ഷ്യം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച് 1-1 ന് സമനിലയിലാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ സ്വന്തം തട്ടകത്തില്‍ മൂന്നാം മത്സരത്തിന് തയ്യാറെടുക്കുകയാണ്. കളിക്കുന്നത് ടെസ്റ്റ് ആണെങ്കിലും മിക്ക കളിക്കാരുടെയും കണ്ണ് 2024 ലെ ഐസിസി ടി20 ലോകപ്പ് ടീമില്‍ ഇടം പിടിക്കുക എന്നതാണ്. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യ ഇതിനകം തന്നെ ടി20 ഐ ഫോര്‍മാറ്റില്‍ തങ്ങളുടെ അന്താരാഷ്ട്ര അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, എന്നാല്‍ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ അന്തിമമാക്കുന്നതില്‍ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്രധാന Read More…

Sports

തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഓസീസിനോട് തോറ്റു ; ക്രിക്കറ്റ് ആരാധകര്‍ കട്ടക്കലിപ്പില്‍

അണ്ടര്‍ 19 ലോകകപ്പ് കൂടി കൈവിട്ടതോടെ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ ആകെ കലിപ്പിലാണ്. കലാശപ്പോരില്‍ ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയാത്ത കീറാമുട്ടിയായി ഓസ്‌ട്രേലിയ മാറിയത് ഇത് മുന്നാം തവണയായിരുന്നു. നേരത്തേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കീഴടങ്ങിയത് ഓസീസിനോടായിരുന്നു. തൊട്ടുപിന്നാലെ ഏകദിനലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനോട് തോറ്റു. ഞായറാഴ്ച വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഫൈനലില്‍ 79 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസീസ് നാലാമത്തെ കിരീടം നേടിയപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ Read More…

Sports

താരത്തിന്റെ മോശം ഫോം തലവേദന ; ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോ ബിസിസിഐ ഒഴിവാക്കിയതോ?

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം ശ്രേയസ് അയ്യരെയും ടീം ഒഴിവാക്കി. താരത്തിന് പരിക്കേറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താരത്തിന് പരിക്കേറ്റതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് പുതിയ വിവരം. താരം പുലര്‍ത്തുന്ന മോശം ഫോമാണ് ടീമില്‍ നിന്നും പുറത്തുകളയാന്‍ കാരണമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സുകളില്‍ Read More…

Sports

ജപ്പാനില്‍ ഇറങ്ങിയ മെസ്സിയോട് ചൈന കലിപ്പ് തീര്‍ത്തു ; നൈജീരിയയും അര്‍ജന്റീനയുമുള്ള കളി റദ്ദാക്കി

ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് Read More…

Sports

ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക ; ഏകദിനത്തില്‍ ശ്രീലങ്കക്കാരന്റെ ആദ്യ നേട്ടം

ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യമായി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഏകദിനത്തില്‍ പല്ലേക്കലെയില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസ്സാങ്ക പുറത്താകാതെ 210 റണ്‍സ് നേടി ഇരട്ട സെഞ്ച്വറി നേടി. 2000-ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്ക്കെതിരെ സനത് ജയസൂര്യയുടെ ദീര്‍ഘകാല ഏകദിന സ്‌കോറായ 189 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രീലങ്കക്കാരന്റെ ഏകദിനസ്‌കോറിന്റെ റെക്കോഡും നിസാങ്ക തകര്‍ത്തു. 20 ഫോറുകളും എട്ട് കൂറ്റന്‍ സിക്സറുകളും പറത്തി. ഇതോടെ ഏകദിനത്തില്‍ 200-ഓ അതിലധികമോ റണ്‍സ് തികച്ച വ്യക്തികളുടെ വിപുലമായ Read More…

Sports

ജയ് ശ്രീറാം വിളിക്കണമെങ്കില്‍ 1000 തവണ ചെയ്യാനും മടിയില്ല ; ലോകകപ്പിലെ പ്രകടനത്തെക്കുറിച്ച് ഷമി

‘ജയ് ശ്രീറാം’, ‘അല്ലാഹു അക്ബര്‍’ എന്നിങ്ങനെ ആയിരം പ്രാവശ്യം ജപിച്ചാലും ഒരു വ്യത്യാസവുമില്ലെന്ന് ടീം ഇന്ത്യയുടെ പേസര്‍ മുഹമ്മദ് ഷമി. ‘എല്ലാ മതങ്ങളിലും, എതിര്‍ മതത്തില്‍ നിന്നുള്ള ആളെ ഇഷ്ടപ്പെടാത്ത 5 മുതല്‍ 10 വരെ ആളുകളെ നിങ്ങള്‍ കാണും. എനിക്കതിനെതിരെ ഒരു എതിര്‍പ്പും ഇല്ല,’ ഷമി ന്യൂസ് 18 നോട് പറഞ്ഞു. ലോകത്തില്‍ ഒരു വിക്കറ്റ് നേടിയ ശേഷം താരം മതചിഹ്നം കാട്ടിയെന്ന ആക്ഷേപത്തിനും താരം മറുപടി പറഞ്ഞു. ”രാമക്ഷേത്രം പണിയുന്നുണ്ടെങ്കില്‍ ജയ് ശ്രീറാം പറയുന്നതില്‍ Read More…

Sports

ധോണിയുടെ പുതിയ ബാറ്റ് സ്റ്റിക്കര്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു ; അതിന് പിന്നിലൊരു കഥയുണ്ട്

ഐപിഎല്‍ 2024 ന് മുന്നോടിയായി, ഒരു പരിശീലന സെഷനില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി നെറ്റ്‌സില്‍ പരിശീലിക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ധോണി ഉപയോഗിച്ച ബാറ്റായിരുന്നു അതില്‍ ഏറെ ശ്രദ്ധനേടിയത്. ആ ബാറ്റിന് പിന്നില്‍ ഹൃദ്യമായ ഒരു കഥ കൂടിയുണ്ടായിരുന്നു. തന്റെ ബാല്യകാല സുഹൃത്തിനെ പ്രമോട്ട് ചെയ്യാനായിരുന്നു ധോണി ഇങ്ങിനെ ചെയ്തത്. ‘പ്രൈം സ്പോര്‍ട്സ്’ സ്റ്റിക്കര്‍ പതിച്ച ബാറ്റുമായിട്ടായിരുന്നു ധോണി പരിശീലിച്ചത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ ബാല്യകാല സുഹൃത്ത് പരംജിത് സിംഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്രൈം Read More…

Sports

പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്

അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. Read More…

Sports

മെസ്സിയുടെ കളികാണാന്‍ ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി ; പക്ഷേ ലിയോമാജിക് കാണാനായില്ല

ഏഷ്യന്‍ടൂറിന് എത്തിയ ഇന്റര്‍മിയാമിയുടെ ജഴ്‌സിയില്‍ ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി പന്തു തട്ടുന്നത് കാണാന്‍ എന്തായാലും ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി.ബുധനാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മിയാമിയുടെ ലയണല്‍ മെസ്സി ടോക്കിയോ ആരാധകരെ സന്തോഷിപ്പിച്ചു. പക്ഷേ കളി ഗോള്‍രഹിതമായി അവസാനിച്ചതിന് ശേഷം ജാപ്പനീസ് ക്ലബ്ബ് വിസല്‍ കോബെയോട് 4-3 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. അടുത്തിടെ നടന്ന ഒരു ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ മൈതാനത്ത് അദ്ദേഹത്തിന്റെ അഭാവം ആരാധകരെ ചൊടിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മെസി കളത്തില്‍ എത്തിയത്. ജെ-ലീഗ് ടീമായ കോബെയ്ക്കെതിരായ Read More…