ഐപിഎല്ലില്‍ കളിക്കുന്നതിന് പ്രധാന്യം നല്‍കി ആഭ്യന്തര ക്രിക്കറ്റില്‍ ഒളിച്ചുകളിച്ചതിന് ബിസിസിഐ യില്‍ നിന്നും നല്ല പണി വാങ്ങിക്കൂട്ടിയ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലിലെ പകുതി മത്സരങ്ങളും നഷ്ടമായേക്കാന്‍ സാധ്യത. അടുത്തയാഴ്ച കളി തുടങ്ങാനിരിക്കെ താരത്തിന് നടുവേദന വീണ്ടും തുടങ്ങി. മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിനിടെ ആവര്‍ത്തിച്ചുള്ള പരിക്കാണ് വില്ലനായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2024-ന്റെ ആദ്യ പകുതി നഷ്ടമായേക്കാമെന്നാണ് സൂചനകള്‍. വിദര്‍ഭയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സ് Read More…
എട്ടു വര്‍ഷത്തെ ഇടവേള, മുംബൈ വീണ്ടും ചാംപ്യന്മാര്‍ ; രഞ്ജിയില്‍ കിരീടം നേടുന്നത് നാല്‍പ്പത്തിരണ്ടാം തവണ
മുംബൈ: വിദര്‍ഭയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ രഞ്ജിട്രോഫിയില്‍ എഴുതിച്ചേര്‍ത്തത് ചരിത്രം. വ്യാഴാഴ്ച അവസാന വിക്കറ്റായ ഉമേഷ് യാദവിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി വീഴ്ത്തിയതോടെ മുംബൈ നാല്‍പ്പത്തിരണ്ടാം തവണയാണ് രഞ്ജി ചാംപ്യന്‍പദവി നേടിയത്. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയുടെ ഏറ്റവും പുതിയ രഞ്ജി ട്രോഫി വിജയം. അതേസമയം, തങ്ങളുടെ അവസാന രണ്ട് രഞ്ജി ഫൈനലുകളും വിജയിച്ച വിദര്‍ഭയ്ക്ക് 169 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടത്്. 2015-16 ലായിരുന്നു മുംബൈ അവസാനമായി വിജയം നേടിയത്. 538 എന്ന കൂറ്റന്‍ വിജയലക്ഷ്യം Read More…
വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടി20 ക്ക് അനുകൂലമാണോ? ഈ കണക്കുകള്‍ കാര്യം പറയും
ടി20 ലോകകപ്പ് തുടങ്ങാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ വിരാട്കോഹ്ലി പുറത്തായേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോര്‍മാറ്റിന് വിരാട്കോഹ്ലിയുടെ ബാറ്റിംഗ് ശൈലി തീരെ അനുയോജ്യമല്ല എന്നാണ് ബിസിസിഐ യുടെ ന്യായീകരണം. അതുകൊണ്ടു തന്നെ ടീമിലെ തകര്‍പ്പനടിക്കാരായ ഏതാനും കളിക്കാരെ ഉള്‍പ്പെടുത്തി രോഹിത്ശര്‍മ്മയ്ക്ക് കീഴില്‍ അയയ്ക്കാനാണ് പദ്ധതി. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് അല്ലെങ്കില്‍ യുവതാരം തിലക് വര്‍മ്മ തുടങ്ങിയവര്‍ ഇന്ത്യന്‍ മധ്യനിരയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഈ കളിക്കാരെപ്പോലെ കോഹ്ലി ഒരു പവര്‍ ഹിറ്ററല്ലെന്നും അദ്ദേഹം Read More…
പേര് മാറ്റിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ തലേവര മാറുമോ? പുതിയ സീസണില്‍ ടീം ഇറങ്ങുക പേര് പരിഷ്‌ക്കരിച്ച്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യം കെട്ട ടീം ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ കഴിയുന്ന പേര് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ എന്നാണ്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ നന്നായി പണമെറിഞ്ഞ് ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയാലും കിരീടവിജയം എന്നത് ഇപ്പോഴൂം അപ്രാപ്യമായ സ്വപ്‌നമായി അവശേഷിക്കുന്ന അവര്‍ പല തവണ ഫൈനലില്‍ കടന്നെങ്കിലും കപ്പടിക്കാന്‍ പറ്റിയിട്ടില്ല. എന്തായാലും ഈ ദൗര്‍ഭാഗ്യം മാറ്റിയെഴുതാന്‍ പേരില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനൊരുങ്ങുകയാണ് ആര്‍സിബി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു Read More…
രണ്ടു തവണ ഫൈനല്‍ തോറ്റ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതും ഫൈനല്‍ കളിക്കാനാകുമോ?
പ്രാരംഭ എപ്പിസോഡില്‍ തന്നെ തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍ രണ്ടു തവണയും കപ്പ് നഷ്ടമായ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ ഇനിയും ഒരു അവസരം കൂടി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 2021 മുതല്‍ തുടങ്ങിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ തവണ ന്യൂസിലന്റിനോടും രണ്ടാം തവണ ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇത്തവണയും കുതിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-1 ന് ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ച ഇന്ത്യ മികച്ച ഫോമിലുമാണ്. 112 വര്‍ഷത്തിന് ശേഷം ആദ്യമാണ് ടെസ്റ്റ് തോറ്റ Read More…
ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം സംശയത്തില്‍ ; താരത്തെ തഴഞ്ഞേക്കും
ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ നായനാകുമെന്ന് തന്നെയാണ് ബിസിസിഐ നല്‍കുന്ന സൂചന. എന്നാല്‍ ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെകുറിച്ച് ഉറപ്പ് പറയാനാകില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിതിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെക്കുറിച്ച്, ടി20യില്‍ മുന്‍ ക്യാപ്റ്റന്റെ പങ്ക് യഥാസമയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ഏറ്റവും Read More…
2025 ല്‍ സിഎസ്‌കെയെ നയിക്കാന്‍ രോഹിത് എത്തുമോ? ധോണി വിരമിച്ചുകഴിഞ്ഞാല്‍, അമ്പാട്ടി റായിഡു പറയുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച നായകന്മാരാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകന്‍ എംഎസ് ധോണിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ശര്‍മ്മയും. രണ്ടുപേരും അഞ്ചു തവണ വീതം കിരീടം നേടിയ നായകന്മാരാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നയിക്കുന്നത് കാണാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് രണ്ടു ടീമിനും കളിച്ചിട്ടുള്ള അമ്പാട്ടി റായിഡു. അടുത്ത 5-6 വര്‍ഷത്തേക്ക് കൂടി രോഹിത് ശര്‍മ്മയ്ക്ക് ഐപിഎല്‍ കളിക്കാം. അയാള്‍ ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലോകം മുഴുവന്‍ അദ്ദേഹത്തിനായി കാത്തിരിക്കും. അയാള്‍ക്ക് എവിടെ Read More…
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ഋഷഭ് പന്ത് മടങ്ങിവരുന്നു ; ടി20 ലോകകപ്പില്‍ കളിക്കാനായേക്കും
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടി 20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഋഷഭ് പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. 2022 ഡിസംബറില്‍ നടന്ന ഒരു ഭയാനകമായ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ഈ മാസം അവസാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പന്ത് ഏറെ കാത്തിരുന്ന തന്റെ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ താരത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും താരം Read More…
ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് Read More…














