ഒളിമ്പിക്സ് സ്വര്‍ണത്തോടെ വിടപറയണമെന്ന മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടങ്ങളില്‍ സ്പെയിനിനെതിരെ അവര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ താരത്തിന്റെ കരിയറിന് ദുരന്തപര്യവസാനം എന്ന് ഫുട്ബോള്‍ ലോകം ആശങ്കപ്പെട്ടെങ്കിലും ബ്രസീലിന്റെ മഞ്ഞക്കിളികള്‍ തങ്ങളുടെ ഇതിഹാസ വനിതാ താരത്തെ സ്വര്‍ണ്ണമെഡലോടെ മടക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഫൈനലില്‍ അമേരിക്കയ്ക്ക് എതിരേ കളത്തിലെത്താനാകും. ഒളിമ്പിക്സിലെ വനിതാഫുട്ബോളില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ Read More…
“ആദ്യത്തെ കിറ്റ് വാങ്ങിത്തരാന്‍ പശുവിനെ വിറ്റ അച്ഛൻ, ആ ത്യാഗം ഉള്ളില്‍ ഒരു തീ ആളിക്കത്തിച്ചു”: നന്ദി പറഞ്ഞ് ശ്രീജേഷ്
ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്പെയിനിനെതിരെ 2-1 ന് അവിസ്മരണീയമായ വിജയം നേടിയാണ് തങ്ങളുടെ മുന്‍ നായകനും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷിന് യാത്രയയപ്പ് നല്‍കിയത്. പാരീസ് 2024 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ടീം തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളിലാണ് വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയത്. 1972 ന് ശേഷം ഈ നേട്ടം ആദ്യമാണ് ഇന്ത്യയുടെ സമീപകാല ഹോക്കി വിജയങ്ങളിലെ പ്രധാന വ്യക്തിയായ ശ്രീജേഷ് ഇന്ത്യയുടെ 13 ഒളിമ്പിക് ഹോക്കി മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയാണ് മടങ്ങുന്നത്. സോഷ്യല്‍ Read More…
ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കൂലിപ്പണിക്കാരന്റെ മകൻ ഇനി പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ
ലോക കായികവേദിയില്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ പോരാട്ടവും ജാവനിലേക്ക് ആവാഹിച്ച് 92.97 മീറ്റര്‍ ദൂരത്തേക്ക് നദീം എറിഞ്ഞപ്പോള്‍ വീണത് സ്വര്‍ണ്ണപ്പതക്കവും അതിനൊപ്പം ഒരു ഒളിമ്പിക്‌സ് റെക്കോഡുമായിരുന്നു. ഒളിമ്പിക്സിലേക്ക് പോകാന്‍ പണമില്ലാതെ നദീമും പരിശീലകന്‍ സല്‍മാന്‍ ഫയാസ് ബട്ടും പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സഹായത്താലാണ് പാരീസിലെത്തിയത്. പാരീസിലേയ്ക്ക് പാക്കിസ്ഥാന്‍ തെരഞ്ഞെടുത്ത ഏഴ് അത്ലറ്റുകളില്‍ ഒരാള്‍. വ്യാഴാഴ്ച, പഞ്ചാബ് മേഖലയിലെ ഖനേവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ 27കാരന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ ഒരു ഒളിമ്പിക് റെക്കോര്‍ഡും രാജ്യത്തിന്റെ Read More…
പ്രതിരോധക്കോട്ട തീര്‍ത്ത് ശ്രീജേഷ്! ഇന്ത്യയ്ക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം, വിടവാങ്ങല്‍ മത്സരം മെഡലോടെ
പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ സെമി ഫൈനലിൽ സ്പെയിനിന്നെ 2-1 ന് തകർത്ത് ഇന്ത്യയ്ക്ക് വെങ്കല മെഡൽ. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. മലയാളി താരം ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. ഇതോടെ രണ്ട് ഒളിമ്പിക് മെല്‍ നേടുന്ന ദ്യ മലയാളിയായി ശ്രീജേഷ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിനാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേിയത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ സുഖ്ജീത് സിംഗിന് Read More…
അഡള്‍ട്ട്ഒണ്‍ലി സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളുമായി ഒളിമ്പിക് താരങ്ങള്‍, ലക്ഷ്യം പണംതന്നെ
ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു. ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി Read More…
വിനേഷ് ഫഗോട്ടിന്റെ സ്വര്‍ണ്ണത്തിനായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നു ; ഫൈനലിലെ എതിരാളി അമേരിക്കക്കാരി സാറ
ജാവലിന്‍താരം നീരജ്‌ചോപ്ര കഴിഞ്ഞാല്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ് ഗുസതി താരം വിനേഷ് ഫഗോട്ട്. വനിതകളുടെ 50 കിലോ വിഭാഗത്തിന്റെ ഗുസ്തിയില്‍ ഫൈനലില്‍ കടന്നിരിക്കുന്ന വിനേഷ് ഇന്ത്യയ്ക്കായി ഇനി സ്വര്‍ണ്ണം കൊണ്ടുവരുമോ വെള്ളിയാകുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു. അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡാണ് എതിരാളി. ഇന്ത്യയില്‍ നിന്നും ഗുസ്തിയില്‍ സെമിഫൈനല്‍ കടക്കുന്ന ആദ്യതാരമാണ് വിനേഷ്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതാ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തിയുടെ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ശേഷം Read More…
സെറീനയ്ക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചു; റെസ്‌റ്റോറന്റിനെ ആരാധകര്‍ എടുത്തിട്ടു വറത്തു…!
പാരീസ് ഒളിമ്പിക്‌സ് കാണാനെത്തിയ തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ നാണം കെടുത്തി ടെന്നീസിലെ ഇതിഹാസതാരം സെറീനാ വില്യംസ്. പാരീസിലെ ദി പെനിന്‍സുല ഹോട്ടലില്‍ തനിക്ക് ലഭിച്ച മോശം അനുഭവത്തെക്കുറിച്ച് ടെന്നീസ് മുന്‍ ഒന്നാം നമ്പര്‍ വനിതാതാരം എക്‌സില്‍ പരസ്യമായി എഴുതി. റൂഫ്ടോപ്പ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ശൂന്യമായിരുന്നിട്ടും തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചെന്ന് താരം എക്‌സില്‍ ഇട്ടു. 23 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവും ലോകത്തുടനീളമായി അനേകം ആരാധകരുള്ള താരവുമായ സെറീനയുടെ കുറിപ്പ് Read More…
ജര്‍മ്മനിക്കുവേണ്ടി റിലേ ഓടുന്നത് ലോകത്തിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റ്; കാമുകനൊപ്പമുള്ള സ്വപ്നം പൊലിഞ്ഞ് ബള്‍മാന്‍
ഒളിമ്പിക്‌സില്‍ 4-400 മീറ്റര്‍ റിലേ ഓടാന്‍ ജര്‍മ്മനി ഒളിമ്പിക്‌സിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 400 മീറ്റര്‍ ഓട്ടക്കാരി ബള്‍മാന് നഷ്ടമായത് കാമുകനോടൊപ്പം ഒളിമ്പിക്‌സില്‍ ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരം. മിക്‌സഡ് റിലേ ടീമിലേക്ക് 24 കാരി ബള്‍മാനെ തഴഞ്ഞ് ഒളിമ്പിക്‌സിലെ ഏറ്റവും സുന്ദരിയായ അത്‌ലറ്റ് എന്ന് വിശേഷണമുള്ള അലിക്ക ഷ്മിഡിനാണ് ജര്‍മ്മനി അവസരം നല്‍കിയത്. ‘ലോകത്തിലെ ഏറ്റവും സെക്സിയായ അത്ലറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാക്ക് താരം, കഴിഞ്ഞ ആഴ്ച മിക്‌സഡ് 4-400 മീറ്റര്‍ റിലേയില്‍ മത്സരിച്ചതോടെ Read More…
നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍
ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് Read More…














