കറ്റാലോണിയയില്‍ യുവ സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം. സംഭവത്തില്‍ യമാലിന്റെ പിതാവിനെ കുത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലാണ്. ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കറ്റാലന്‍ പട്ടണമായ മാറ്റാരോയിലെ കാര്‍ പാര്‍ക്കിലാണ് ആക്രമണം നടന്നതെന്ന് കറ്റാലന്‍ റീജിയണല്‍ പോലീസ് പറഞ്ഞു. യമാലിന്റെ പിതാവ് മൗനീര്‍ നസ്റൂയിക്ക് നിരവധി തവണ കുത്തേറ്റു, കാന്‍ റൂട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു, നസ്റൂയി ഗുരുതരവും എന്നാല്‍ സ്ഥിരതയുള്ളതുമായ Read More…
ശ്രീജേഷ് വിരമിച്ചു കഴിഞ്ഞാല്‍ ദ്രാവിഡിന്റെ പാത പിന്തുടരും
തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് കയറിയിരുന്നത്. പാരീസ് 2024 ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് ഇതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ താരം ക്രിക്കറ്റ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പാത പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിംഗ് തത്വശാസ്ത്രത്തിന്റെ വലിയ ആരാധകനാണ് ശ്രീജേഷ്. അതുപോലെ തന്നെ ദേശീയ Read More…
നീരജ് ചോപ്രയും മനുഭാക്കറും പ്രണയത്തിലാണോ? ആ ഫൂട്ടേജില്‍ എന്തെങ്കിലും സത്യമുണ്ടോ? വീഡിയോ
പാരീസ് 2024 ഒളിമ്പിക്സില്‍ നിന്നുള്ള രണ്ട് ഫൂട്ടേജുകള്‍ കൊണ്ടു തന്നെ ആരാധകര്‍ക്ക് നീരജ് ചോപ്രയും മനു ഭാക്കറും സംസാരിക്കാനുള്ള വിഭവം ആവശ്യത്തിന് നല്‍കിയിരുന്നു. ആദ്യത്തേതില്‍, രണ്ട് മെഡല്‍ ജേതാക്കളും പാരീസില്‍ ഇന്ത്യന്‍ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതാണ്. രണ്ടാമത്തേതില്‍ മനു ഭാക്കറിന്റെ അമ്മ നീരജുമായി സംസാരിക്കുന്നതുമായിരുന്നു. രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് മനുവിന്റെ പിതാവ് രാം കിഷന്‍ ഭേക്കറും മനുവിന്റെ അമ്മ സുമേധയും. Read More…
ഹര്‍ദികിന്റെ വഞ്ചനയും പീഡനവുമാണോ വേര്‍പിരിയാന്‍ കാരണം? നടാസ നല്‍കുന്ന ആ സൂചന എന്താണ്?
ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുന്‍ ദമ്പതികളാണ് ഹര്‍ദിക് പാണ്ഡ്യയും നടാസാ സ്റ്റാന്‍കോവിക്കും. നാലുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിയുകയാണെന്നതായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലെ സൂചന. മകന്‍ അഗസ്ത്യയുമായി നടാഷ തന്റെ ജന്മനാടായ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ നടാഷ മകനുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങളും വീഡിയോയും പതിവായി പങ്കുവെയ്ക്കുന്നുണ്ട്. അടുത്തിടെ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടാസ Read More…
ഒളിമ്പിക്‌സില്‍ ആദ്യമായി ബ്രേക്ക് ഡാന്‍സ് ; സ്വര്‍ണ്ണം നേടിയത് ജപ്പാന്‍ തരംഗമുണ്ടാക്കിയത് ‘ഇന്ത്യ’
പാരീസ് 2024 ഒളിമ്പിക്‌സില്‍ ആദ്യമായി കൊണ്ടുവന്ന ബ്രേക്ക് ഡാന്‍സ് ഇവന്റില്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായിട്ടും ഒരു പ്രതിനിധി ഇല്ലായിരുന്നു. എന്നിട്ടും ‘ഇന്ത്യ’ എന്ന പേര് തരംഗമുണ്ടാക്കി. ഒരു ഇന്ത്യന്‍ അത്‌ലറ്റല്ല, ഡച്ചുകാരിയാണ് ശ്രദ്ധനേടിയത്. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക്ഡാന്‍സില്‍ ആദ്യ വിജയം നേടിയയാള്‍ ഇന്ത്യ സര്‍ദ്ജോയാണ്. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നിന്നുള്ള 18 വയസ്സുള്ള ബി-ഗേള്‍ ഇന്ത്യ സര്‍ദ്ജോ ബ്രേക്കിംഗിലെ ആദ്യ മത്സരാര്‍ത്ഥിയായി ഒളിമ്പിക് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.ആദ്യം ഫുട്ബോളായിരുന്നു ഇഷ്ട വിഷയമെങ്കിലും പിന്നീട് ഹിപ്-ഹോപ്പില്‍ രസം കയറിയതോടെ Read More…
മനുഭാക്കറിന് സമ്മാനം കിട്ടിയത് 30 ലക്ഷം ; ഹോക്കി ടീമിന് ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം
ലോകകായികമേളയുടെ പാരീസിലെ പതിപ്പില്‍ ആറ് മെഡലുകളോടെ ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ കായികതാരങ്ങളെ തേടി വരുന്നത് ലക്ഷങ്ങളുടെ പ്രതിഫലങ്ങള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിമ്പിക്സിനെ അപേക്ഷിച്ച് ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് കുറഞ്ഞത്. ടോക്കിയോയില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്വര്‍ണ്ണം പോലും കുറിക്കാനുമായില്ല.2024 ലെ പാരീസില്‍ ജാവലിനില്‍ വെള്ളിനേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമുമാണ് ഇന്ത്യയുടെ പ്രകടനത്തില്‍ മുന്നില്‍ നിന്നത്. ജാവലിനില്‍ ടോക്കിയേയില്‍ സ്വര്‍ണ്ണമണിഞ്ഞ നീരജ് പാരീസില്‍ എത്തിയപ്പോള്‍ Read More…
ആണാണോ പെണ്ണാണോ എന്ന ആക്ഷേപങ്ങളെയും ഇടിച്ചിട്ടു ; അള്‍ജീരിയന്‍ ബോക്‌സര്‍ പോയത് ഒളിമ്പിക്‌സ് സ്വര്‍ണ്ണവുമായി
ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ കൂട്ടിലിട്ട് ഇടിച്ചിട്ടത് താന്‍ നേരിട്ട കടുത്ത അപമാനത്തെയും കൂടി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് ചൈനയുടെ യാങ് ലിയുവിനെ ഒരു റൗണ്ടില്‍ പോലും തനിക്ക് മേല്‍ വിജയിക്കാന്‍ അവസരം കൊടുത്തില്ല. മത്സരത്തിലുടനീളം തീവ്രമായ പരിശോധനയ്ക്ക് ശേഷമാണ് 25 കാരിയായ യുവതി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലിലേക്കുള്ള ഓട്ടത്തില്‍ ഒരു റൗണ്ട് പോലും തോല്‍ക്കാതെ, ഒളിമ്പിക്‌സില്‍ ആധിപത്യം Read More…
ഒരാഴ്ച്ചക്കിടെ മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത് ആറിരട്ടി; വെറും ഒരു പരസ്യത്തിന് ലഭിക്കുന്നത് കോടികള്‍
ഒരൊറ്റ ചോദ്യംമതി ഒരാളുടെ ജീവിതംമാറാമറിയാന്‍ എന്നതുപോലെ ഈ ഇരട്ടമെഡല്‍ നേട്ടം മനുവിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.പാരീസ് ഒളിംപിക്സിലൂടെ കായികലോകത്ത് തന്നെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നു മനു ഭാക്കര്‍. ഒളിംപിക്സില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ കായിക ലോകത്തെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് മനു ഭാക്കര്‍ എന്ന 22 കാരി. ആറിരട്ടിയോളമാണ് മനുവിന് ബ്രാന്‍ഡ് മുല്യം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാകാനായി നാല്പതിലേറെ കമ്പനികളാണ് മുവിന കാത്തിരിക്കുന്നത്. ഒളിംപിക്സിന് മുന്‍പ് 20 മുതല്‍ 25 ലക്ഷം Read More…
‘എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’; പരിഹസിച്ച താരത്തിന്റെ വായടപ്പിച്ച് സൈന
ബാഡ്മിന്റനാണോ ക്രിക്കറ്റാണോ മികച്ച കളി എന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ തന്നെ ചൊടിപ്പിച്ച കമന്റിന് തക്ക മറുപടികൊടുത്ത് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. കല്‍ക്കത്തയുടെ ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് സൈനയെ ചൊടിപ്പിച്ചത്. ‘മണിക്കൂറില്‍ കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ‘ ഇതായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. എന്നാല്‍ ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് അങ്ക്രിഷ് പോസ്റ്റ് വിവദ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റേത് പക്വതയില്ലാത്ത തമാശയായിപ്പോയെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ Read More…














