ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
ഇന്ത്യന്‍ ടീമില്‍ നിന്നും തള്ളിയവര്‍ക്ക് കരുണ്‍നായരുടെ മറുപടി ; 48 പന്തില്‍ വെടിക്കെട്ട് ഒമ്പത് സിക്സറും 14 ബൗണ്ടറിയും
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ മാത്രമാണുള്ളത്. ആദ്യത്തേത് മൂന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു. രണ്ടുതവണ അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചപ്പോള്‍ മറ്റൊരാള്‍ കരുണ്‍ നായരായിരുന്നു. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303* എന്ന ചരിത്രനേട്ടം കുറിച്ച ശേഷം കരുണ്‍ തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. ട്രിപ്പിള്‍ സെഞ്ച്വറി ഉണ്ടായിരുന്നിട്ടും കരുണിന് അടുത്ത ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരണിന് കളിക്കാനായത്.ടീമില്‍ നിന്നും പുറത്തായ ശേഷം കഠിനാദ്ധ്വാനം ചെയ്യുന്ന കരണ്‍ പ്രകടനം Read More…
ഇന്ത്യയില്‍ ഏറ്റവും പണക്കാരനായ ക്രിക്കറ്റര്‍ ആരാണെന്നറിയാമോ ? കോഹ്ലിയോ രോഹിതോ അല്ല, ഇപ്പോള്‍ കളിക്കാത്ത താരം
ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ചിലരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. അവരുടെ ആകര്‍ഷകമായ മാച്ച് ഫീസിന് പുറമേ, അവരുടെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും അവര്‍ വന്‍തുക സമ്പാദിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങളുടെ ആദ്യ അഞ്ചുപേരില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിനാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരത്തിന്റെ മൂല്യം 150 ദശലക്ഷം ഡോളറാണ്. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഏറ്റവും കൂടുതല്‍ Read More…
ലജ്ജാകരം; ഫുട്ബാൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ മൂത്രമൊഴിച്ചു; താരത്തിന് ചുവപ്പ് കാർഡ് – വീഡിയോ
ചരിത്രത്തിലെ ഏറ്റവും വിചിത്രവും ലജ്ജാകരവുമായ റെഡ്കാര്‍ഡ് ഏതാണ്? അത് ഏതായാലും പെറുവിലെ ഈ മത്സരം സാക്ഷ്യം വഹിച്ച ചുവപ്പ് കാര്‍ഡിന് സമാനമായ ഒരു റെഡ്കാര്‍ഡ് കാണല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കരുതുന്നു. കളിക്കിടയില്‍ മൂത്രമൊഴിക്കാന്‍ പോയതിന് കളിക്കാരനെ റഫറി ചുവപ്പ്കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ കോപ്പാ പെറു മത്സരത്തിനിടയില്‍ കോര്‍ണറടിക്കാന്‍ പോയ കളിക്കാരന്‍ കളത്തിന്റെ ഒരു വശത്ത് മാറി നിന്നാണ് മൂത്രമൊഴിച്ചത്. കോര്‍ണര്‍ കിക്കെടുക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ കളിക്കാരന്‍ പിച്ചിന്റെ വശത്തേക്ക് പോയി മൂത്രമൊഴിക്കുന്നത് Read More…
പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍
പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവളത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് Read More…
ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും
പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്‌സ് കഴിഞ്ഞതോടെ നടി ബ്രേക്ക് എടുക്കാനുള്ള നീക്കത്തിലാണ്. ഈ സമയത്ത് തന്റെ ഇഷ്ടപ്പെട്ട ഹോബികളില്‍ പലതും നേടാന്‍ ഒരുങ്ങുകയാണ് മനു. കുതിരയോടിക്കല്‍, സ്‌കേറ്റിംഗ്, ഡാന്‍സിംഗ്, മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കല്‍ Read More…
ജീവിതത്തില്‍ ഒരിക്കലും കാട്ടാത്ത ബ്‌ളെണ്ടര്‍ കാട്ടി ; ടീം തകര്‍ന്നത് വന്‍ സ്‌കോറിന്
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ് തുടക്കമായത് ഈ ആഴ്ച അവസാനത്തോടെയാണ്. എന്നാല്‍ ശനിയാഴ്ച ബേണ്‍ലിയോട് 5-0 ന് തോറ്റ കാര്‍ഡിഫ് സിറ്റി ഗോളി എഥാന്‍ ഹോര്‍വത്തിന് കിട്ടിയ അടിയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സെല്‍ഫ് ഗോള്‍ കൂടിയുണ്ടായിരുന്നു. ടീമിന്റെ അമേരിക്കന്‍ ഗോള്‍കീപ്പര്‍ വഴങ്ങിയ സെല്‍ഫ്‌ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട ഗോളാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കാര്‍ഡിഫ് സിറ്റി ഗോളി സിക്‌സ്‌യാര്‍ഡ് ബോക്സിനുള്ളില്‍ നില്‍ക്കുമ്പോള്‍ സഹതാരം ദിമിട്രിയോസ് ഗൗട്ടസ് അദ്ദേഹത്തിന് നല്‍കിയ പാസ് Read More…
ഇന്ത്യയിലെ ആദ്യ വനിതാ ലേലക്കാരി മല്ലിക ചില്ലറക്കാരിയല്ല, വുമണ്‍സ് പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പ്രൊ കബഡിലീഗ്…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോ കബഡി ലീഗ് സീസണ്‍ (പികെഎല്‍) 11 ന്റെ ലേലത്തിലേക്ക് അടുക്കുമ്പോള്‍ കായിക താരങ്ങളേക്കാള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ലേല വേദിയില്‍ മിന്നിത്തിളങ്ങുന്ന ലേലക്കാരി മല്ലികാ സാഗറാണ്. ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ആദ്യ വനിതാലേലക്കാരിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവര്‍ പ്രൊ കബഡി ലീഗിന്റെ ലേലവേദിയിലേക്കു തിരിച്ചുവരികയാണ്. പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ലേലം ടേബിളില്‍ അവതാരകയായ മല്ലിക ഈ രംഗത്ത് പരിചയ സമ്പന്നയാണ്. 2021 ല്‍ പികെഎല്‍ ലേലം നടത്തിയ മല്ലിക മുമ്പ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) Read More…
തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ഇഷാന്‍ കിഷന്റെ മറുപടി; 39 പന്തുകളില്‍ പറത്തിയത് 9 സിക്‌സര്‍
തന്നെ തുടര്‍ച്ചയായി തഴയുന്ന സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി മിന്നുന്ന സെഞ്ച്വറിയുമായി വെള്ളിയാഴ്ച ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ തിളങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനെ നയിക്കുന്ന 26-കാരന്‍ സെഞ്ച്വറി നേടി. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍ ബാക്ക് ടു ബാക്ക് സിക്സറുകള്‍ പറത്തി 86 പന്തില്‍ സെഞ്ച്വറി തികച്ചു. വെറും 39 പന്തില്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ജാര്‍ഖണ്ഡിനൊപ്പം കിഷന്‍ Read More…














