ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു കാര്യങ്ങള്‍ ചരിത്രം സൃഷ്ടിക്കലും റെക്കോഡ് തകര്‍ക്കലുമാണ്. സൗദി അല്‍ ഫെയ്ഹയ്ക്കെതിരെ 4-1 ന് തന്റെ ടീമിനെ നയിച്ച മത്സരത്തില്‍ അല്‍ നാസര്‍ ഫോര്‍വേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തന്റെ മഹത്വം ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. എതിര്‍ ഗോളിന്റെ താഴത്തെ മൂലയിലേക്ക് ഒരു അത്ഭുതകരമായ ഡിപ്പിംഗ് സ്ട്രൈക്ക് വലയിലാക്കിയപ്പോള്‍ റൊണാള്‍ഡോ, തന്റെ കരിയറിലെ 899-ാം ഗോളാണ് നേടിയത്. 900 ഗോളുകള്‍ എന്ന ചരിത്ര നാഴികക്കല്ലില്‍ Read More…
ഒളിമ്പിക്‌സ് പോഡിയത്തില്‍ ചിരിച്ചതിന് ശിക്ഷ; വെള്ളിനേടിയ താരങ്ങള്‍ക്ക് കിംഗ്‌ജോംഗ് ഉന്നിന്റെ ട്രീറ്റ്‌മെന്റ്
കിംഗ് ജോംഗ് ഉന്നിന്റെ ദക്ഷിണകൊറിയ എത്രമാത്രം ഇരുമ്പുമറയ്ക്ക് ഉള്ളിലാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. ഉത്തരകൊറിയയിലെ വിവരങ്ങള്‍ ലോകത്തിനു മുന്നിലെത്താതിരിക്കാന്‍ കിം ജോംഗ് ഉന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒളിമ്പിക്‌സില്‍ മെഡല്‍ പോഡിയത്തില്‍ കയറി നിന്ന് ചിരിച്ചതിന് ഉത്തരകൊറിയന്‍ ടേബിള്‍ ടെന്നീസ് താരങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ നിന്നും കിട്ടിയത് ശിക്ഷ. ഒളിമ്പിക്‌സില്‍ ടേബിള്‍ടെന്നീസിലെ ടീം ഇവന്റില്‍ വെള്ളിമെഡല്‍ നേടിയ കായികതാരങ്ങള്‍ക്കായിരുന്നു ശിക്ഷ കിട്ടിയത്. ചൈനീസ് താരങ്ങളായിരുന്നു സ്വര്‍ണ്ണം നേടിയത്. ഈ മത്സരത്തില്‍ ദക്ഷിണ കൊറിയ വെങ്കലവും നേടിയിരുന്നു. സമ്മാനദാന ചടങ്ങില്‍ Read More…
വിരമിക്കല്‍ ഗ്രാന്റ്‌സ്‌ളാമില്‍ ജോക്കോവിക്കിന് വിജയത്തോടെ തുടക്കം ; താരം തേടുന്നത് കരിയറിലെ 25-ാം കിരീടം
ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിക്കിന് വിരമിക്കല്‍ ഗ്രാന്‍സ്‌ളാസമില്‍ ആദ്യ മത്സരത്തില്‍ വിജത്തോടെ തുടക്കം. യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് റാഡു ആല്‍ബോട്ടിനെയാണ് പരാജയപ്പെടുത്തിയത്. അവിശ്വസനീയമായ മത്സരത്തില്‍ ജോക്കോവിച്ച് ആല്‍ബോട്ടിനെ 6-2, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ കൂടി കപ്പുയര്‍ത്തിയാല്‍ 25 ഗ്രാന്‍സ്‌ളാം കിരീടങ്ങളിലേക്കാകും 37 കാരന്‍ ഉയരുക. യുഎസ് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച റോജര്‍ ഫെഡററെ മറികടന്ന സെര്‍ബിയന്‍ താരം ചരിത്രത്തില്‍ ആര്‍തര്‍ ആഷെയില്‍ ഏറ്റവും Read More…
റൊണാള്‍ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്‍ബില്യണ്‍ കരാര്‍
ഫുട്‌ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്‍വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് Read More…
ലോകത്തെ ഏറ്റവും രസകരമായ ഡ്രോപ്പ്ഡ് ക്യാച്ച് ; 7തവണ തട്ടിയശേഷം താഴെയിട്ടു- വീഡിയോ
ക്രിക്കറ്റിന്റെ ഒരു വശമാണ് ക്യാച്ചിംഗ്. അതിന് ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. ഗെയിമിലെ മികച്ച ഫീല്‍ഡര്‍മാര്‍ പോലും പതിവ് ക്യാച്ചുകള്‍ കൈവിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ താഴെയിട്ട ക്യാച്ച് ലോകത്തുള്ള സകലരെയും ചിരിപ്പിക്കുയാണ്. സാന്‍ഡര്‍സ്റ്റെഡ് ക്രിക്കറ്റ് ക്ലബും മെര്‍ട്ടണ്‍ ബോര്‍സ് തമ്മിലുള്ള ഒരു വില്ലേജ് ലീഗ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു വൈറല്‍ വീഡിയോയില്‍, സാണ്ടര്‍സ്റ്റെഡിന്റെ സ്റ്റുയി എല്ലറെ ഏഴ് തവണ പന്ത് തട്ടിയ ശേഷമാണ് ഒടുവില്‍ ക്യാച്ച് കൈവിട്ടത്. Read More…
കൗണ്ടിയില്‍ കളി അവസാനിച്ച പൂജാര ഇനിയെന്തു ചെയ്യും? കരാര്‍ സസെക്സ് ഒഴിവാക്കി
അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…
വിശ്രമം കഴിഞ്ഞു, ജസ്പ്രീത് ബുംറെ തിരിച്ചുവരവിന് ; ന്യൂസിലന്റിനെതിരേയുള്ള പരമ്പരയില്‍ കളിക്കും
രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…
ഋഷഭ് പന്ത് വിനയാകുന്നുണ്ടോ ; സഞ്ജു സാംസണ്‍ ദിനേശ് കാര്‍ത്തിക്കിന്റെ പാതയില്‍ ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച അവസരം കിട്ടാതെ മലയാളി ക്രിക്കറ്റര്‍ സഞ്ജുസാംസണ്‍ വിഷമിക്കുകയാണ്. തന്റെ 9 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, 2015 ഓഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ സാംസണ്‍ ഒരു മത്സരവും കളിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 2015ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 46 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്തുകൊണ്ടാണ് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും പ്രഗത്ഭരായ കളിക്കാരില്‍ ഒരാള്‍ 50-ല്‍ താഴെ മത്സരങ്ങളില്‍ പങ്കെടുത്തത് എന്ന ചോദ്യത്തിന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉത്തരം ഋഷഭ് പന്ത് എന്നാണ്. സഞ്ജു Read More…
അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍
ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരിത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…














