Sports

വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത് ശര്‍മ്മ; ഇനിയും ചില നേട്ടങ്ങള്‍കൂടി വരാനുണ്ട്

വിരമിക്കേണ്ട പ്രായം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇപ്പോഴും ആവേശത്തോടെ മൈതാനത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ മരാഹിത് ശര്‍മ്മ. ടി20 ലോകകപ്പ് നേടിയ ശേഷം ആദ്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പോകുന്ന രോഹിത് തന്റെ ഭാവിയെക്കുറിച്ച് പറയുന്നു. താന്‍ ഉടന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ലെന്നും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അടുത്തിടെ സമാപിച്ച സിയറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ അഞ്ച് ഐപിഎല്‍ ട്രോഫികളും നേടിയതിന് ഒരു കാരണമുണ്ട്. അതുകൊണ്ടു തന്നെ Read More…

Sports

ഒളിമ്പ്യനെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീയിട്ടു; പാരീസ് ഒളിമ്പിക്‌സിലെ ദീര്‍ഘദൂര ഓട്ടക്കാരി ഗുരുതരാവസ്ഥയില്‍

പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഒളിമ്പ്യനെ കാമുകന്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് തീകൊളുത്തി. 75 ശതമാനം പൊള്ളലേറ്റ താരം ഗുരുതരാവസ്ഥയില്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഉഗാണ്ടയുടെ ദീര്‍ഘദൂര ഓട്ടക്കാരി അത്ലറ്റ് റെബേക്ക ചെപ്റ്റേഗിക്കാണ് പൊള്ളലേറ്റത്. പടിഞ്ഞാറന്‍ കെനിയയിലെ ട്രാന്‍സ് നോയ കൗണ്ടിയിലെ വീട്ടില്‍ വച്ച് കാമുകന്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെപ്റ്റെഗെയിയും കാമുകന്‍ നിക്സണ്‍ എന്‍ഡീമയും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ആക്രമണം നടന്നത്. ദമ്പതികള്‍ അവരുടെ വീടിന് പുറത്ത് വഴക്കിടുന്നത് കേട്ടതായി അയല്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Read More…

Sports

വനിതാ ടി20യിലെ മികച്ചതാരം ; പക്ഷേ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ ഹര്‍മ്മന്‍പ്രീതിനെ വേണ്ട

വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഹര്‍മന്‍പ്രീത്, 2016 മുതല്‍ ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനും. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാന ആവേശത്തില്‍ നടക്കുന്ന വിമന്‍സ് ബിഗ് ബാഷ് ലീഗ് (ഡബ്‌ള്യൂബിബിഎല്‍) ഡ്രാഫ്റ്റില്‍ താരം വില്‍ക്കപ്പെടാതെ പോയി. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്‌വുമാണായിട്ടും ലീഗിന്റെ കഴിഞ്ഞ രണ്ടു പതിപ്പുകളിലും തകര്‍ത്തടിച്ചിട്ടും താരത്തിന് ഇത്തവണ അവസരം കിട്ടാതെ പോയി. ഡ്രാഫ്റ്റില്‍ അഞ്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ടീമുകള്‍ തിരഞ്ഞെടുത്തപ്പോള്‍ Read More…

Sports

ലിവര്‍പൂളില്‍ കളി മതിയായി ; ഈ സീസണോടെ അവസാനിപ്പിക്കുമെന്ന് മുഹമ്മദ് സലാ

അടുത്ത വേനല്‍ക്കാലത്ത് ലിവര്‍പൂളില്‍ കരാര്‍ അവസാനിക്കാനിരിക്കെ, ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് ലിവര്‍പൂളിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായി മാറിയ ഈജിപ്യക്ഷന്‍ താരം മുഹമ്മദ് സല. അതേസമയം താരം ഉദ്ദേശിച്ചത് തന്റെ കരാറിന്റെ അവസാന വര്‍ഷമാണോ അതോ ക്ലബ്ബിലെ അവസാന വര്‍ഷമാണോ എന്ന് താരം കൃത്യമായി പറഞ്ഞില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂള്‍ നേടിയ അവസാന 23 പ്രീമിയര്‍ ലീഗ് ഗോളുകളില്‍ ഒന്നുകില്‍ സ്‌കോറര്‍ (11) അല്ലെങ്കില്‍ അസിസ്റ്റന്റ് (6) 17 എണ്ണം സലാ നേടിയിട്ടുണ്ട്. മത്സരത്തിന് ശേഷം അഭിമുഖം Read More…

Sports

അല്‍വാരസിനെ അത്‌ലറ്റിക്കോയ്ക്ക് കൊടുത്തത് തെറ്റായി പോയി ; ഖേദം പ്രകടിപ്പിച്ച് സിറ്റിയുടെ കോച്ച് ഗ്വാര്‍ഡിയോള

അര്‍ജന്റീനയുടെ യുവ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റതില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഖേദം. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ പപ് ഗാര്‍ഡിയോള തന്നെ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം സിറ്റിയിലെ ബഞ്ചിലാണ് അല്‍വാരസ് മിക്കവാറും. ഹാലന്റ് വലിയ മത്സരങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ അല്‍വാരസ് ബെഞ്ചിലായി. സിറ്റിയില്‍ ഉണ്ടായിരുന്ന സമയത്ത് 103 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടി. ലോകകപ്പും കോപ്പ അമേരിക്കയും നേടിയതോടെ അല്‍വാരസ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളുടെ ഒരു പ്രധാന ലക്ഷ്യമായി ഉയര്‍ന്നു. Read More…

Sports

ജനിച്ചപ്പോഴേ ഇരുകൈകളുമില്ല, ചെറുപ്പത്തിലെ വിനോദം മരംകയറ്റം ; ശീതള്‍ ഇപ്പോള്‍ ഇന്ത്യയുടെ പാരാലിമ്പിക്സ് മെഡല്‍പ്രതീക്ഷ

ശാരീരിക പരിമിതികളെ അതിജീവിക്കാനുള്ള അസാധാരണ ധൈര്യത്തോടെ വളര്‍ന്ന ശീതളിന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ വിനോദം മരം കയറ്റമായിരുന്നു. ജന്മനാ ഇരുകൈകളും ഇല്ലാത്ത അവള്‍ അന്ന് കാട്ടിയ ആ ഇച്ഛാശക്തി ഇന്ന് അവരെ ലോകവേദിയില്‍ എത്തിച്ചിരിക്കുകയാണ്. പാരാലിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് ശീതള്‍. കൈകളില്ലാത്ത അവള്‍ കാലുകൊണ്ട് അമ്പെയ്താണ് പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മത്സരത്തില്‍ തലനാരിഴയ്ക്കാണ് ശീതളിന് ലോകറെക്കോഡ് നഷ്ടമായത്. ശീതളിന്റെ യാത്ര ആരംഭിച്ചത് ജമ്മു കശ്മീരിലെ സൈനിക ബാരക്കുകള്‍ക്ക് കീഴില്‍ വരുന്ന തന്റെ ചെറിയ ഗ്രാമത്തില്‍ നിന്നാണ്. Read More…

Sports

ഒരു മത്സരത്തില്‍തന്നെ രണ്ടു ടീമിനുമായി ഒരേ കളിക്കാരന്‍ കളിച്ചാലോ? ഡാനി ജാന്‍സന്‍ എഴുതിയത് ചരിത്രം

ഒരേ മത്സരത്തില്‍ തന്നെ രണ്ടു ടീമിനായി ഒരു കളിക്കാരന്‍ കളിച്ചാലോ? അതും മേജര്‍ ലീഗ് ബേസ്‌ബോള്‍ പോലെയുള്ള വമ്പന്‍ ടൂര്‍ണമെന്റില്‍. അങ്ങിനെ എംഎല്‍എബി ചരിത്രത്തില്‍ ഒരേ ഗെയിമില്‍ രണ്ട് ടീമുകള്‍ക്കായി കളിക്കുന്ന ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ്. മോശം കാലാവസ്ഥ കളി മാറ്റിവെച്ച ജൂണ്‍ 26 ന് ടൊറന്റോ ബ്ലൂ ജെയ്സിനായി ഡാനി ജാന്‍സന്‍ സ്വിംഗ് ചെയ്യുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം അതേ മത്സരം പുനരാരംഭിച്ചപ്പോള്‍, അദ്ദേഹം ബോസ്റ്റണ്‍ റെഡ് സോക്‌സിനായി ക്യാച്ച് ചെയ്യുകയായിരുന്നു. ഒരേ ഗെയിമില്‍ രണ്ട് Read More…

Sports

രോഹിത്ശര്‍മ്മയ്ക്ക് ശമ്പള വാഗ്ദാനം 50 കോടി ; ഈ കേട്ടതൊക്കെ സത്യമാണോ?

ഐപിഎല്‍ വരാന്‍ പോകുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഉണ്ടാകുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍. മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വതന്ത്രമാക്കിയാല്‍ വാങ്ങാനായി കാത്തിരിക്കുന്ന അനേകം ടീമുകളുണ്ട്. അവയില്‍ ഒന്ന് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആയിരിക്കുമെന്ന് നിശ്ചയമാണ്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം താരത്തിന് 50 കോടി രൂപയുടെ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന വര്‍ത്തമാനം. ഐപിഎല്‍ 2025 ന് വേണ്ടിയുള്ള മെഗാലേലം തുടങ്ങാനിരിക്കെ ഒരു അഭിമുഖത്തില്‍ Read More…

Sports

ആകെ കളിച്ചത് ഇന്ത്യയ്‌ക്കെതിരേ ഒരു ടെസ്റ്റ് ; വില്‍ പുക്കോവ്‌സ്‌കി 26-ാം വയസ്സില്‍ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയന്‍ യുവതാരം വില്‍ പുക്കോവ്സ്‌കി 26-ാം വയസ്സില്‍ വിരമിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് തന്നെ താരത്തിന് പാഡഴിക്കേണ്ടി വന്നത്. കരിയറില്‍ ഉടനീളം തലയ്ക്ക് പരിക്കേറ്റ താരം 2024 മാര്‍ച്ചിലുണ്ടായ പുതിയ പരിക്ക് ഗുരുതരമായതോടെയാണ് കളി ഉപേക്ഷിക്കാനുള്ള പ്രയാസകരമായ തീരുമാനം എടുക്കേണ്ടി വന്നത്. 2022-ല്‍ നടത്തിയ ഒരു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയ ചില പരിക്കുകള്‍ ചെറിയ ഷോക്കുകളല്ല ഗുരുതരമായ സമ്മര്‍ദ്ദമോ ആഘാതമോ ആയ പ്രതികരണങ്ങളാണെന്ന് കണ്ടെത്തി. ഇത് അദ്ദേഹത്തിന് മികച്ച Read More…