Oddly News

വെങ്കല മണിയിൽ നഗ്നയായി തലകീഴായി തൂങ്ങിക്കിടന്ന് യുവതിയുടെ പ്രതിഷേധം, ശരീരം തന്നെ മണിനാവ്!

2026-ലെ വെനീസ് ബിനാലെയിൽ പരിസ്ഥിതി അവബോധം ലക്ഷ്യമിട്ടുള്ള ഓസ്ട്രിയൻ കലാകാരി ഫ്ലോറന്റീന ഹോൾസിംഗറുടെ വ്യത്യസ്തമായ കലാപ്രകടനം ലോകശ്രദ്ധ നേടുന്നു. സമുദ്രനിരപ്പ് ഉയരുന്നതിനെതിരെയുള്ള മുന്നറിയിപ്പായി ഒരു നഗ്നയായ യുവതി വെങ്കല മണിയുടെ ഉള്ളിൽ തലകീഴായി തൂങ്ങിക്കിടന്ന് മണി മുഴക്കുന്ന പ്രകടനമാണ് ആരാധകരെയും പരിസ്ഥിതി പ്രവർത്തകരെയും ഒരേപോലെ ചിന്തിപ്പിക്കുന്നത്. ഓസ്ട്രിയൻ പവലിയനിൽ ഒരുക്കിയിരിക്കുന്ന ‘സീ വേൾഡ് വെനീസ്’ എന്ന ഈ ഇൻസ്റ്റലേഷൻ, ഭാവിയിൽ വെള്ളത്തിനടിയിലായേക്കാവുന്ന വെനീസ് നഗരത്തിന്റെ ഭയാനകമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പ്രദർശന കവാടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ വെങ്കല Read More…

Featured Oddly News

അയ്യേ… ഇത്… ; കണ്ണാടി മതില്‍, പരസ്യ മൂത്രവിസർജനം തടയാൻ പരീക്ഷണവുമായി ഒരു നഗരസഭ- വീഡിയോ

നഗരങ്ങളിലെ പൊതുസ്ഥലത്തെ മൂത്രവിസര്‍ജനം തടയാന്‍ ബുദ്ധിപരമായ നീക്കവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ . ഏറെ തിരക്കുള്ള സബർബൻ ബസ് സ്റ്റാൻഡിന് സമീപം, അധികൃതർ അടുത്തിടെ ഒരു സ്റ്റീൽ മിറർ ഭിത്തി സ്ഥാപിച്ചാണ് നാട്ടുകാരെ ഞെട്ടിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ പലതവണ നടത്തിയിട്ടും ആളുകൾ പരസ്യമായി മൂത്രമൊഴിക്കാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ ഭിത്തി തിളക്കമുള്ള സ്റ്റീൽ കണ്ണാടി കൊണ്ട് പൊതിഞ്ഞതോടെ, അവിടെ മൂത്രമൊഴിക്കാൻ ശ്രമിക്കുന്നവർ സ്വന്തം പ്രതിബിംബം തന്നെ കാണേണ്ടി വരും. ഒരാൾ സ്വന്തം പ്രവർത്തി നേരിട്ട് Read More…

Featured Oddly News

കല്യാണത്തിനു മുമ്പ് ജലദോഷത്തിന് കുത്തിവയ്പ്പെടുത്തു, 92 ദിവസം കോമയില്‍; വിവാഹദിനം അവൾ കണ്ണ് തുറന്നു!

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങളോളം കോമയിലേയ്ക്ക് വീണുപോയ ചൈനീസ് യുവതി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. സാധാരണ ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെയുണ്ടായ പിഴവാണ് 24 വയസ്സുകാരിയായ വാങ് റാൻറാന്റെ ജീവിതം മാറ്റിമറിച്ചത്. ഷാങ് ഷിറൂയി എന്ന യുവാവുമായി ആറുവർഷമായി പ്രണയത്തിലായിരുന്ന വാങ്, കഴിഞ്ഞ വർഷാവസാനം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 25-ന് വമ്പിച്ച ആഘോഷത്തോടെ വിവാഹം നടത്താനിരിക്കെയാണ് ജനുവരിയിൽ വിധി വില്ലനായെത്തിയത്. ജനുവരിയിൽ തൊണ്ടവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വാങ് ഷാങ്ങിനൊപ്പം പ്രാദേശിക ക്ലിനിക്കിൽ ചികിത്സ തേടി. സാധാരണ ജലദോഷമാണെന്ന് കരുതിയ ഡോക്ടർ Read More…

Featured Oddly News

എട്ട് ഭർത്താക്കന്മാരെ കൊള്ളയടിച്ചു; ഒമ്പതാം വിവാഹത്തിൽ ‘കൊള്ളക്കാരിയായ വധു’ കുടുങ്ങി !

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒമ്പതാം വിവാഹത്തിന് പിന്നാലെ കുപ്രസിദ്ധ തട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. ‘ലൂട്ടേരി ദുൽഹൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന യുവതിയും അവരുടെ സംഘവുമാണ് ഒമ്പതാമത്തെ ഇരയെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. വ്യാജ വിവാഹങ്ങൾ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വലിയൊരു റാക്കറ്റാണ് ഇതോടെ വലയിലായത്. ബീഡിലെ ഉമാപൂർ ഗ്രാമവാസിയായ യുവാവാണ് ഈ തട്ടിപ്പ് സംഘത്തിന്റെ അവസാന ഇരയായത്. വിവാഹ വാഗ്ദാനം നൽകി സംഘത്തിലെ ഏജന്റുമാർ യുവാവിനെ സമീപിച്ച് കെണിയിൽ വീഴ്ത്തുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് Read More…

Featured Oddly News

ലോക്കൽ ട്രെയിനിൽ ‘എയർ ഹോസ്റ്റസ്’ ! യാത്രക്കാരെ പൊട്ടിച്ചിരിപ്പിച്ച് ഇൻസ്റ്റാഗ്രാം താരം! വൈറലാകാനുള്ള വേഷംകെട്ടലെന്ന്

മുംബൈ ലോക്കൽ ട്രെയിനിലെ പതിവ് തിരക്കിനിടയിലേക്ക് അപ്രതീക്ഷിതമായി ഒരു ‘എയർ ഹോസ്റ്റസ്’ കടന്നുവന്നാൽ എങ്ങനെയുണ്ടാകും? ഇൻസ്റ്റാഗ്രാം ചലഞ്ചിന്റെ ഭാഗമായി എയർ ഹോസ്റ്റസിന്റെ വേഷം ധരിച്ച് ട്രെയിനിൽ യാത്രക്കാരെ രസിപ്പിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്രണയ് ജോഷിയാണ് തന്റെ ഫോളോവേഴ്‌സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഈ രസകരമായ പ്രകടനം നടത്തിയത്. ചുവന്ന നിറത്തിലുള്ള കാബിൻ ക്രൂ യൂണിഫോമും സ്കർട്ടും കോട്ടും ധരിച്ചാണ് പ്രണയ് ട്രെയിനിൽ കയറിയത്. “ഞാൻ ലേഡീസ് കോച്ചിൽ കയറണോ Read More…

Featured Oddly News

റെയിൽവേ സ്റ്റേഷനില്‍ പ്രേതം, കണ്ട സ്റ്റേഷൻ മാസ്റ്റർ പേടിച്ച് മരിച്ചു; 42 വർഷം അടച്ചിട്ടു, തുറന്നെങ്കിലും ഭീതി മാറിയിട്ടില്ല

ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ തമ്മിൽ വിളക്കിച്ചേർക്കുന്നതിലും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിലും ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ പങ്കുണ്ട്. രാജ്യത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന റെയിൽവേ ശൃംഖലയിൽ അറ്റകുറ്റപ്പണികൾക്കോ മറ്റോ ആയി ചില സ്റ്റേഷനുകൾ എപ്പോഴെങ്കിലും അടച്ചിടാറുണ്ട്. എന്നാൽ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദാർ റെയിൽവേ സ്റ്റേഷൻ നീണ്ട 42 വർഷമാണ് അടഞ്ഞു കിടന്നത്. ഇതിനു പിന്നിലെ കാരണം വിചിത്രമായ ഒരു പ്രേതകഥയായിരുന്നു. 1967-ൽ ട്രാക്കിലൂടെ വെളുത്ത സാരി ധരിച്ച ഒരു സ്ത്രീയുടെ രൂപം നടന്നുപോകുന്നത് കണ്ട സ്റ്റേഷൻ Read More…

Featured Oddly News

യൂണിവേഴ്സിറ്റിയിൽ ‘അണ്ണാൻ പേടി’: 18 പേർക്ക് കടിയേറ്റു, പതിയിരുന്ന് ആക്രമണം, പൂട്ടാനാവാതെ രക്ഷാപ്രവർത്തകർ

ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ സർവ്വകലാശാലയിലെ ആർട്സ് കോളേജിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു അണ്ണാൻ . കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പതിനെട്ടോളം പേരെയാണ് ഈ അണ്ണാൻ കടിച്ചത്. നിലവിൽ കോളേജ് വളപ്പിൽ തുറസ്സായ സ്ഥലങ്ങളിൽ ഇരിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് അവിടെയുള്ളവർ. അണ്ണാന്റെ ആക്രമണം ഭയന്ന് വിദ്യാർത്ഥികളും ജീവനക്കാരും വല്ലാത്തൊരു ആശങ്കയിലാണ് കഴിയുന്നത്. പെട്ടെന്ന് ആളുകളുടെ നേരെ ചാടിവീണ് കടിക്കുന്നതാണ് ഈ അണ്ണാന്റെ രീതി എന്ന് അവിടെയുള്ളവർ പറയുന്നു. ഏപ്രിൽ Read More…

Featured Oddly News

‘നായയെ ​ഗം​ഗയില്‍ കുളിപ്പിച്ചാൽ നിങ്ങള്‍ക്കെന്താ പ്രശ്നം? ‘; യുവതിയ്ക്കെതിരെ പ്രകോപിതരായി ഭക്തജനങ്ങള്‍- വീഡിയോ

ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി . നദി പുണ്യമാണെന്നും അവിടെ നായയെ കുളിപ്പിക്കരുതെന്നും സമീപത്തുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ആവശ്യപ്പെട്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല. പകരം അവര്‍ വാക്കുതർക്കം തുടങ്ങുകയായയിരുന്നു. മറ്റുള്ളവർ എതിർപ്പുമായി എത്തിയതോടെ യുവതി കൂടുതൽ പ്രകോപിതയാകുകയും നാട്ടുകാരുമായി രൂക്ഷമായി തർക്കിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നദിയുടെ പവിത്രതയെക്കുറിച്ച് ജനങ്ങൾ സംസാരിച്ചപ്പോൾ, നായയെ അവിടെ ഇറക്കിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നായിരുന്നു Read More…

Featured Oddly News

‘രാജവെമ്പാലയല്ലേ, കടിച്ചോട്ടെ !’; ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആളാകാന്‍ ​‍നോക്കിയ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം- വീഡിയോ

അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജനവാസ മേഖലയിൽ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകൾ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ വാർത്തയാണിത്. ഒരു കെട്ടിടത്തിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി പുറത്തെത്തിച്ചതായിരുന്നു ഇയാൾ. എന്നാൽ സുരക്ഷിതമായ സഞ്ചിയിലേക്ക് പാമ്പിനെ മാറ്റുന്നതിന് പകരം, കാഴ്ചക്കാരുടെ മുന്നിൽ ഇക്കാര്യത്തിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. പിടികൂടിയ പാമ്പിനെ നിലത്തു കിടത്തിയ ശേഷം ഇയാൾ അതിനെ പ്രകോപിപ്പിക്കാനും തലയിൽ Read More…