Featured Oddly News

റൺവേയ്ക്ക് തൊട്ടുമുകളിൽ ആടി ഉലഞ്ഞ് വിമാനം; വീണ്ടും ആകാശത്തേയ്ക്ക്, ഒഴിവായത് വൻദുരന്തം! ശ്വാസംനിലയ്ക്കും വീഡിയോ

വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ആടി ഉലഞ്ഞ് നിയന്ത്രണം നഷ്ടമാകാൻ തുടങ്ങിയ കൊറിയൻ എയർ വിമാനം പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടോക്കിയോയിലെ നരിത്തയിലാണ് സംഭവം. റൺവേയ്ക്ക് തൊട്ടടുത്തെത്തിയ വിമാനം കാറ്റിൽ ആടാൻ തുടങ്ങിയതോടെ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റുമാർ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു (Go-around manoeuvre). സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, നിലത്തിറങ്ങാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോൾ വിമാനം വശങ്ങളിലേക്ക് അപകടകരമായി ആടി ഉലയുന്നതും നിയന്ത്രണം വീണ്ടെടുത്ത് ആകാശത്തേക്ക് Read More…

Featured Oddly News

എന്റെ ഏരിയയില്‍ നീ കളിക്കണ്ട… ! പൊതുവഴിയില്‍ കൊമ്പുകോർത്ത് കാണ്ടാമൃഗങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ

പൊതുവഴിയില്‍വച്ച് രണ്ട് വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ തമ്മിൽ അതിശക്തമായ പോരാട്ടം. നേപ്പാളിലെ സൗരഹയിൽ നടന്ന ഈ പോരാട്ടം വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള പൊതുവഴിയിൽ വെച്ച് നടന്ന ഈ അപൂർവ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിലെ ജനവാസമേഖലയ്ക്ക് തൊട്ടടുത്താണ് ഈ ‘യുദ്ധം’ നടന്നത്. ഭീമാകാരന്മാരായ കാണ്ടാമൃഗങ്ങൾ പരസ്പരം കൊമ്പുകോർക്കുന്നതും പരസ്പരം തള്ളുന്നതും കാണാൻ വലിയൊരു ജനക്കൂട്ടം തന്നെ റോഡരികിൽ തടിച്ചുകൂടി. ചിത്വാൻ മേഖലയിൽ Read More…

Oddly News

ഭാര്യ ഇൻസ്റ്റാഗ്രാം റീൽസ് നിർത്താൻ തയ്യാറല്ല; ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് ‘പിണ്ഡം വെച്ച്’ ഭർത്താവ്!

ഇൻസ്റ്റാഗ്രാം റീലുകൾ പങ്കുവെക്കുന്നത് നിർത്താൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടും അവര്‍ വിസമ്മതിച്ചതിനെത്തുടർന്ന്, ഭാര്യ ജീവിച്ചിരിക്കെത്തന്നെ ഭർത്താവ് അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ തനിക്ക് മരിച്ചതിന് തുല്യമാണെന്ന് പ്രഖ്യാപിക്കാനാണ് ഭർത്താവ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഭാര്യ പങ്കുവെക്കുന്ന ചില പ്രത്യേകതരം റീലുകൾ ഭർത്താവിനെ ചൊടിപ്പിക്കുകയായിരുന്നു. ഇത്തരം വീഡിയോകൾ ചെയ്യരുതെന്ന ഭർത്താവിന്റെ ആവശ്യം ഭാര്യ നിരസിച്ചതോടെയാണ് അദ്ദേഹം പുഴക്കരയിൽ വെച്ച് ഈ ചടങ്ങുകൾ നടത്തിയത്. വൈറലായ വീഡിയോയിൽ, മാലയിട്ട ഭാര്യയുടെ ഫോട്ടോ കൈയ്യിൽ Read More…

Featured Oddly News

ബിപി ഒന്ന് പരിശോധിച്ചു; വെറും 2 മണിക്കൂർ ആശുപത്രിയില്‍, കിട്ടിയത് 39 ലക്ഷത്തിന്റെ ബില്ല്!

വെറും രണ്ട് മണിക്കൂർ ആശുപത്രി എമർജൻസി വിഭാഗത്തിൽ ചിലവഴിച്ചതിന് അമേരിക്കക്കാരനായ ഒരാൾക്ക് ലഭിച്ചത് 39 ലക്ഷം രൂപയുടെ ബില്ല് ! അതും ശസ്ത്രക്രിയകളോ സ്കാനിംഗോ തുടങ്ങിയ ചികിത്സയൊന്നും ഇല്ലാതെ. ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹം തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇൻഷുറൻസ് പരിധിയിൽ താൻ അടയ്‌ക്കേണ്ട പരമാവധി തുക മുൻകൂട്ടി അടച്ചിട്ടും, പിന്നീട് 41,297 ഡോളർ (ഏകദേശം 39.33 ലക്ഷം രൂപ) കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ബില്ല് നൽകിയത്. ഇത് Read More…

Featured Oddly News

മരുന്നടിക്കുന്ന മലമ്പാമ്പ്! ഇൻഹേലർ വലിക്കുന്ന പാമ്പ് ! വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ, കൗതുകമോ അത്ഭുതമോ?

മനുഷ്യരിൽ കാണുന്നതുപോലെ തന്നെ ആസ്ത്മ പോലുള്ള മാരകമായ രോഗങ്ങൾ മൃഗങ്ങളിലും അപൂർവ്വമല്ല. സാങ്കേതികവിദ്യയും വൈദ്യസൗകര്യങ്ങളും വികസിച്ചതോടെ വളർത്തുമൃഗങ്ങളായ പൂച്ചകളും നായ്ക്കളും ആസ്ത്മയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ ഒരു വളർത്തുപാമ്പ് ഇൻഹേലർ ഉപയോഗിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു പാമ്പ് ഇൻഹേലർ ഉപയോഗിക്കുന്നത് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും പ്രതികരിച്ചത്. ഒരു മനുഷ്യൻ തന്റെ വളർത്തുപാമ്പിന് ഇൻഹേലർ നൽകുന്നതാണ് വീഡിയോയിലുള്ളത്. തന്റെ മുഖത്തിന് തൊട്ടുമുന്നിൽ Read More…

Featured Oddly News

പേര് ജൈവ- കെമിക്കൽ ഫ്രീ മാമ്പഴം, വില 1800! മുറിച്ചപ്പോൾ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

കിലോയ്ക്ക് 180 രൂപ നിരക്കിൽ 10 കിലോ മാങ്ങ 1800 രൂപയ്ക്ക് വാങ്ങിയ ഒരു യുവതിക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കെമിക്കലുകൾ ചേർക്കാത്തത്’ എന്ന് വിശ്വസിച്ച് വലിയ വില നൽകി വാങ്ങിയ മാമ്പഴങ്ങൾ പുറമെ നല്ല നിറമുള്ളവയായിരുന്നെങ്കിലും ഉള്ളിൽ വെള്ളനിറവും ഒട്ടും രുചിയില്ലാത്തതുമായിരുന്നു. നളിനീസ് കിച്ചൺ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് യുവതി ഈ അനുഭവം പങ്കുവെച്ചത്. കടക്കാരൻ മാങ്ങ വിൽക്കുമ്പോൾ തോട്ടത്തിൽ നിന്ന് നേരിട്ടെത്തിച്ചതാണെന്നും പൂർണ്ണമായും പ്രകൃതിദത്തമാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ മാങ്ങ Read More…

Featured Oddly News

സ്ത്രീധനമായി BMWവും കോടികളും; നിയമത്തെ വെല്ലുവിളിച്ച് ഗാസിയാബാദിൽ ആഡംബര വിവാഹം- വീഡിയോ

ഗാസിയാബാദിലെ ഒരു വിവാഹത്തിൽ കോടികൾ വിലമതിക്കുന്ന സ്ത്രീധനം പരസ്യമായി കൈമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു ബി.എം.ഡബ്ല്യു കാറും ഒരുകോടി പത്തിനോരായിരം രൂപയും (1,11,11,000) വധുവിന്റെ വീട്ടുകാർ നൽകിയതായി ഒരാൾ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ‘സമ്മാനങ്ങൾ’ എന്ന പേരിൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ‘യുവ ആസ്’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവന്ന Read More…

Featured Oddly News

ജീവിച്ചിരിക്കെ സ്വന്തം ‘മരണാനന്തര ചടങ്ങുകൾ’; മൃതദേഹദാനത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടി

തന്റെ മരണശേഷം ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ഗവൺമെന്റ് മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ച നാട്ടുകാര്‍ക്കുള്ള മറുപടിയായി ജീവിച്ചിരിക്കെ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്താനൊരുങ്ങി മധ്യപ്രദേശ് സ്വദേശി. സത്‌ന ജില്ലയിലെ ഉച്ചെഹ്‌റയിലുള്ള അത്രബേദിയ ഗ്രാമവാസി രാംലോട്ടൻ കുശ്വാഹയാണ് തന്റെ ‘തേരഹ്വി’ (മരണാനന്തരമുള്ള പതിമൂന്നാം ചടങ്ങ്), ‘വർഷി’ എന്നീ കർമ്മങ്ങൾ ജീവിച്ചിരിക്കെ തന്നെ നടത്താൻ തീരുമാനിച്ചത്. മേയ് 13-ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങുകൾക്കായി ശരവേദി കാർഡുകൾ അച്ചടിച്ച് അദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു കഴിഞ്ഞു. തന്റെ മരണശേഷം ശരീരം സത്‌ന Read More…

Featured Oddly News

ഈ പണം കിട്ടില്ല, പകരം മുടി വെട്ടാം! എടിഎം കൗണ്ടറിനുള്ളിൽ ബാർബർ ഷോപ്പ്, വീഡിയോ വൈറൽ!

പട്നയിലെ ദാനാപ്പൂരിലുള്ള ഒരു പഴയ എസ്ബിഐ എടിഎം ഹെയർ സലൂണായി മാറിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുറമെ നിന്ന് നോക്കിയാൽ സാധാരണ ഒരു ബാങ്ക് എടിഎം ആണെന്നേ തോന്നിക്കൂ. എന്നാൽ അകത്തേക്ക് കയറുന്നവർ കാണുന്നത് പണം നൽകുന്ന മെഷീന് പകരം മുടി വെട്ടുന്ന ബാർബർമാരെയാണ്. ഈ കാഴ്ച കണ്ട് ആളുകൾ അമ്പരപ്പിലും അതേസമയം ചിരിയിലുമാണ്. നേരത്തെ എസ്ബിഐ എടിഎമ്മായി പ്രവർത്തിച്ചിരുന്ന ഈ മുറി പിന്നീട് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് വാടകയ്ക്ക് നൽകുകയായിരുന്നു. പുതിയ ഉടമ അവിടെ Read More…