Oddly News

പാഞ്ഞടുത്ത് ട്രെയിൻ, തലനാരിഴ വ്യത്യാസം! പാളത്തിൽ മക്കളെ നെഞ്ചോടടക്കി പിടിച്ച് അമ്മ; വിറങ്ങലിച്ച് സോഷ്യൽ മീഡിയ- വീഡിയോ

ഏത് ജീവിവർഗ്ഗത്തിലായാലും, സ്വന്തം മക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മമാരെക്കാൾ കരുത്തർ വേറെയില്ലെന്ന് പറയുന്നത് വെറുതെയല്ല. അപകടഘട്ടങ്ങളിൽ മക്കൾക്ക് മുന്നിൽ കവചമായി നിൽക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അമ്മമാർ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ഇതിന് ഉദാഹരണമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ ഷാപ്പൂർ പടോറി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ഭയപ്പെടുത്തുന്ന വീഡിയോ. തൊട്ടടുത്തു കൂടെ അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ഒരമ്മയെ വീഡിയോയിൽ കാണാം. തീവണ്ടിപ്പാളത്തിൽ കുടുങ്ങിപ്പോയ കുടുംബം, പാളത്തിന്റെ Read More…

Oddly News

കാലൊടിഞ്ഞു, രോഗിക്ക് കാലില്‍ കെട്ടിക്കൊടുത്തത് കാർഡ്ബോർഡ്; ഫസ്റ്റ് എയ്ഡ് എന്ന് അധികൃതര്‍- വീഡിയോ

എല്ലിന് പൊട്ടലോ ഒടിവോ സംഭവിക്കുമ്പോൾ പ്ലാസ്റ്ററോ തടിയോ മുളയോ ഒക്കെ ഉപയോഗിച്ച് പരുക്കേറ്റ ഭാഗം അനങ്ങാത്ത രീതിയിൽ കെട്ടി ഉറപ്പിച്ചു നിർത്തുകയാണ് പതിവ്. എന്നാൽ ബിഹാറിലെ ഒരു സർക്കാർ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട രോഗിയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കെട്ടിവെച്ച് ചികിത്സ നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ബിഹാറിലെ മഞ്ചോൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഓഗസ്റ്റ് മൂന്നിന് ജോലി കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ Read More…

Oddly News

‘നന്ദി ബൈക്ക്’! കൻവാർ യാത്രയിൽ വൈറലായി ശിവഭക്തരുടെ വെറൈറ്റി ബൈക്ക് മോഡിഫിക്കേഷൻ- വീഡിയോ

കാൻവാർ യാത്രയ്ക്കിടെ ഭക്തർ സഞ്ചരിച്ച പ്രത്യേകമായി അലങ്കരിച്ച ഒരു മോട്ടോർ സൈക്കിൾ വലിയ ശ്രദ്ധ നേടുകയാണ്. ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത മോട്ടോർ സൈക്കിളിലാണ് രണ്ട് ഭക്തർ യാത്ര ചെയ്തത്. ഈ വിചിത്രമായ വാഹനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വലിയ രീതിയിൽ പ്രചരിക്കുകയും ആളുകൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. നന്ദിയുടെ രൂപ സാദൃശ്യം നൽകുന്നതിനായി മോട്ടോർ സൈക്കിളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. വാഹനത്തിന് ചുറ്റും കാളയുടെ ശരീരത്തെ ഓർമ്മിപ്പിക്കുന്ന വെളുത്ത രോമം പോലുള്ള Read More…

Oddly News

‘എന്തൊരു ഭ്രാന്ത്!’: തെരുവുവിളക്കിന്റെ തൂണിൽ കയറി പുൾ- അപ്പുകൾ ചെയ്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊൽക്കത്തയിൽ നിന്നുള്ളതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, ഒരു യുവാവ് കൂറ്റൻ തൂണിലേക്ക് ഭയമില്ലാതെ കയറുകയും അതിന് മുകളിൽ നിന്ന് അപകടകരമായ വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുന്നത് കാണാം. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ, കാഴ്ചക്കാരിൽ തമാശയ്ക്കും അത്ഭുതത്തിനുമൊപ്പം വലിയ ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് യുവാവ് ഈ അഭ്യാസങ്ങൾ കാണിക്കുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് ഇയാൾ തൂണിന് മുകളിൽ നിൽക്കുന്നത്. താഴെ നിന്ന് മറ്റൊരാൾ ഈ രംഗങ്ങൾ ഫോണിൽ Read More…

Oddly News

പരീക്ഷയിൽ ഉയർന്ന മാർക്ക്, സംവരണമില്ല, ജോലി കിട്ടിയില്ല; 61 ലിറ്റർ ഗംഗാജലവുമായി കൻവാർ യാത്ര നടത്തി യുവതി- വീഡിയോ

ഉത്തർപ്രദേശിലെ ജേവാർ സ്വദേശിയായ മാൻസി രാജ്‌പുത് എന്ന യുവതി ഭഗവാൻ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റർ ജലവും പേറി കാൻവാർ യാത്ര നടത്തുകയാണ്. സ്ത്രീകൾക്ക് പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാൻസി പറയുന്നു. സർക്കാർ ജോലി നേടാനുള്ള നിരന്തരമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കഠിനമായ ഈ തീർത്ഥാടനം നടത്താൻ താൻ തീരുമാനിച്ചതെന്ന് മാൻസി വ്യക്തമാക്കി. കഴിഞ്ഞ മൂന്നോ നാലോ വർഷമായി യുപി പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ Read More…

Featured Oddly News

പുഴയിൽ നിന്ന് കയറിവന്ന മുതലയ്ക്ക് മുന്നിൽ പൂജ നടത്തുന്ന പൂജാരി! വീഡിയോ വൈറല്‍; ഭക്തർ അമ്പരപ്പിൽ

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബീച്ചുപള്ളിയിലെ കൃഷ്ണ നദി പുഷ്കർ ഘട്ടിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മുതല ഭക്തരെയും സന്ദർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. തിരക്കേറിയ ഘട്ടിലേക്ക് നദിയിൽ നിന്ന് മുതല കയറിവന്നതിനെ തുടർന്ന് ക്ഷേത്ര പൂജാരി അനിൽ ശർമ്മ അതിന് പ്രത്യേക പൂജകൾ ചെയ്തു. അവധി ദിവസങ്ങളായതിനാൽ അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനും അതിനുശേഷം നദീതീരത്ത് സമയം ചെലവഴിക്കാനും വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മുതല ഘട്ടിലേക്ക് കയറിവന്നത്. തുടക്കത്തിൽ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് മുതല സമീപത്തുള്ള Read More…

Oddly News

മെസ്സേജ്, ഡേറ്റുിംഗ് പ്ലാൻ, പിണക്കങ്ങൾക്ക് പരിഹാരം; എല്ലാം കാമുകനല്ല, മറിച്ച് AI ചാറ്റ് ബോട്ട്! എട്ടിന്റെ പണി നൽകി പെൺകുട്ടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിക്കുന്ന പ്രണയബന്ധങ്ങൾ ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമകളിലെ കഥയായി തോന്നാമെങ്കിലും, അതൊരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. തങ്ങളുടെ പ്രണയബന്ധത്തിലെ പ്രധാന കാര്യങ്ങളെല്ലാം കാമുകൻ AI ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂട്ടുകാരി ബന്ധം വേർപെടുത്തിയതായി ഡെലിയ ലാസറെസ്കു എന്ന യുവതി എക്‌സിൽ കുറിച്ചു. കാമുകൻ വളരെ ശ്രദ്ധാലുവാണെന്നാണ് യുവതി ആദ്യം കരുതിയിരുന്നത്. എന്നാൽ സന്ദേശങ്ങൾ അയക്കുന്നതും, യാത്രകളും ഡേറ്റുകളും പ്ലാൻ ചെയ്യുന്നതും, പിണക്കങ്ങൾ പരിഹരിക്കാൻ Read More…

Oddly News

സഹായത്തിന് വെള്ളക്കെട്ടിൽ ബോട്ട് ഇറക്കി; നിമിഷങ്ങൾക്കകം കിട്ടി 50,000 രൂപയുടെ ഫൈൻ, എട്ടിന്റെ പണി!

മഴക്കാലത്ത് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പലപ്പോഴും പരിഹാസങ്ങൾക്കും വലിയ പ്രതിഷേധങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനിടയിലാണ് പ്രമുഖ വാഹന പ്ലാറ്റ്‌ഫോമായ ‘കാഴ്സ്24’ (Cars24). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയത്. ഗുരുഗ്രാമിലെ വെള്ളക്കെട്ടുള്ള റോഡിൽ ബോട്ട് ഇറക്കിയതിന് തങ്ങൾക്ക് 50,000 രൂപയുടെ ഗതാഗത പിഴ ലഭിച്ചുവെന്ന കമ്പനിയുടെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. കനത്ത മഴയിൽ വെള്ളം കയറിയ ഗുരുഗ്രാമിലെ റോഡിലൂടെ കമ്പനി ജീവനക്കാർ ബോട്ട് തുഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ Read More…

Featured Oddly News

മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി, കുത്തിക്കീറിയ ശരീരം, ചോരയില്ല! രഹസ്യം ചുരുളഴിഞ്ഞപ്പോൾ…

ഓസ്‌ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ശാന്തമായ ഗ്രാമത്തിൽ പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടേതെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. പ്രദേശത്തു കൂടെ കാറോടിച്ചു പോയ രണ്ട് യുവാക്കളാണ് ഭീതിജനകമായ ഈ കാഴ്ച കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചത്. അക്രമസംഭവങ്ങൾ അപൂർവ്വമായ ഈ ഗ്രാമത്തിൽ, യുവതി കൊല്ലപ്പെട്ട് പെട്ടിയിലാക്കി തള്ളിയെന്ന വാർത്ത പെട്ടെന്ന് തന്നെ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ പാടുകളുള്ള ശരീരം പെട്ടിയടക്കം കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ Read More…