ഒരു മുന്നറിയിപ്പുമില്ലാതെ മെറ്റാ തങ്ങളുടെ പേജുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇതിലൂടെ 10 വര്‍ഷത്തെ കഠിനാധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതായെന്നും ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ (Humans of Bombay) എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ‘യുവര്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍’ (UIC) സ്ഥാപകനായ പ്രസാദ് വേദ്പഥക് തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം വിവരിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഡ് ചെയ്‌തെന്നും, ഇത് ഒരു പതിറ്റാണ്ടു കാലത്തെ അധ്വാനം ഇല്ലാതാക്കുകയും തങ്ങളുടെ ടീമിന്റെ Read More…
ഓസ്ട്രേലിയയില്‍ സ്വന്തമായി 23 വീടുകള്‍ ; ഇന്ത്യന്‍ യുവാവ് ഇപ്പോഴും താമസിയ്ക്കുന്നത് വാടകയ്ക്ക് !
ഓസ്ട്രേലിയയിലുടനീളം 23 നിക്ഷേപ സ്വത്തുക്കള്‍ (Investment properties) സ്വന്തമായുണ്ടായിട്ടും ഇപ്പോഴും ഒരു വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ഇന്ത്യന്‍ വംശജനായ നിക്ഷേപകനാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രവി ശര്‍മ്മ എന്ന 32-കാരനാണ് ഈ ഇന്ത്യന്‍ വംശജന്‍. രവി ശര്‍മ്മ സെര്‍ച്ച് പ്രോപ്പര്‍ട്ടി ബയേഴ്സ് ഏജന്‍സിയുടെ സ്ഥാപകനും 23 പ്രോപ്പര്‍ട്ടികളുടെ ഉടമയുമാണ്. ഏകദേശം 2.5 കോടി ഡോളര്‍ (25 Million USD) മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ ഇദ്ദേഹത്തിനുണ്ട്. സിഡ്നിയിലെ മക്വാറി പാര്‍ക്കിലുള്ള മൂന്ന് ബെഡ്റൂം പെന്റൗസ് അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നത്. Read More…
അധ്യാപകജോലി ഉപേക്ഷിച്ച് യുവതി യൂറോപ്പിലേക്ക് ശവപ്പെട്ടികള്‍ വില്‍ക്കുന്നു ; സമ്പാദ്യം 6 ദശലക്ഷം ഡോളര്‍
ശവപ്പെട്ടി നിര്‍മ്മാണവും കയറ്റുമതിയുമൊക്കെ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഹെസെ (Heze) എന്ന നഗരത്തില്‍ ഒരു വന്‍കിട ബിസിനസ്സായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് റീത്തുകളും ഇവര്‍ തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2020-ല്‍ ഈ ഗ്രാമത്തിലെ ശവസംസ്‌കാര വിതരണ വ്യവസായം 100 കോടി യുവാന്‍ വാര്‍ഷിക ഉല്‍പ്പാദന മൂല്യം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെസെയില്‍ നിന്നുള്ള ലിസ ലിയു (29) എന്ന യുവതി മുന്‍പ് ഒരു അധ്യാപികയായിരുന്നു. ക്ലാസ് മുറിയിലെ Read More…
“എന്നെ ജോലിക്ക് എടുക്കരുത്, കാരണം…” CEOയുടെ കുഴപ്പിക്കുന്ന ചോദ്യം; യുവതിയുടെ മറുപടി വൈറൽ!
ഒരു ജോലിയുടെ ഇന്റര്‍വ്യൂവിന് പോകുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളും നന്നായി തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നത്. കാരണം ഏതു തരത്തിലുള്ള ചോദ്യമാണ് തങ്ങള്‍ക്ക് വരുന്നത് എന്നത് പ്രവചിയ്ക്കാന്‍ സാധ്യത കുറവാണ്. ഏത് ചോദ്യത്തിനും തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നതെങ്കിലും, അപ്രതീക്ഷിതമായ ചില ചോദ്യങ്ങള്‍ കുരുക്കിലാക്കാറുമുണ്ട് എന്നത് സത്യവുമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള അപ്രതീക്ഷിതമായ ഒരു ചോദ്യം നേരിടേണ്ടി വന്ന കാത്യാനയനി ശുക്ല എന്ന യുവതിയുടെ അനുഭവമാണ് ശ്രദ്ധേയമാകുന്നത്. ജോലിക്കായുള്ള ഇന്റര്‍വ്യൂവിനിടെ കാത്യാനയനിയോട് സിഇഒ ചോദിച്ച ചോദ്യം ഇതായിരുന്നു : ‘നിങ്ങളെ ജോലിക്ക് എടുക്കാതിരിക്കാന്‍ Read More…
അലന്‍ ഹില്‍സിലെ വിസ്മയം : 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളികള്‍ കണ്ടെത്തി
അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്. ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും Read More…
‘എനിക്കുണ്ടായ ഏറ്റവും മനോഹരമായ സെക്സ്, അദ്ഭുത ശരീരം’; യുഎഇയിലെ പ്രമുഖനും എപ്സ്റ്റീനില്‍ പെട്ടു
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങളും ചിത്രങ്ങളും പുറത്തുവന്നതിനെത്തുടർന്ന് ലോകത്തെ പ്രമുഖ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡിന്റെ ചെയർമാൻ സുല്‍ത്താൻ അഹമ്മദ് ബിൻ സുലായെമിന് സ്ഥാനം നഷ്ടമായി. ദുബായിയെ ആഗോള ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എപ്സ്റ്റീനൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളും ഇരുവരും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളുമാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്. എപ്സ്റ്റീൻ രേഖകളിൽ ഒൻപതിനായിരത്തിലധികം തവണ ബിൻ സുലായെമിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. ദുബായ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനിയുമായുള്ള തന്റെ Read More…
‘റോസ് ഡേ’ ആഘോഷം പണിയായി: മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ ദമ്പതികള്‍ നിയമക്കുരുക്കില്‍
ബിഹാറില്‍ റോസ് ഡേ ആഘോഷത്തിനിടെ ഭര്‍ത്താവിന് മദ്യം വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യുവതിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. വാലന്റൈന്‍സ് ഡേയോടനുബന്ധിച്ചുള്ള ‘റോസ് ഡേ’ ആഘോഷത്തിന്റെ ഭാഗമായി ഭര്‍ത്താവിന് മദ്യം നല്‍കുന്ന വീഡിയോ കഞ്ചന്‍ ദേവി എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചത്. വീഡിയോയില്‍, കഞ്ചന്‍ ദേവി ഭര്‍ത്താവിന് ഒരു റോസാപ്പൂവ് നല്‍കിയ ശേഷം ഗ്ലാസില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നു. പിന്നീട് കുപ്പിയില്‍ നിന്ന് മദ്യം നേരിട്ട് Read More…
വൈറലാകാൻ കൊടുംവിഷമുള്ള ‘ഡെവിൾ ക്രാബ്’ വേവിച്ചു തിന്നു; ഇൻഫ്ലൂവൻസര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഫുഡ് ഇൻഫ്ലൂവൻസറായ 51-കാരി എമ്മ അമിത് ‘ഡെവിൾ ക്രാബ്’ (Devil Crab) എന്നറിയപ്പെടുന്ന അതീവ വിഷാംശമുള്ള ഞണ്ടിനെ കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടു. ഫെബ്രുവരി നാലിന് സുഹൃത്തുക്കൾക്കൊപ്പം കണ്ടൽക്കാടുകളിൽ പോയപ്പോഴാണ് എമ്മയ്ക്ക് ഈ ഞണ്ടിനെ ലഭിച്ചത്. ഇത് സാധാരണ കഴിക്കാൻ സാധിക്കുന്ന ഇനമാണെന്ന് തെറ്റിദ്ധരിച്ച താരം, ഇതിനെ പാകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയക്കായി പകർത്തിയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കിയ വിഭവത്തിൽ ഈ വിഷഞണ്ടിനെയും Read More…
തലയോട്ടിയും തലച്ചോറും വികസിക്കാതെ ജനനം; മരിച്ചയുടനെ കുഞ്ഞിനെ ‘ദേവി’യാക്കി കുടുംബം, ക്ഷേത്രം പണിയാൻ ഒരുക്കം
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെൺകുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2-നാണ് കുഞ്ഞ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കുകയുമായിരുന്നു. ശവസംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു. കാളി ദേവിയുടെ അവതാരമായാണ് കുഞ്ഞിനെ കുടുംബം കരുതുന്നത്. ഇതിനകം 60,000 രൂപയുടെ വഴിപാടുകൾ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. ഹൽപുര ഗ്രാമത്തിലെ കാഞ്ചൻ Read More…














