Oddly News

മഹാരാഷ്ട്രയില്‍ നിന്നും കടുവ സഞ്ചരിച്ചത് 2000 കിലോമീറ്റര്‍; നാലു സംസ്ഥാനങ്ങള്‍ പിന്നിട്ട് എത്തിയത് ഒഡീഷയില്‍

മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലെ തഡോബ ഭൂപ്രകൃതിയില്‍ നിന്നുള്ള ഒരു ആണ്‍ കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍. നാലു സംസ്ഥാനത്തെ വനാന്തരങ്ങളിലൂടെ സഞ്ചരിച്ച കടുവ മഹാരാഷ്ട്രയില്‍ നിന്നും സഞ്ചരിച്ച് ഒഡീഷയിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കടുവാസഞ്ചാരമാണിത്. ജലാശയങ്ങള്‍, നദികള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍, മനുഷ്യ ആവാസ വ്യവസ്ഥകള്‍ എന്നിവയുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ കടുവ മറികടന്നു. എന്നിരുന്നാലും, വഴിയില്‍ മൃഗം മനുഷ്യരെ ആക്രമിച്ചതായി ഒരു രേഖയുമില്ല.സംരക്ഷണ വെബ്‌സൈറ്റായ മോംഗബേ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ കടുവ ആവാസവ്യവസ്ഥകള്‍ Read More…

Oddly News

63കാരന്റെ കുടലിനുള്ളില്‍ പറന്നു നടക്കുന്ന ജീവനുള്ള ഈച്ച! ഞെട്ടിയത് ഡോക്ടര്‍മാരുടെ സംഘം

ന്യൂഡല്‍ഹി: മനുഷ്യന്റെ കുടലില്‍ ഈച്ചയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ ഞെട്ടി. യുഎസിലെ മിസോറിയില്‍ നിന്നുള്ള 63 വയസ്സുള്ളയാള്‍ സാധാരണ ചെക്കപ്പിന് എത്തിയപ്പോഴാണ് വയറിനുള്ള ജീവനോടെ പറന്നു നടക്കുന്ന ഈച്ചയെ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പതിവായിട്ടുള്ള ചെക്കപ്പിന്റെ ഭാഗമായി കുടലിലെ കാന്‍സര്‍പരിശോധന നടത്തുന്ന വേളയിലാണ് ഈച്ചയെ കണ്ടെത്തിയത്. കൊളോനോസ്‌കോപ്പി എന്ന് വിളിക്കപ്പെടുന്ന നീളമേറിയതും വഴക്കമുള്ളതുമായ ട്യൂബ് ഉപയോഗിച്ചായിരുന്നു പരിശോധന. വന്‍കുടലിന്റെ ഉള്ളില്‍ പരിശോധന നടത്താനുള്ള കൊളോനോസ്‌കോപ്പി ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്യൂബിന്റെ Read More…

Oddly News

ഈ ഗ്രാമം അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് കേട്ട് ഞെട്ടിയുണരുന്നു; പ്രേതമോ പറക്കും തളികയോ?

അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് നാട്ടുകാരെ ഭീതിയിലാക്കുന്നു. വടക്കന്‍ അയര്‍ലണ്ടിലെ ഒരു ചെറിയ പട്ടണമായ ഒമാഗിലെ ജനങ്ങളാണ് രാത്രിയില്‍ നിഗൂഢമായ ഒരു ഹമ്മിംഗ് ശബ്ദത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉറക്കത്തിന് തടസ്സം വരുത്തുന്നു ഭീതിദമായ സാഹചര്യം ഉണ്ടാക്കുന്നു തുടങ്ങിയ പരാതിയെ തുടര്‍ന്ന് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം ഒമാഗ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമായതോടെ ദുരൂഹത പരിഹരിക്കാന്‍ ശബ്ദ വിദഗ്ധരെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായ ‘സാധാരണയായി Read More…

Oddly News

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘ആദിവാസി ഭാര്യ’യെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആദിവാസി ഭാര്യ’ എന്നറിയപ്പെട്ട ബുധ്‌നി മാഞ്ജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച സ്ത്രീ എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഇവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയരുകയാണ്. 1959-ല്‍ 16 വയസ്സുള്ളപ്പോള്‍ നെഹ്രുവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ബുധ്‌നിയെ നെഹ്രു വിവാഹം കഴിച്ചതായും അദ്ദേഹത്തിന്റെ ഭാര്യയായും കണക്കാക്കപ്പെടാന്‍ കാരണമായത്. ബുധ്‌നിയുടെ നാട്ടില്‍ ദാമോദര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച പഞ്ചേത് ഡാമിന്റെ ഉദ്ഘാടനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. Read More…

Oddly News

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരി; 20 തസ്തികകള്‍ക്കായി വന്നത് 3000 അപേക്ഷകള്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹത്തായ തുറക്കലിനായി ഭക്തര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പൂജാരിമാരുടെ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാരി സ്ഥാനത്തേക്ക് വന്നിരിക്കുന്നത് 3000 അപേക്ഷ. പൂജാരിമാരായുള്ള 20 തസ്തികകള്‍ക്ക് വേണ്ടി വന്നിരിക്കുന്നതാണ് 3000 അപേക്ഷകള്‍. ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തിന് ശേഷം ഇവരെ രാമജന്മഭൂമി സമുച്ചയത്തിലെ വിവിധ തസ്തികകളില്‍ പൂജാരിമാരായി ഇവരെ നിയമിക്കും. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഒഴിവുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതുവരെ 200 ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രക്രിയയും ഏറ്റെടുക്കുന്നതിന് മൂന്നംഗ Read More…

Oddly News

മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികനെയാണ് വീഡിയോയില്‍ കാണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ക്ലാസ്സില്‍ വന്ന ദലൈര്‍ സിംഗ് എന്ന അധ്യാപകന്റെ വീഡിയോയാണ് പുറത്തുവന്നത്. പൂര്‍ണ്ണമായും മദ്യലഹരിയിലുള്ള അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ചത് ചസ്സാനയിലെ ധാരിധര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാണ്. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സാധാരണയായി പഠിപ്പിച്ചിരുന്ന അദ്ധ്യാപിക അസുഖം മൂലം മാറിയ Read More…

Oddly News

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ട്; നൈജീരിയക്കാരി ഹെലന്‍ നിര്‍മ്മിച്ചത് 1,152 അടിയുള്ള വിഗ്ഗ്

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ടിന് നൈജീരിയക്കാരിയായ ഹെലന്‍ വില്യംസ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 351.28 മീറ്റര്‍ (1,152 അടി 5 ഇഞ്ച്) നീളത്തിലാണ് അവര്‍ വിഗ് ഉണ്ടാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തെ ഏറ്റവും നീളമേറിയ വിഗ് ഉണ്ടാക്കാനായി 11 ദിവസത്തെ പരിശ്രമവും രണ്ട് ദശലക്ഷം നായരാ (2,500 ഡോളര്‍ ) നിക്ഷേപവും ഉള്‍പ്പെടുന്നു. 1,000 ബണ്ടിലുകള്‍ മുടി, 12 ക്യാനുകള്‍ ഹെയര്‍ സ്‌പ്രേ, 35 ട്യൂബുകള്‍ ഹെയര്‍ ഗ്ലൂ, 6,250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവ Read More…

Oddly News

കാണാതായി രണ്ടു മാസത്തിനുശേഷം 71കാരന്റെ മൃതദേഹം പര്‍വ്വത മുകളില്‍; തൊട്ടടുത്ത് ജീവനോടെ വളര്‍ത്തുനായയും

വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ പോയി കാണാതായ 71 കാരന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം പര്‍വ്വതമുകളില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ അരികില്‍ കാവല്‍ നില്‍ക്കുന്ന നിലയില്‍ നായയെയും കണ്ടെത്തി. കോളറാഡോയില്‍ നടന്ന സംഭവത്തില്‍ 71 കാരനായ റിച്ച് മൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്്. ഇരുവര്‍ക്കും വേണ്ടി ഓഗസ്റ്റ് 19-ന് ആരംഭിച്ച തെരച്ചില്‍ ബ്ലാക്ക്ഹെഡ് പീക്ക് കൊടുമുടിയിലാണ് അവസാനിച്ചത്. മൂറിന്റെ വെള്ളനിറത്തിലുള്ള ജാക്ക് റസ്സല്‍ ടെറിയര്‍ ഫിന്നി യജമാനന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്ന നിലയിലായിരുന്നു. പഗോസ സ്പ്രിംഗ്‌സിന് ഏകദേശം 20 മൈല്‍ കിഴക്ക് Read More…

Oddly News

ഗൗണ്ടര്‍ സമുദായത്തില്‍ നിന്നു മാത്രമേ വിവാഹം കഴിക്കൂ; പെണ്‍കുട്ടികളെ കൊണ്ടു പ്രതിജ്ഞയെടുപ്പിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടി

ചെന്നൈ: കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതും മിശ്രജാതി വിവാഹങ്ങളും ദുരഭിമാനകൊലപാതകങ്ങളും വ്യാപകവുമായ തമിഴ്‌നാട്ടില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നും മാത്രമേ വിവാഹം കഴിക്കൂ എന്ന് സ്ത്രീകളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചു. കൈകള്‍ മുന്നിലേക്ക് നീട്ടി ഒരു കൂട്ടം സ്ത്രീകള്‍ പ്രതിജ്ഞയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് ഇവരെക്കൊണ്ടു പറയിക്കുന്നത്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ കൊങ്ങുനാട് മക്കള്‍ ദേശീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് വിവാദം. പാര്‍ട്ടിയുടെ ട്രഷറര്‍ കെകെസി ബാലുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ”ഇതൊരു വാഗ്ദാനമാണ്! Read More…