Oddly News

ആള്‍ക്കാരെ ഞെട്ടിച്ച് ഈ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞമ്മ’; വൈറലായ റെസ്‌റ്റോറന്റിലെ പരിചാരക, പിന്നീടാണ് ട്വിസ്റ്റ്

എഐ വന്നത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന്റെ മറുവശം എന്ന നിലയില്‍ തൊഴില്‍ പോകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് ചൈനയിലെ ഒരു റെസ്‌റ്റോറന്റിലെ പരിചാരക ആള്‍ക്കാരെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ ചോങ്കിംഗിലെ ക്വിന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഒരു ആന്‍ഡ്രോയിഡ് പരിചാരിക ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു. Read More…

Oddly News

ഫേസ്ബുക്ക് ഫ്രണ്ടിനെ തേടി പാകിസ്താനിലേക്ക് പോയ അഞ്ജു എവിടെപ്പോയി? ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അമ്മയെ കാണേണ്ടെന്ന് കുട്ടികളും

പാകിസ്താന്‍കാരനായ ഫേസ്ബുക്ക് ഫ്രണ്ടിനെ കാണാന്‍ പാകിസ്താനിലേക്ക് പോകുകയും അവിടെ അയാളെയും വിവാഹം കഴിച്ച് ജീവിച്ച ശേഷം മടങ്ങിവന്ന ഇന്ത്യാക്കാരിയെ കാണാന്‍ കുട്ടികള്‍ക്കും താല്‍പ്പര്യം ഇല്ല. തന്റെ ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിക്കുകയും പിന്നീട് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത അഞ്ജു എവിടെ പോയെന്ന് അറിയാതെ കുടുംബം. ഭിവാഡിയിലുള്ള റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന അഞ്ജുവിന്റെ മക്കള്‍ അമ്മയെ കാണാന്‍ ആഗ്രഹമില്ലെന്ന് അറിയച്ചതോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അഞ്ജു എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു. മക്കള്‍ കൂടി തള്ളിയതോടെ അവള്‍ Read More…

Oddly News

50വര്‍ഷമായി ഖരഭക്ഷണമില്ല; തി ലോയ് ജീവിക്കുന്നത് ശീതള പാനീയം കഴിച്ച്, പക്ഷേ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മറ്റുള്ളവരോട് ചോദിക്കേണ്ടി വന്നു

ചിലര്‍ ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്. മറ്റു ചിലര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി ഖരഭക്ഷണം കഴിക്കാതെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുകയാണ് വിയറ്റ്‌നാമിലെ ബുയി തി ലോയ്. വെള്ളവും പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളും മാത്രം കഴിച്ചാണ് താന്‍ ജീവിക്കുന്നതെന്നും 75 കാരിയായ വിയറ്റ്‌നാമീസ് സ്ത്രീ അവകാശപ്പെടുന്നു. വിയറ്റ്‌നാമിലെ ക്വാങ് ബിന്‍ഹ് പ്രവിശ്യയിലെ ലോക്ക് നിന്‍ഹ് കമ്മ്യൂണില്‍ നിന്നുള്ള വൃദ്ധ കട്ടിയുള്ള ഭക്ഷണം താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. 1963ല്‍ യുദ്ധത്തില്‍ പരിക്കേറ്റ Read More…

Oddly News

അഞ്ചുമാസമായി കടുത്ത തലവേദന; പരിശോധിച്ചപ്പോള്‍ മൂക്കിനുള്ളില്‍ ചോപ്‌സ്റ്റിക്, ഇതെങ്ങിനെയെന്ന് ഡോക്ടര്‍മാര്‍?

കഠിനമായ തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയയാളുടെ തലയോട്ടിക്കുള്ളില്‍ കണ്ടെത്തിയത് ഒരു ജോഡി ചോപ്‌സ്റ്റിക്. വിയറ്റ്‌നാംകാരന്റെ തലയോട്ടിയില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ചോപ്‌സ്റ്റിക്കുകള്‍ കണ്ടെത്തിയത്. അഞ്ചുമാസമായി കഠിനമായ തലവേദനയെ തുടര്‍ന്നായിരുന്നു പരിശോധന. കഠിനമായ വേദനയും ദ്രാവക നഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 25 ന് ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലേക്ക് ഇയാള്‍ പോയി. ഡോക്ടര്‍മാര്‍ നിരവധി കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്‌കാനുകള്‍ (സിടി) സ്‌കാനുകള്‍ നടത്തി. ഇയാള്‍ക്ക് അപൂര്‍വവും ജീവന്‍ നഷ്ടപ്പെടുത്തുന്നതുമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയായ ടെന്‍ഷന്‍ ന്യൂമോസെഫാലസ് ഉണ്ടെന്ന് Read More…

Oddly News

ഒരു കാറിന്റെ പണത്തിന് വാങ്ങിയ തടികൊണ്ട് ഒരു കാറങ്ങ് നിര്‍മ്മിച്ചു; പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ടെസ്ല സൈബര്‍ട്രക്ക്

ഒരു കാറിന് ചെലവായേക്കാവുന്ന പണം കൊണ്ട് വിയറ്റ്‌നാമിലെ ഒരു തടിപ്പണിക്കാരന്‍ തടികൊണ്ട് ഒരു കാറങ്ങ് നിര്‍മ്മിച്ചു. വടക്കന്‍ വിയറ്റ്നാമിലെ ബാക് നിന്‍ പട്ടണത്തില്‍, വിദഗ്ദ്ധനായ മരപ്പണിക്കാരനും തീക്ഷ്ണമായ കാര്‍ പ്രേമിയുമായ ട്രൂങ് വാന്‍ ഡാവോയാണ് തടികൊണ്ട് കാര്‍ ഉണ്ടാക്കിയത്. അനേകര്‍ ആരാധനയോടെ കാണുന്ന ടെസ്ല സൈബര്‍ട്രക്കിന്റെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു തടി പകര്‍പ്പാണ് ട്രൂങ്‌വാന്‍ തയ്യാറാക്കിയത്. 12 ലക്ഷം രൂപയുടെ (ഏകദേശം 15,000 ഡോളര്‍) നിക്ഷേപവും 100 ദിവസത്തെ പണിയും കൊണ്ടാണ് തടിക്കാര്‍ ഡാവോ നിര്‍മ്മിച്ചത്. ഇത് Read More…

Oddly News

കാമുകിയെക്കൊണ്ട് കടിപ്പിച്ച പാട് പച്ച കുത്തി കാമുകന്‍; വീഡിയോയ്ക്ക് വന്‍ കാഴ്ചക്കാര്‍, വീഡിയോ കാണാം

പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞുപോകാതിരിക്കാന്‍ മനുഷ്യര്‍ ദേഹത്ത് നിത്യമായി അതിനെ അവശേഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാകുന്ന കാലമാണ്. കാമുകന്‍ കെവിന്റെ പേര് നെറ്റിയില്‍ പച്ചകുത്തിയ കാമുകിയുടെ വീഡിയോ വന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതാ കാമുകി കടിച്ച പല്ലിന്റെ പാടുകള്‍ കയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഈ കാമുകനും പിന്നാലെ വരികയാണ്. വൈറലായ ടിക് ടോക്ക് വീഡിയോയിലാണ് കാമുകിയുടെ ബഹുമാനാര്‍ത്ഥം അയാള്‍ ശരീരത്ത് അവളുടെ ഓര്‍മ്മകള്‍ പച്ചകുത്തിയത്. വീഡിയോയില്‍, ഒരു സ്ത്രീ തന്റെ പുരുഷന്റെ കൈകാലുകളില്‍ അടയാളം ഇടാന്‍ പര്യാപ്തമായ രീതിയില്‍ കടിക്കുന്നത് കാണാം. മനുഷ്യ ചര്‍മ്മത്തിലെ Read More…

Oddly News

ഫാക്ടറി നിര്‍മ്മിക്കാനായി മണ്ണുമാറ്റിയപ്പോള്‍ കിട്ടിയത് നിധി; കണ്ടെത്തയത് ഒരുലക്ഷം നാണയങ്ങള്‍

പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്ത നിധിയില്‍ ജപ്പാനില്‍ നിന്ന് കണ്ടെത്തിയത് ഏകദേശം 100,000 പുരാതന നാണയങ്ങള്‍. ടോക്കിയോയില്‍ നിന്ന് ഏകദേശം 60 മൈല്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മെയ്ബാഷി എന്ന നഗരത്തില്‍ ഒരു ഫാക്ടറിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രദേശത്തെ മണ്ണു നീക്കം ചെയ്തപ്പോഴാണ് നാണയങ്ങളുടെ ഗണ്യമായ ശേഖരം കണ്ടെത്തിയത്. ഇതുവരെ 334 നാണയങ്ങള്‍ മാത്രമേ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടുള്ളു. ഇതില്‍ ഏറ്റവും പഴയ നാണയം ചൈനയില്‍ നിന്ന് ഉത്ഭവിച്ചതും ബിസി 175 മുതലുള്ളതുമാണ്, അതേസമയം ഏറ്റവും പുതിയ Read More…

Featured Oddly News

ഈ ജാപ്പനീസ് പുരുഷന് ഏറ്റവും ഇഷ്ടം സ്ത്രീവേഷം കെട്ടാന്‍; കബളിപ്പിക്കപ്പെട്ടത് അനേകം പുരുഷന്മാര്‍

സ്ത്രീ വസ്ത്രങ്ങള്‍ ധരിക്കാനും അവരുടെ വേഷം കെട്ടി ആള്‍ക്കാരെ കബളിപ്പിക്കാനും ആള്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന നിരവധി പുരുഷ കോസ്‌പ്ലേയര്‍മാരുടെ ആസ്ഥാനമാണ് ജപ്പാന്‍. എന്നാല്‍ സുന്ദരിയായി ഒരുങ്ങാനുള്ള തന്റെ ഈ കഴിവ് ഓണ്‍ലൈന്‍ ആരാധകര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നയാളാണ് ഹിമേനി. തന്റെ ഓണ്‍ലൈന്‍ ആരാധകര്‍ക്കായി ഇത്തരം അനേകം രസകരമായ ഉള്ളടക്കം ഇയാള്‍ സൃഷ്ടിക്കുന്നു. പുരുഷനായ ഹിമേനി ചെറുപ്പവും സുന്ദരവുമായ പെണ്‍കുട്ടിയായി അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്യും. ഹിമെനിയുടെ കോസ്‌പ്ലേയിംഗ് കഴിവ് വളരെ മികച്ചതാണ്. പക്ഷേ അയാള്‍ തമാശ Read More…

Oddly News

സാരികളെ പ്രണയിച്ച രാജസ്ഥാനിലെ മഹാറാണി ഗായത്രി ദേവി

രാജസ്ഥാനിലെ മഹാറാണിമാര്‍ അവരുടെ സൗന്ദര്യത്തിനും ചാരുതയ്ക്കും പേരുകേട്ടവരാണ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരിയുടെ രക്ഷാധികാരികളായി കൂടി അവരെ കണക്കാക്കാം. വെറുമൊരു വസ്ത്രത്തിനപ്പുറത്ത് അത് പാരമ്പര്യത്തിന്റെയും പദവിയുടെയും അഭിരുചിയുടെയുമൊക്കെ പ്രതീകമാക്കി രാജകുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ സാരിയെ മാറ്റി. സാരിയെ അതിന്റെ അതിമനോഹരമായ രൂപത്തില്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവി സാരിയെ സാംസ്‌ക്കാരിക വസ്ത്രമാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചയാളാണ്. തന്റെ രാഷ്ട്രീയ ബുദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടാതെ സാരിയോടുള്ള ആഴമായ Read More…