Oddly News

സ്കൂളിന് മുന്നിൽ ഉച്ചത്തിലുള്ള ഡിജെ സംഗീതം വില്ലനായി; രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളോട് ചിരിച്ചു സംസാരിച്ചിരുന്ന രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സോനു തിവാരി എന്നയാളുടെ മകളാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്കൂളിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്. വിഗ്രഹ ഘോഷയാത്രയുടെ ഭാഗമായി സ്കൂളിന് മുന്നിലൂടെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ (DJ) പാട്ട് വെച്ച് വാഹനങ്ങൾ കടന്നുപോയ സമയത്താണ് ഈ സംഭവം നടന്നത്. പുറത്തുനിന്നുള്ള ഭീകരമായ ശബ്ദം കാരണം ക്ലാസിലെ ജനലുകളും വാതിലുകളും Read More…

Oddly News

കോഴിക്കുഞ്ഞുങ്ങളോ? 5 കുട്ടികളെ ബൈക്കിന് പിന്നിലെ ഇരുമ്പ് കൂട്ടിലിരുത്തി യുവാവിന്റെ യാത്ര; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ബൈക്കിൽ അപകടകരമായ രീതിയിൽ കുട്ടികളെയും വഹിച്ച് യാത്ര ചെയ്ത യുവാവിനെതിരെ കേസെടുത്തു. കർണാടകയിലെ മൈസൂരുവിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ബൈക്കിന്റെ പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കൊട്ടയിൽ കോഴിക്കുഞ്ഞുങ്ങളെപ്പോലെ അഞ്ച് കുട്ടികളെ ഇരുത്തിയാണ് ഇയാൾ യാത്ര ചെയ്തത്. മൈസൂരു-നഞ്ചൻഗുഡ് റോഡിലൂടെ ഞായറാഴ്ച രാത്രി നടത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ എക്സിലാണ് (ട്വിറ്റർ) പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കെങ്കിലും ബോധമുണ്ടോ എന്ന ചോദ്യത്തോടെ പുറത്തുവന്ന വിഡിയോയ്ക്ക് വലിയ വിമർശനമാണ് ഉയർന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം Read More…

Oddly News

മുൻകാമുകിയുടെ നഗ്നവിഡിയോകള്‍ ഒളിപ്പിച്ചു സൂക്ഷിച്ചു; പുതിയ കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി !

മുൻ കാമുകിയുമായുള്ള 17 നഗ്ന വീഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സൂക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. സിംഗപ്പൂരിൽ താമസിക്കുന്ന കൊറിയൻ സ്വദേശിയാണ് അറസ്റ്റിലായത്. യുവാവിന്റെ പുതിയ കാമുകി ഹാർഡ് ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതി ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. 2022-ൽ ഡേറ്റിങ് ആപ്പ് വഴിയാണ് യുവാവ് മുൻ കാമുകിയായ കൊറിയൻ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരമായി വീഡിയോ കോളുകൾ ചെയ്യാറുണ്ടായിരുന്നു. അതിനിടെ നഗ്നയായി വീഡിയോ കോളിൽ Read More…

Oddly News

‘നല്ല ഒരു കുർത്ത പോലും കൈയിലില്ലേ?’: സ്ലീവ് ലസ് ബനിയനും സ്പോർട്സ് ഷൂസും; ഗണപതി പൂജയിലെ യഷ് ബിർളയുടെ വേഷത്തിനെതിരെ നെറ്റിസൺസ്- വീഡിയോ

യഷ് ബിർള ഗ്രൂപ്പ് ചെയർമാൻ യഷ് ബിർള അടുത്തിടെ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ ഖേത്വാഡി ചാ ഗണരാജ് പന്തൽ സന്ദർശിക്കുകയും ഗണപതി ഭഗവാന്റെ അനുഗ്രഹം തേടുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. പരമ്പരാഗത കുർത്തയോ മറ്റ് ആഘോഷ വസ്ത്രങ്ങളോ ധരിക്കുന്നതിന് പകരം, കൈയില്ലാത്ത വെളുത്ത ബനിയനും (സ്ലീവ്‌ലസ് വെസ്റ്റ്) വലിയ പ്രിന്റുകളുള്ള അയഞ്ഞ പൈജാമയും സ്പോർട്സ് ഷൂസും ധരിച്ചാണ് ബിർള എത്തിയത്. സാധാരണയായി ഗണപതി ദർശനത്തിനെത്തുന്നവരുടെ പരമ്പരാഗത രീതികളിൽ Read More…

Featured Oddly News

ശവപ്പെട്ടിക്കുള്ളിൽ നിന്ന് ഒരു മൂളൽ…! ഞെട്ടി ബന്ധുക്കൾ, ജീവൻ തിരികെ ലഭിച്ച് വൃദ്ധ; പിന്നീട് സംഭവിച്ചത് !

വടക്കൻ ചൈനയിൽ മരിച്ചെന്നു കരുതി ശീതീകരിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്ത എഴുപതുകാരിയായ വൃദ്ധയ്ക്ക് ഒരു ദിവസത്തിന് ശേഷം ജീവന്റെ ലക്ഷണങ്ങൾ തിരികെ ലഭിച്ചു. എന്നാല്‍, മണിക്കൂറുകൾക്ക് ശേഷം അവർ യഥാർത്ഥത്തിൽ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഹെബെയ് പ്രവിശ്യക്കാരിയായ ഈ വൃദ്ധ വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. പത്തുവർഷത്തിലധികമായി തലച്ചോറിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിലായിരുന്ന ഇവർക്ക് പിന്നീട് കാൻസറും സ്ഥിരീകരിച്ചിരുന്നു. കാൻസർ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ Read More…

Oddly News

പതുക്കെ അമർത്ത് ബ്രോ! സലൂണിൽ തലയും ശരീരവും മസാജ് ചെയ്യിച്ച് കുരങ്ങൻ; വീഡിയോ കണ്ട് ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

ഒരു കുരങ്ങൻ യാദൃച്ഛികമായി ഒരു സലൂണിൽ കയറി ഒരു സ്ഥിരം ഉപഭോക്താവിനെപ്പോലെ തല മസാജ് ആസ്വദിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഒരു ബാർബർ പരിചരിക്കുമ്പോൾ കുരങ്ങൻ സലൂൺ കസേരയിൽ ശാന്തമായി ഇരിക്കുന്നതാണ് ഈ രസകരമായ ദൃശ്യങ്ങളിലുള്ളത്. ആദ്യമൊരു തടസ്സമായി തോന്നുമായിരുന്ന ഈ സംഭവം പെട്ടെന്ന് തന്നെ അപൂർവ്വമായ ഒരു ഗ്രൂമിംഗ് സെഷനായി മാറുകയായിരുന്നു. ബാർബർ മെല്ലെ തല മസാജ് ചെയ്യുമ്പോൾ കുരങ്ങൻ സലൂൺ കസേരയിൽ യാതൊരു ഭയവുമില്ലാതെ ഇരിക്കുന്നത് കാണാം. ഓടിപ്പോകാനോ എതിർക്കാനോ ശ്രമിക്കുന്നതിന് Read More…

Oddly News

ആകാശത്തേക്ക് റോക്കറ്റ് പോലെ പാഞ്ഞ് യുവാവ്! വൈറൽ ‘കോക്ക്-മെന്റോസ്’ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

കോക്ക കോള ട്രക്കും മെന്റോസ് ട്രക്കും പിന്നാലെ ഒരാൾ ആകാശത്തേക്ക് തെറിച്ചുയരുന്നതുമായ വിചിത്രമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കോക്ക കോള ട്രക്കിൽ നിന്ന് വൻതോതിൽ പാനീയം റോഡിലേക്ക് ഒഴുകുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. സമീപത്ത് ഒരു മെന്റോസ് ട്രക്ക് നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ ഒരാൾ ഒരു വലിയ ഭരണിയുമായി വന്ന് റോഡിൽ ഒഴുകിയ കോക്ക കോള ശേഖരിക്കാൻ തുടങ്ങുന്നു. തുടർന്നാണ് വീഡിയോയിൽ വിചിത്രമായ സംഭവങ്ങൾ നടക്കുന്നത്. ഈ വ്യക്തി മെന്റോസ് ട്രക്ക് തുറന്ന് മിഠായി Read More…

Oddly News

മഹാസമുദ്രത്തിന്റെ നടുവിൽ അച്ഛന്റെയും മകന്റെയും കപ്പലുകൾ നേർക്കുനേർ; അപൂർവ കൂടിക്കാഴ്ചയുടെ വീഡിയോ വൈറൽ

അനന്തമായ കടലിലൂടെ കപ്പലോടിച്ചു പോകുമ്പോൾ, എതിർദിശയിൽ നിന്ന് വരുന്ന കപ്പലിൽ സ്വന്തം പിതാവാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന വികാരം ഒന്ന് ആലോചിച്ചു നോക്കൂ. കപ്പൽ ജീവനക്കാരായ റുഷീൽ ശരണിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ജീവിതത്തിൽ ഇത്തരമൊരു അപൂർവ്വ നിമിഷം യാഥാർത്ഥ്യമായിരിക്കുകയാണ്. രണ്ടു വ്യത്യസ്ത കപ്പലുകളിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തികച്ചും അപ്രതീക്ഷിതമായാണ് സമുദ്രമധ്യത്തിൽ കണ്ടുമുട്ടിയത്. വ്യത്യസ്ത വഴികളിലൂടെ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇരു കപ്പലുകളും എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് റുഷീൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വടക്ക് ഭാഗത്തേക്ക് കപ്പലോടിച്ചു Read More…

Featured Oddly News

കോഴിക്കോട് ഐഐഎം ബിരുദം, 250 കമ്പനികളിൽ അപേക്ഷിച്ചു, ഒരൊറ്റ ഇന്റര്‍വ്യൂ കോൾ പോലുമില്ലെന്ന് യുവാവ് !

മുൻനിര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.ബി.എ ബിരുദം മികച്ച കോർപ്പറേറ്റ് അവസരങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഐ.ഐ.എം കോഴിക്കോട് ബിരുദധാരിയായ ഒരു യുവാവിന് ഈ യോഗ്യത ഉണ്ടായിട്ടും ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ല. ഡാറ്റാ അനലിറ്റിക്സിൽ മൂന്ന് വർഷത്തെ പരിചയസമ്പത്തുള്ള ഈ ബിരുദധാരി, 250-ലധികം ജോലികൾക്ക് അപേക്ഷിച്ച് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെയാണ് കരിയർ ഉപദേശങ്ങൾ തേടി റെഡ്ഡിറ്റിൽ എത്തിയത്. റിക്രൂട്ടർമാർക്ക് നേരിട്ട് ഇമെയിൽ അയച്ചും ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പുതിയൊരു ജോലി കണ്ടെത്താൻ പല Read More…