Featured Oddly News

കപ്പലിൽവച്ച് 33 പെഗ് മദ്യം നൽകി, യാത്രക്കാരൻ മരിച്ചു, ക്രൂയിസ് ലൈനിനെതിരെ കേസ് ഫയൽ ചെയ്ത് കുടുംബം – വീഡിയോ

റോയൽ കരീബിയൻ ക്രൂയിസ് കപ്പലിൽ അമിതമായ അളവിൽ മദ്യം വിളമ്പിയതിനെ തുടർന്ന് 35 വയസ്സുള്ള യാത്രക്കാരൻ മരണപ്പെട്ടു. ഇതേത്തുടർന്ന്, കപ്പൽ അധികൃതർക്ക് അശ്രദ്ധയുണ്ടായെന്നും, മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനക്കാർ ശക്തമായ മയക്കുമരുന്ന് (sedative) നൽകിയെന്നും ആരോപിച്ച് കുടുംബം ക്രൂയിസ് ലൈനിനെതിരെ കേസ് ഫയൽ ചെയ്തു. കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെട്ട് അധികം താമസിയാതെയാണ് സംഭവം നടന്നത്. ഈ ഞെട്ടിക്കുന്ന സംഭവങ്ങളുടെ പരമ്പര കപ്പൽ യാത്രകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് കാരണമായിട്ടുണ്ട്. മൈക്കിൾ വിർജിൽ എന്ന യാത്രക്കാരൻ, കപ്പൽ യാത്ര Read More…

Featured Oddly News

ഗര്‍ഭിണിയായ ഭാര്യയോട് പറഞ്ഞത് ബിസിനസ് ടൂറെന്ന്; യുവാവും കാമുകിയും തായ്‌ലഡ് പ്രളയത്തില്‍ ‘കുടുങ്ങി’

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയിരിക്കുകയാണ് ഇന്തൊനേഷ്യയും ശ്രീലങ്കയും തായ്‌ലന്‍ഡും. ഇതിനിടയിലാണ് ഭാര്യയോട് ബിസിനസ് ട്രിപ്പെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തായ്‌ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം ബിസിനിസ് ട്രിപ്പിനാണെന്ന് ഗര്‍ഭിണിയായ ഭാര്യയോട് കള്ളം പറഞ്ഞാണ് കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ യുവാവ് തായ്‌ലന്‍ഡില്‍ എത്തിയതെന്നാണ് വിവരം. പ്രളയബാധിത മേഖലകളിലൊന്നായ ഹാറ്റ് യായിയിലാണ് യുവാവും കാമുകിയും കുടുങ്ങിയത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള നിന്നുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ കഥ Read More…

Featured Oddly News

കുടിച്ച് ലക്കുകെട്ടു, ബൈക്കില്‍ നിന്ന് ഊര്‍ന്ന് യുവതി; വീഴാതിരിക്കാന്‍ പാടുപെട്ട് താങ്ങി യുവാവ്; വീഡിയോ

മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ അപകടമായ രീതിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. View this post on Instagram A post shared by RVCJ Media (@rvcjinsta) ഡല്‍ഹിയിലെ നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് Read More…

Featured Oddly News

കാമുകന്റെ ഭാര്യയുടെ അപ്രതീക്ഷിതവരവ്, രക്ഷപ്പെടാൻ പത്താം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന് ‘കാമുകി’ ! -ഞെട്ടിക്കുന്ന വീഡിയോ

ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പത്താം നിലയിലെ ബാൽക്കണിയിൽ പിടിവിട്ടു പോകുമെന്ന അവസ്ഥയിൽ തൂങ്ങിക്കിടക്കുന്ന ഒരു യുവതിയെ വീഡിയോയിൽ കാണാം. നവംബർ 30-നാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, ഷർട്ട് ധരിക്കാത്ത ഒരു പുരുഷൻ ജനലിലൂടെ യുവതിയോട് സംസാരിക്കുന്നത് കാണാം. പിന്നീട് അയാൾ അവിടെ നിന്ന് മാറുന്നു. തുടർന്ന് യുവതി പൈപ്പുകളിലും ജനൽ പടികളിലും ചവിട്ടി താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നു. ഒരു വാട്ടർ പൈപ്പിലൂടെ Read More…

Featured Oddly News

സ്ത്രീയെ കത്തികൊണ്ട് കുത്തിക്കീറി; പ്രതിയെ പൊക്കി, പക്ഷേ പരാതിക്കാരി ആ സംഭവമേ മറന്നു! കോടതി ഉത്തരവില്‍ വന്‍ ട്വിസ്റ്റ്

കേസന്വേഷണങ്ങള്‍ അനിശ്ചിതമായി നീണ്ടാല്‍ എന്തു സംഭവിക്കമെന്നതിന് ഉദാഹരണമായി അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം . അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പക്ഷേ, പരാതിക്കാരിക്ക് അങ്ങനെയൊരു സംഭവം പോലും ഓർമ്മയില്ലാത്തതിനാൽ കോടതിക്ക് പ്രതിയെ വെറുതെവിടേണ്ടിവന്നു. 1977 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ നരിമാൻ പോയിന്‍റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ പരാതിയിൽ കൊളാബ പോലീസ് കേസെടുത്ത് പ്രതിയെ അന്നേദിവസം Read More…

Featured Oddly News

പ്രസാദത്തില്‍നിന്ന് മോതിരം കിട്ടി, ഇനി മനുഷ്യരെ വിവാഹം കഴിക്കില്ല, കൃഷ്ണ വിഗ്രഹത്തെ വിവാഹം ചെയ്ത് പിങ്കി

ലഖ്നൗ: കൃഷ്ണ വിഗ്രഹത്തെ വിവാഹം ചെയ്ത് യു.പി. യുവതി. അനുഗ്രഹവര്‍ഷവുമായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയില്‍ കാസിമാബാദ് ഗ്രാമത്തില്‍നിന്നുള്ള പിങ്കി ശര്‍മ്മ(28)യാണ് ഹിന്ദു ആചാര പ്രകാരം വിഗ്രഹത്തെ വിവാഹം ചെയ്തത്. ബിരുദാനന്തര ബിരുദധാരിയും കൃഷ്ണന്റെ ഭക്തയുമാണു പിങ്കി. കുടുംബാംഗങ്ങളും ബന്ധുക്കളും ഗ്രാമവാസികളും ഒരു സാധാരണ വിവാഹത്തിലെന്നപോലെ ചടങ്ങില്‍ പങ്കെടുത്തു. പിങ്കിയുടെ വീട് വിവാഹത്തിനായി അലങ്കരിച്ചിരുന്നു. വിവാഹ പന്തല്‍ ഒരുക്കുകയും വരന്റെ വേഷത്തില്‍ അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹം കാറില്‍ അവരുടെ സഹോദരന്റെ ഭാര്യ ഇന്‍ഡ്രേഷ് കുമാര്‍ എത്തിക്കുകയും ചെയ്തു. Read More…

Featured Oddly News

‘എനിക്കൊരു ഷുഗർ ഡാഡിയെ തരൂ’: വിധവയായ അമ്മയോട് യുവഇൻഫ്ലുവൻസർ; കടുത്ത സൈബർ ആക്രമണം

തന്റെ അമ്മയുമായി ഒരു ‘തമാശ സംഭാഷണം’ എന്ന് ഇൻഫ്ലുവൻസർ വിശേഷിപ്പിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് കാഴ്ചക്കാരിൽ നിന്ന് കടുത്ത വിമർശനമാണ് ഏറ്റുവാങ്ങുന്നത്. ക്ലിപ്പിൽ, ഇൻഫ്ലുവൻസറായ ഇന്ത്യൻ യുവതി വിധവയായ തന്റെ അമ്മയോട് “എനിക്കൊരു ഷുഗർ ഡാഡിയെ കിട്ടിത്തരൂ” എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതാണ് കാണുന്നത്. ഇത് ഓൺലൈനിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. വീഡിയോയിലുടനീളം, യുവതി തനിക്ക് വേണ്ടി ധനികനായ ഒരു പങ്കാളിയെ കണ്ടെത്തി തരാൻ അമ്മയോട് തമാശരൂപേണ ആവശ്യപ്പെടുന്നുണ്ട്. ആ പങ്കാളി തനിക്ക് ഒരു ഷുഗർ Read More…

Featured Oddly News

‘ഭർത്താവ് രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു’; നരേന്ദ്ര മോദിയോട് സഹായം അഭ്യർഥിച്ച് പാക്ക് യുവതി

കറാച്ചി: പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ചശേഷം ഡൽഹിയിൽ ഭർത്താവ് രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. കറാച്ചി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്. ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ചാണ് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതെന്ന് നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ Read More…

Featured Oddly News

സ്കൂളില്‍ ഇഷ്ടിക ചുമക്കാൻ കുട്ടികളെ നിർബന്ധിക്കുന്നു; വൈറൽ വീഡിയോയില്‍ വൻ പ്രതിഷേധം

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി . പ്രൈമറി സ്കൂൾ കുട്ടികളെ ഇഷ്ടിക ചുമക്കാനും സ്കൂൾ വളപ്പിൽ ഇന്റർലോക്കിംഗ് ജോലികൾ ചെയ്യാനും നിർബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്. അമാവൻ ബ്ലോക്കിലെ സന്ദി നാഗിൻ പ്രൈമറി സ്കൂളിലാണ് ഈ സംഭവം നടന്നത്. രാഹുൽ സൈനി എന്ന എക്സ് (X) ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, യൂണിഫോം ധരിച്ച നിരവധി കുട്ടികൾ ഇഷ്ടികകൾ ചുമക്കുന്നതും സ്കൂൾ കെട്ടിടത്തിന് സമീപത്തെ തകർന്ന വഴിയിലൂടെ നടക്കാനും പാടുപെടുന്നത് കാണാം. ചില Read More…