ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി . പ്രൈമറി സ്കൂൾ കുട്ടികളെ ഇഷ്ടിക ചുമക്കാനും സ്കൂൾ വളപ്പിൽ ഇന്റർലോക്കിംഗ് ജോലികൾ ചെയ്യാനും നിർബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്. അമാവൻ ബ്ലോക്കിലെ സന്ദി നാഗിൻ പ്രൈമറി സ്കൂളിലാണ് ഈ സംഭവം നടന്നത്.
രാഹുൽ സൈനി എന്ന എക്സ് (X) ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, യൂണിഫോം ധരിച്ച നിരവധി കുട്ടികൾ ഇഷ്ടികകൾ ചുമക്കുന്നതും സ്കൂൾ കെട്ടിടത്തിന് സമീപത്തെ തകർന്ന വഴിയിലൂടെ നടക്കാനും പാടുപെടുന്നത് കാണാം. ചില കുട്ടികളെ ക്ഷീണിതരായി കാണാം, മറ്റ് ചിലർ മടിച്ച് നിൽക്കുന്നുണ്ടെങ്കിലും ജോലിയിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നു. അതിലും ഞെട്ടിക്കുന്ന ഒരു കാഴ്ച, സ്കൂൾ ഹെഡ്മിസ്ട്രസ് കൈകൊണ്ട് ക്യാമറ തടയാൻ ശ്രമിക്കുന്നതാണ്. തുടർന്ന് അവർ വീഡിയോ റെക്കോർഡ് ചെയ്യുന്നയാളോട് ഇത് ഡിലീറ്റ് ചെയ്യാൻ അപേക്ഷിക്കുകയും, അതിവേഗം കുട്ടികളെ ക്ലാസ് റൂമുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നു.
ഈ ദൃശ്യങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും, ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബാലാവകാശങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ചൈൽഡ് ലേബർ നിയമപ്രകാരം, കുട്ടികളെ അപകടകരമായതോ കായികമായതോ ആയ ജോലികളിൽ ഏർപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വിദ്യാർത്ഥികളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സ്ഥാപനത്തിലെ അധികാരി ഇതിൽ പങ്കാളിയായി എന്നത് കൂടുതൽ ആശങ്കാജനകമാണ്. ഇത്തരമൊരു ചൂഷണം എങ്ങനെ അനുവദിച്ചു, സംസ്ഥാനത്തുടനീളം എത്ര സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നും പലരും ചോദ്യം ചെയ്യുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ ഉടൻ തന്നെ, നെറ്റിസൺസ് കമന്റ് ബോക്സിൽ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു തുടങ്ങി. ഒരു ഉപയോക്താവ് പറഞ്ഞു, “ഇതിൽ എന്താണ് തെറ്റ്? ഞങ്ങളും സ്കൂളിൽ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രഭാത പ്രാർത്ഥനയ്ക്ക് മുമ്പ് കുട്ടികളെല്ലാം ചേർന്ന് സ്കൂൾ വൃത്തിയാക്കുമായിരുന്നു. ഇത് യഥാർത്ഥത്തിൽ കുട്ടികൾക്ക് പ്രയോജനകരമാണ്. കുട്ടികളെ ഡാൻസിനും ഫാഷൻ ഷോയ്ക്കും വിടുമ്പോൾ എന്തുകൊണ്ട് ആരും ശബ്ദമുയർത്തുന്നില്ല?” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഇത്തരം അധ്യാപകർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണം.” മൂന്നാമതൊരു ഉപയോക്താവ് പറഞ്ഞു, “ഏറ്റവും കഠിനമായ നടപടി സ്വീകരിക്കണം




