മുംബൈയിലെ പൊവായയിൽ മൂന്ന് മാസം പ്രായമുള്ള തെരുവ് നായ്ക്കുട്ടിയെ ഏകദേശം ഒരു നിലയോളം ഉയരത്തിൽ നിന്ന് താഴേക്കേറിഞ്ഞു പരിക്കേൽപ്പിച്ച സെക്യൂരിറ്റി ഗാർഡിനെതിരെ കേസെടുത്ത് പോവായ് പോലീസ്. മെയ് 16 ന് ടവർ പാർക്ക്, എമറാൾഡ് ഐൽ, സകിവിഹാർ റോഡിൽ നടന്ന സംഭവത്തെ തുടർന്ന് കൈലാഷ് ഗുപ്ത (56) എന്ന ഗാർഡിനെ പിന്നീട് ഹൗസിംഗ് സൊസൈറ്റി പിരിച്ചുവിടുകയും ചെയ്തു. ടവർ 6 ന് സമീപം വലിയ ശബ്ദം കേട്ടു ഓടിയെത്തിയ കാശിഷ് ധഞ്ജനി എന്ന ഹൗസിങ് സൊസൈറ്റി താമസക്കാരൻ Read More…
പ്രണയത്തിന് പൊക്കവും പ്രശ്നമല്ല; 2.2 മീ. ഉയരമുള്ള യുവതിയുമായി പ്രണയത്തിലായി 1.68 മീ. ഉയരമുള്ള യുവാവ്, കാമുകി 3 മാസം ഗര്‍ഭിണി
ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തമാണ് പ്രധാനമെങ്കിലും പുരുഷന് ഉയരം കൂടുതലും സ്ത്രീയ്ക്ക് അരയടി മുതല്‍ ഒരടി വരെ ഉയരക്കുറവുമാണ് പരമ്പരാഗതമായി ചേര്‍ച്ചയുള്ള സങ്കല്‍പ്പമായി വിലയിരുത്തുന്നത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാവു – സിഹാവോ പ്രണയികള്‍ ഇതെല്ലാം തെറ്റിക്കുകയാണ്. വരന് 1.68 മീറ്റര്‍ ഉയരവും വധുവിന് 2.2 മീറ്റര്‍ ഉയരവും ഉള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ജോഡിപ്പൊരുത്തം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി . ചോങ്കിംഗില്‍ നിന്നുള്ള പ്രണയികള്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന് ഹൈബാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ മൂന്ന് Read More…
നാലുകാലിൽ നടക്കുന്ന മനുഷ്യൻ ! ‘റിയല്‍ ടാര്‍സനാ’യി സമൂഹമാധ്യമ താരം; ലോകംമുഴുവന്‍ ആരാധകർ
കാട്ടില്‍ അകപ്പെടുന്ന മനുഷ്യന്‍ പിന്നീട് അവിടുത്തെ മൃഗങ്ങളെ പോലെ പെരുമാറുകയും അവരുടെ സുഹൃത്താകുകയും ചെയ്ത കഥയാണ് ടാര്‍സന്‍. ഈ കഥ പോലെ തന്നെയുള്ള ഒരു ജീവിതം നയിക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്. വിക്ടര്‍ മാനുവല്‍ എസ്‌കോബാര്‍ എന്നാണ് ഈ യുവാവിന്റെ പേര്. ടാര്‍സന്‍ മൂവ്‌മെന്റ് എന്നൊരു ജീവിതരീതിയാണ് വിക്ടര്‍ നയിക്കുന്നത്. പത്തുലക്ഷത്തോളം പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിക്ടര്‍ തന്റെ ജീവിതം പുറംലോകത്തെ അറിയിക്കുന്നു. ആള്‍ക്കുരങ്ങുകളും പരിണാമവഴിയില്‍ നമ്മുടെ ബന്ധുക്കളുമായ ചിംപാന്‍സികളെയും Read More…
കൊടുങ്കാറ്റിനിടെ ഹൈടെൻഷൻ വയറിലേക്ക് വീണ് ബോർഡ് മാറ്റാൻ കയറിയ യുവാവ്, നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും ജനജീവിതം ഏറെ ദുരിത പൂർണമാക്കിയിരുന്നു. ഇതിനിടയിലാണ് ഹൈ ടെൻഷൻ വയറിന് മുകളിൽ കുടുങ്ങിയ ഇരുമ്പ് സൈൻബോർഡ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയത്. സെക്ടർ 20 ലാണ് അസാധാരണമായ ദൃശ്യം അരങ്ങേറിയത്. ശക്തമായ കാറ്റിനെ തുടർന്ന് സൈൻ ബോർഡ്, വായുവിൽ ആടിയുലയുന്ന കാഴ്ചയാണ് കാണുന്നത്. സംഭവം കണ്ട് നിരവധിപേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതിനിടയിലാണ്, ഒരു ഇലക്‌ട്രിസിറ്റി ബോർഡ് തൊഴിലാളി ഹൈ ടെൻഷൻ വയറിനു മുകളിലേക്ക് കയറി തൂങ്ങിക്കിടന്ന മെറ്റൽ Read More…
പ്രതി പൂച്ചയാണ്! നാര്‍ക്കോ ക്യാറ്റ്; കഞ്ചാവുമായി പോയ പൂച്ചയെ ‘പൊക്കി’ പൊലീസ്
ലോകം ലഹരി കടത്തലിന്നെ എതിരെ പോരാടുമ്പോഴും വ്യത്യസ്ത മാർഗങ്ങളുമായി ലഹരി മാഫിയകളെത്തും. അവിശ്വസനീയമായ മാര്‍ഗങ്ങളാകും ഇവര്‍ ലഹരികടത്തിന് ഉപയോഗിക്കുന്നതും . ലഹരിമാഫിയയുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് എല്ലാരാജ്യങ്ങളിലും പൊലീസും മറ്റ് ലഹരിവിരുദ്ധ ഏജന്‍സികളും . കോസ്റ്റോറിക്ക പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയതും അത്തരത്തില്‍ ആരും പ്രതീക്ഷിക്കാത്തൊരു കള്ളക്കടത്താണ് .ഇവിടെ ലഹരികടത്തിലെ പ്രതി ഒരു പൂച്ചയാണ് . കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിന് സമീപത്തുകൂടി ഒരു പൂച്ച നടന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ പൂച്ചയുടെ രോമത്തിനിടയിലായി രണ്ട് Read More…
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ഉടുമ്പ് തിന്നു ; തലയൊഴികെയുള്ള ഭാഗങ്ങള്‍ ഭക്ഷിച്ചു…!
തായ്ലന്‍ഡില്‍ ഒരു ഉടുമ്പ് ഒരു നവജാത ശിശുവിനെ ഭക്ഷിക്കുന്നത് കണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം സമുത് പ്രകാന്‍ പ്രവിശ്യയിലുടനീളം ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാംഗ് ഫ്ലി ജില്ലയിലെ ആളുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ വിഴുങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചാരിറ്റി വിഭാഗത്തില്‍ പെടുന്ന റുവാംകതന്യൂ ഫൗണ്ടേഷനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ തലയൊഴികെയുള്ള ഭാഗങ്ങള്‍ ഉടുമ്പ് ഭക്ഷിച്ചതായി കണ്ടെത്തി. കുടിയേറ്റത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വാടക Read More…
വധുവിനെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടണം; ഭാര്യയെ ഭര്‍ത്താവ് പരമ്പരാഗത ചടങ്ങില്‍ വീണ്ടും വിവാഹം കഴിച്ചു
അഹമ്മദാബാദ്: രണ്ടു സംസ്ഥാനങ്ങളില്‍ രണ്ടു മതത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഇക്കാലത്ത് ഇന്ത്യയില്‍ സാധാരണഗതിയില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഒരു തവണ വിവാഹം ചെയ്ത ദമ്പതികള്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ വധുവിന്റെ വീട്ടില്‍ വന്ന് രണ്ടാമതും വിവാഹം കഴിക്കാന്‍ വരന്‍ തയ്യാറായി. ഭാര്യയെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടാന്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ ഇടപെടലില്‍ പരമ്പരാഗത ആചാരപ്രകാരം വിവാഹം കഴിക്കാന്‍ വധുവിന്റെ ഗ്രാമത്തിലേക്ക് പോകാന്‍ ഭര്‍ത്താവ് തയ്യാറാകുകയായിരുന്നു. ദമ്പതികള്‍ മൂന്ന് മാസം മുമ്പ് Read More…
ഇതെന്ത് പണമഴയോ? ഹൈവേയിൽ പാറിപ്പറന്ന് 500 രൂപ നോട്ടുകൾ, വാരിയെടുക്കാൻ ഓടിക്കൂടി ജനക്കൂട്ടം- വീഡിയോ
മെയ് 15 വ്യാഴാഴ്ച കൗശാമ്പി ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറന്നു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നോട്ടുകൾ പാറിപ്പറക്കുന്നതുകണ്ട് ആളുകൾക്കിടയിൽ ഒരേസമയം പരിഭ്രാന്തിയും അമ്പരപ്പും നിറഞ്ഞു. “പണമഴ” പോലെയായിരുന്നു ആ കാഴ്ചയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് വഴിയാത്രക്കാരെയും നാട്ടുകാരെയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിക്കുകയും കഴിയുന്നത്ര നോട്ടുകൾ ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചിലർ ഗതാഗതത്തിനിടയിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് പണം വാരാൻ ഓടിയെത്തിയത്. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് Read More…
2500 കുപ്പി ഷാംപെയ്ന്‍, 2700 കിലോ മാംസം, 100 വിമാനങ്ങള്‍: ഏറ്റവും ചെലവേറിയ പാർട്ടിക്ക് ആതിഥേയത്വം വഹിച്ച വ്യക്തി
ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചു നടന്ന ഒരു ആഡംബര പാര്‍ട്ടി ഒരു ജനാധിപത്യരാജ്യം തന്നെയുണ്ടാകാന്‍ കാരണമായി. വന്‍തുക ചെലവഴിച്ച് നടന്ന ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഉണ്ടാകാന്‍ കാരണമായ ഈ പാര്‍ട്ടിയ്ക്കായി ചെലവഴിച്ച തുക ഇന്നത്തെ നിരക്കില്‍ 5000 കോടി രൂപയ്ക്ക് സമമായിരുന്നു. . ഇറാന്റെ അവസാന രാജാവായിരുന്ന മുഹമ്മദ് റെസ പഹ്ലവി ആതിഥേയത്വം വഹിച്ചതും രാജ്യത്തിന്റെ വിധി മാറ്റിമറിച്ചതുമായ ഈ പാര്‍ട്ടി മൂന്ന് ദിവസം നീണ്ടുനിന്നു, Read More…














