ചരിത്രത്തിൽ കുപ്രസിദ്ധിയും കൗശലക്കാരുമായ നിരവധി തട്ടിപ്പുകാരും വഞ്ചകന്മാരും ഉണ്ടായിട്ടുണ്ട്. എന്നാൽ തട്ടിപ്പിന്റെയും വഞ്ചനയുടെയും പര്യായമായി മാറിയ നട്‌വർലാൽ എന്ന അപൂര്‍വജന്മമായ മറ്റൊരാളില്ല. ആരായിരുന്നു നട്‌വർലാൽ? 1912-ൽ ബീഹാറിലെ സിവാൻ ജില്ലയിലെ ബംഗ്ര ഗ്രാമത്തിൽ ജനിച്ച മിഥിലേഷ് കുമാർ ശ്രീവാസ്തവയാണ് പിന്നീട് നട്‌വർലാൽ എന്നറിയപ്പെട്ടത്. ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായിരുന്നു അദ്ദേഹം. ബാങ്ക് ഡ്രാഫ്റ്റുകൾ നിക്ഷേപിക്കാൻ ഏൽപ്പിച്ച അയൽവാസിയുടെ ഒപ്പ് വിജയകരമായി വ്യാജമായി ഇട്ടപ്പോഴാണ് നട്‌വർലാൽ തന്റെ യഥാർത്ഥ ‘കഴിവ്’ തിരിച്ചറിഞ്ഞത്. ഈ കൗശലക്കാരനായ തട്ടിപ്പുകാരൻ തന്റെ അയൽവാസിയുടെ Read More…
രോഗി തലയിൽ ബാൻഡേജും കയ്യിൽ മൂത്രസഞ്ചിയുമായി മദ്യക്കടയില്‍, കുടിച്ചശേഷം സംഭവിച്ചത്…. വീഡിയോ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്ന ഒരു രോഗി കയ്യിൽ യൂറിൻ ബാഗുമായി പുറത്ത് മദ്യക്കടയിലെത്തി. അവിടെനിന്ന് മദ്യം വാങ്ങുകയും അത് കുടിച്ച ശേഷം അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്ത. സംഭവം വീഡിയോയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വീഡിയോയില്‍ വിപിൻ എന്ന് പേരുള്ള രോഗി, കയ്യിൽ ഒരു മെഡിക്കൽ പൗച്ചും അരികിൽ യൂറിൻ ബാഗുമായി ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് കാണാം. അടുത്തുള്ള മദ്യക്കടയിൽ എത്തി ഇയാൾ മദ്യം വാങ്ങി Read More…
സംഗീതസംവിധായകര്‍ക്ക് ‘പണി’ പോകുമോ? ടെക്സ്റ്റ് നൽകിയാൽ പാട്ടുകൾ സൃഷ്ടിക്കുന്ന OpenAI ടൂൾ ഉടൻ !
ന്യൂഡൽഹി: നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ ഓപ്പൺഎഐ (OpenAI) ടൂൾ യാഥാർത്ഥ്യമാകുന്ന ദിവസം വിദൂരമല്ല. സംഗീതലോകത്തേക്ക് ഒരു വലിയ ചുവടുവെയ്പ് നടത്തുകയാണ് ഓപ്പൺഎഐ . റിപ്പോർട്ടുകൾ പ്രകാരം, കേവലം ടെക്സ്റ്റ് (എഴുതിയ വിവരങ്ങൾ) അല്ലെങ്കിൽ ഓഡിയോ നിർദ്ദേശങ്ങൾ നൽകിയാൽ അതനുസരിച്ചുള്ള പുതിയ സംഗീതവും സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം, ഒരു മനുഷ്യ സംഗീതജ്ഞന്റെ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഒരു വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം നൽകാനോ അല്ലെങ്കിൽ ഒരു Read More…
പുരുഷന്മാരെ ബെൽറ്റ് വച്ച് തല്ലുന്ന വനിതാ ബൗൺസർമാർ; വീഡിയോ വൈറലാകുന്നു
.ഛത്തർപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഛത്തർപൂരിൽ നടന്ന ഒരു മേളയിൽ വനിതാ ബൗൺസർമാർ ആളുകളോട് മോശമായി പെരുമാറുകയും ‘ബെൽറ്റ്’ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു എന്ന് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, രണ്ട് വനിതാ ബൗൺസർമാർ ദേഷ്യത്തോടെ സന്ദർശകരെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നത് വ്യക്തമായി കാണാം, ഇത് ഇരു കൂട്ടർക്കുമിടയിൽ ഒരു വലിയ തർക്കത്തിലേക്ക് നയിച്ചു. മറ്റൊരു വീഡിയോയിൽ, ഇവർ ഒരു പുരുഷനെ റൈഡിൽ നിന്ന് ടി-ഷർട്ടിൽ പിടിച്ച് വലിച്ചിഴക്കുന്നതും കാണാം. പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് Read More…
‘ശമ്പളം 37 ലക്ഷം, ജോലി വീട്ടിലിരിക്കല്‍’; കള്ളരേഖയില്‍ രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം, ഐടി ഡയറക്ടറുടെ ഭാര്യയ്ക്കെതിരെ ആരോപണം
ജയ്പുർ∙ രണ്ടു വർഷം ഒരു ഓഫിസിലും ജോലി ചെയ്തിട്ടില്ല, പക്ഷേ, അക്കൗണ്ടിലെത്തിയ ശമ്പളം 37.54 ലക്ഷം രൂപ! ഈ വ്യക്തിയുടെ പേര് പൂനം ദീക്ഷിത് – രാജസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഐടി വിഭാഗം ജോയിന്റ് ഡയറക്ടർ ആയ പ്രദ്യുമാൻ ദീക്ഷിതിന്റെ ഭാര്യ. ഭാര്യയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് പ്രദ്യുമാനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തുവന്നത്. രാജ്‌കോമ്പ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലെ ജോയിൻ്റ് ഡയറക്ടറായ Read More…
അല്‍ബേനിയന്‍ എ.ഐ. മന്ത്രി ഗര്‍ഭിണി; ജന്മമെടുക്കുന്നത് 83 മക്കളെന്ന് പ്രധാനമന്ത്രി !
ടിറാനെ: നിര്‍മിത ബുദ്ധി (എ.ഐ)യില്‍ പിറവിയെടുത്ത അല്‍ബേനിയന്‍ മന്ത്രി ഡിയേല ‘ഗര്‍ഭിണി’. ജന്മമെടുക്കാന്‍ പോകുന്നത് 83 കുട്ടികള്‍! ബെര്‍ലിനില്‍ നടന്ന രാജ്യാന്തര പരിപാടിയില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് സെഷനുകള്‍ നഷ്‌ടമാകുന്ന അംഗങ്ങളെ സഹായിക്കാന്‍ ‘ഡിയേലയുടെ മക്കളെ’ ഉപയോഗിക്കാനാണു തീരുമാനമെന്ന് റാമ പറഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ സഹായികളെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. സഭയില്‍ നടക്കുന്ന സര്‍വസംഭവങ്ങളും സഹായികള്‍ റെക്കോഡ് ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് അന്നേദിവസം നടന്ന സംഭവങ്ങള്‍ Read More…
13വയസ്സുകാരന്‍ വിഴുങ്ങിയത് 100 കാന്തങ്ങൾ, പുറത്തെടുക്കാൻ കുടലിന്റെ ഭാഗം നീക്കം ചെയ്തു
ന്യൂസിലാൻഡ്: ഇന്റർനെറ്റിലെ ഒരു ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് വാങ്ങിയ ഡസൻ കണക്കിന് ശക്തിയേറിയ കാന്തങ്ങൾ വിഴുങ്ങി 13 വയസ്സുകാരന്‍. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസ്സുകാരന് സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നുമാത്രമല്ല, എല്ലാ കാന്തങ്ങളും പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കുട്ടിയുടെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. ചെറിയ, ശക്തമായ കാന്തങ്ങൾ ഗാർഹിക ആവശ്യങ്ങൾക്കോ വ്യക്തിഗത ഉപയോഗത്തിനോ വിൽക്കുന്നത് ന്യൂസിലാൻഡ് 2014 മുതൽ നിരോധിച്ചിരുന്നു. അതിനു ശേഷമാണ്, ടെമു (Temu) എന്ന പ്രശസ്തമായ ഓൺലൈൻ വിപണിയിൽ നിന്ന് ഏകദേശം 100 Read More…
മെട്രോ സ്റ്റേഷന്‍ പരിസരത്ത് ഒരു പെട്ടി നിറയെ കോണ്ടം! ചിത്രം വൈറലാകുന്നു
മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് ഒരു പെട്ടി കോണ്ടം ചര്‍ച്ചയാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷന് പിന്നിലായി ഇത് കണ്ടെത്തിയെന്ന കുറിപ്പോടെയാണ് ഒരു വലിയ പെട്ടി കോണ്ടത്തിന്‍റെയും ചിതറിക്കിടന്ന നിരവധി കോണ്ടം പാക്കറ്റുകളുടെയും ചിത്രം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ചിത്രം വൈറലായതിന് പിന്നാലെ തമാശരൂപേണയുള്ള നിരവധി കമന്റുകളും പോസ്റ്റിന് ചുവടെ നിറയുന്നുണ്ട്. ‘പായ്ക്കറ്റ് ആദ്യം കണ്ടപ്പോ പോപ്-പോപ് പടക്കമാണെന്നാണ് ഓര്‍ത്തത്, കമന്‍റ് വായിച്ചപ്പോഴാണ് കോണ്ടമാണെന്ന് മനസിലായത്, ‘ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർക്കാർ മരുന്നുകളല്ലേ അവ. കഴിയുമെങ്കിൽ അവ സർക്കാർ ആശുപത്രിയിലേക്ക് തിരികെ Read More…
മന്ത്രി ഗഡ്കരി വേദിയിലിരിക്കെ പിച്ചിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥരുടെ പോര്! വൈറല്‍ വിഡിയോ
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി അടികൂടുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നാഗ്പുറില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയോളം എത്തിയത്. സ്ഥലംമാറ്റത്തെ ചൊല്ലിയാണ് നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബൈ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി തെറ്റിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്റ്റംബര്‍ എട്ടിനാണ് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി Read More…














