ന്യൂഡല്‍ഹി: സി.ഐ.എയുടെ പിടിയില്‍നിന്നു അഫ്‌ഗാനിസ്‌ഥാനിലെ ടോറ ബോറ കുന്നുകളില്‍നിന്നു അല്‍ഖ്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ രക്ഷപ്പെട്ടത് സ്‌ത്രീ വേഷത്തില്‍. 2001 സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഒസാമയെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു സി.ഐ.എ. മുന്‍ സി.ഐ.എ ഉദ്യോഗസ്‌ഥന്‍ ജോണ്‍ കിരിയാക്കോയാണ് ഒസാമ രക്ഷപ്പെട്ട രീതി വെളിപ്പെടുത്തിയത്. 15 വര്‍ഷത്തോളമാണ് അദ്ദേഹം സി.ഐ.എയില്‍ സേവനമനുഷ്‌ഠിച്ചത്. പാകിസ്‌താനിലെ സി.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ മേധാവിയുമായിരുന്ന കിരിയാക്കോ. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡറുടെ വിവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ‘അല്‍ഖ്വയ്‌ദ പ്രവര്‍ത്തകനായിരുന്നു’ Read More…
പരസ്യമായി കെട്ടിപിടിച്ചു, ചുംബിച്ചു; ടിക് -ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാന്‍ ഇസ്ലാമിക കോടതി- വിഡിയോ
പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് ഇസ്ലാമിക കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ കാനോയിലാണ് സംഭവം. ടിക് ടോകില്‍ ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ് വുഷിര്യയെയും ബസിറ യാർ ഗൗഡ എന്ന യുവതിയും പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്റെയും ഇരുവരും കാറിൽ ഒരുമിച്ച് യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് Read More…
ജല സംസ്കാരം; തീയും പുകയുമില്ല, മണ്ണിൽ അടക്കം ചെയ്യുന്നതിനേക്കാൾ പരിസ്ഥിതി സൗഹൃദം; മൃതദേഹം അടക്കം ചെയ്യാന്‍ ബദല്‍മാതൃക
മൃതദേഹം അടക്കം ചെയ്യുക എന്ന പരമ്പരാഗത മരണാനന്തര ചടങ്ങുകൾക്ക് പരിസ്ഥിതി സൗഹൃദപരമായ ഒരു ബദലിനെക്കുറിച്ചുള്ള ആലോചനകള്‍ ലോകമെമ്പാടും സജീവമാണ്. പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുമുള്ള അവബോധം വർദ്ധിച്ചു വരുന്ന ഈ കാലത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികളില്‍ കാലോചിതമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അക്വാമേഷൻ (Aquamation), അഥവാ ജല സംസ്കാരം (Water Cremation) അല്ലെങ്കില്‍ ആൽക്കലൈൻ ഹൈഡ്രോളിസിസ് (Alkaline Hydrolysis), റെസോമേഷൻ (Resomation) എന്നൊക്കെ അറിയപ്പെടുന്ന ഈ രീതി, പരമ്പരാഗതമായ ശവസംസ്കാര രീതികൾക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ എന്ന നിലയിൽ Read More…
റെയിൽവേ ക്രോസിംഗിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കില്‍ ട്രെയിൻ ഇടിക്കുന്ന ഭയാനകമായ വീഡിയോ
ഇന്തോനേഷ്യയിലെ സെമരംഗിൽ, റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ഒരു ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറുന്ന ഭയാനകമായ നിമിഷങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഒക്ടോബർ 21 ന് പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് സംഭവം . ട്രെയിൻ അതിവേഗത്തിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുന്നതും, ആവർത്തിച്ച് ഹോൺ മുഴക്കുന്നതും, തുടർന്ന് അതിൽ ശക്തിയായി ഇടിക്കുന്നതുമാണ് ഭയപ്പെടുത്തുന്ന ക്ലിപ്പിൽ കാണുന്നത്. ഇടിയുടെ ആഘാതത്തിൽ അവശിഷ്ടങ്ങൾ തെറിച്ചുപോവുകയും ട്രക്കിനെ മീറ്ററുകളോളം ട്രാക്കിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് ആളുകൾ ഓടിയെത്തുന്നതും കാണാം. പ്രാദേശിക മാധ്യമ Read More…
‘ദൈവത്തിന്’ അയച്ച കത്തിന് 8 വയസ്സുകാരി മകൾക്ക് മറുപടി; ആരാണിത് ചെയ്തതെന്ന് അത്ഭുതപ്പെട്ട് അമ്മ
ഇംഗ്ലണ്ടിൽ ഒരു ചെറിയ പെൺകുട്ടിക്ക് ‘ദൈവത്തിൽ’ നിന്ന് ഒരു കത്ത് ലഭിച്ചു. രണ്ടാമതൊരു നായയെ ദത്തെടുക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ദേഷ്യത്തോടെ കൈകൊണ്ട് എഴുതി അയച്ച കത്തിന്, ആറുമാസത്തിന് ശേഷമാണ് മറുപടി ലഭിച്ചത്. ഈ കത്ത് ലഭിച്ചതിന്റെ കഥ കുട്ടിയുടെ അമ്മ ഓൺലൈനിൽ പങ്കുവെച്ചതോടെ സംഭവം ഇന്റർനെറ്റിൽ ചിരി പടർത്തി. “ദൈവത്തിനുള്ള എന്റെ മകളുടെ കത്തിന് ആരാണ് മറുപടി അയച്ചത്?” എന്ന തലക്കെട്ടോടെയാണ് അമ്മ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ആ പോസ്റ്റിൽ അമ്മ മകൾക്ക് ലഭിച്ച Read More…
ലോകത്ത് കൊതുകുകൾ ഇല്ലാത്ത സ്ഥലമെന്ന പദവി ഐസ്‌ലൻഡിനു നഷ്ടപ്പെട്ടു; കാരണം….
ലോകത്ത് കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ, ആദ്യമായി കൊതുകിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനുകാരണം കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ മാറ്റം കാരണം, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കൊതുകിന് ആർട്ടിക് മേഖലയിൽ അതിജീവിക്കാൻ ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. കൊതുകുകൾക്ക് ജീവിക്കാൻ സാധ്യതയുള്ള നിരവധി കുളങ്ങളും ചതുപ്പുകളും ഉണ്ടായിരുന്നിട്ടും, ഐസ്‌ലൻഡ് കൊതുകുകളില്ലാത്ത രാജ്യമായിട്ടാണ് ഇത്രയും കാലം വിശ്വസിക്കപ്പെട്ടിരുന്നത്. ഒരു ദിവസം രാജ്യം ചൂടുപിടിക്കുമ്പോൾ കൊതുകുകൾ ഇവിടെ എത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു, ആ സമയം ഇപ്പോൾ Read More…
ആ ഗുളികകള്‍ കരള്‍രോഗത്തിന്റേതല്ല, എയിഡ്സിനുള്ളത്; 10 വർഷത്തിനുശേഷമുള്ള വെളിപ്പെടുത്തലില്‍ ഞെട്ടി ഭാര്യ
കുടുംബബന്ധത്തിലെ വിശ്വാസ്യത തകർക്കുകയും സ്നേഹം, വിശ്വാസം എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരു സംഭവം ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടൃന്നു. ഗുരുതരമായ കരൾ രോഗമാണെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഭർത്താവിന് പത്ത് വർഷമായി നല്‍കിക്കൊണ്ടിരുന്ന ചുവന്ന ഗുളികകൾ എച്ച്.ഐ.വിയുടേതാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഭാര്യ. 2021 ഡിസംബറിൽ, നിയമവിരുദ്ധമായി കാസിനോ നടത്തിയതിന് ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ ഭാര്യയോട് അധികൃതര്‍ ഭർത്താവിനുവേണ്ടി എച്ച്.ഐ.വി. (എയ്ഡ്‌സ്) മരുന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ അറിഞ്ഞത്. Read More…
ലോകത്തിലെ ഏറ്റവും മനോഹരമായ കൈയക്ഷരം; 14-ാം വയസ്സിൽ പ്രശസ്തയായി നേപ്പാളിലെ പ്രകൃതി മല്ല
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, കീബോര്‍ഡിലെ ടൈപ്പിംഗും മറ്റും ആധിപത്യം സ്ഥാപിക്കുമ്പോഴും, മനോഹരമായ കൈയക്ഷരത്തിന്റെ ആകർഷണം ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു. നല്ല കൈയക്ഷരം എന്നത് പഠനവുമായി അടുത്ത ബന്ധമുള്ളതും ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നതുമാണ്. ചില സ്കൂളുകൾ, വൃത്തിയുള്ളതും ആകർഷകവുമായ എഴുത്തിന് അധിക മാർക്കുപോലും നൽകുന്നു. കാരണം, ഇതിനെ ഒരു കഴിവായിട്ടാണ് കണക്കാക്കുന്നത്. നേപ്പാളിൽ നിന്നുള്ള പ്രകൃതി മല്ല എന്ന പതിനാറുകാരി ഈ കലയിൽ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുന്നു. അവരുടെ അതിമനോഹരമായ കൈയക്ഷരം അവർക്ക് Read More…
ഗംഗയിൽ ബിക്കിനിയിൽ മുങ്ങിയ വിദേശ വനിത; വിവാദം, ആണുങ്ങൾക്ക് ആകാം, ഇത് ഇരട്ടത്താപ്പല്ലേയെന്ന് സോഷ്യൽ മീഡിയ
ഋഷികേശിലെ ലക്ഷ്മൺ ഝൂലയ്ക്ക് സമീപം ഒരു വിദേശ വനിത ബിക്കിനി ധരിച്ച് ഗംഗാ നദിയിൽ പുണ്യസ്‌നാനം ചെയ്യുന്നതിൻ്റെ വീഡിയോ വൈറലായി. ഇത് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിവെച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ ക്ലിപ്പിൽ, യുവതി കൈകൂപ്പി പ്രാർത്ഥിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി നീന്തുന്നത് കാണാം. നെറ്റിസൺസ് ഭിന്നിച്ചു ചില ഉപയോക്താക്കൾ ഈ പ്രവൃത്തിയെ മതവികാരങ്ങളോടുള്ള അനാദരവായി കണക്കാക്കി അപലപിച്ചപ്പോൾ, സമാനമായ വസ്ത്രധാരണരീതി പുരുഷന്മാരിൽ നിന്ന് ഉണ്ടാകുമ്പോൾ അതിനോടുള്ള സമീപനത്തിലുള്ള ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മറ്റുചിലർ Read More…














