നാല് വര്‍ഷം മുന്‍പ് അയച്ച ഒരു അപേക്ഷയ്ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും ?. ഗൂഗിളിലെ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അനു ശര്‍മയ്ക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ‘ഫുള്‍സ്റ്റാക്ക് ടൂള്‍സ് ഡെവലപ്പര്‍ ഇന്റേണ്‍’ തസ്തികയിലേക്ക് അനു അപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും കരിയറില്‍ മികച്ച നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് പഴയ ആ അപേക്ഷയ്ക്കുള്ള റിജക്ഷന്‍ മെയില്‍ ഇപ്പോള്‍ അവരെ തേടിയെത്തിയത്. Read More…
കുരങ്ങുശല്യം കൊണ്ട് പൊറുതിമുട്ടി ; വിളകള്‍ സംരക്ഷിക്കാന്‍ കരടി വേഷത്തിൽ കർഷകന്റെ ‘സർജിക്കൽ സ്ട്രൈക്ക്’
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഫിറോസ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കുരങ്ങുകളുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ കൃഷി സംരക്ഷിക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ്. കുരങ്ങുകളെ പേടിപ്പിക്കാനായി കരടിയുടെ വേഷം ധരിച്ച് പാടത്തിലൂടെ നടക്കുകയാണ് കര്‍ഷകര്‍. പ്രദേശത്തെ ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി കൃഷികള്‍ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ‘കുരങ്ങുകള്‍ വലിയ ശല്യമാണ് ഉണ്ടാക്കുന്നത്, അവ പാടത്തെ ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും തിന്നു തീര്‍ക്കുന്നു. ഇവിടെ നൂറിലധികം കുരങ്ങുകളുണ്ട്. എല്ലാ ദിവസവും ഇത് തുടരുന്നു. കരടിയുടെ Read More…
വയോധികയെ ഭയപ്പെടുത്തിയതിന് റൊബോട്ട് ‘അറസ്‌റ്റില്‍’, ‘ചരിത്രത്തിലെ ആദ്യത്തെ ‘റൊബോട്ട് അറസ്‌റ്റ്’- വീഡിയോ
ബെയ്‌ജിങ്: വയോധികയെ ഭയപ്പെടുത്തിയതിനു റൊബോട്ട് ‘അറസ്‌റ്റില്‍’. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമയിലെ രംഗം പോലെയുള്ള സംഭവം നടന്നത് ചൈനയില്‍. 70 വയസുള്ള സ്‌ത്രീയെ പിന്തുടര്‍ന്ന റൊബോട്ടാണു പിടിയിലായത്. വൈറലായ ഒരു വീഡിയോയില്‍, സ്‌ത്രീ റൊബോട്ടിന് നേരെ ബാഗ് വീശുകയും അലറുകയും ചെയ്യുന്നത് കാണാം. റൊബോട്ട് ആവര്‍ത്തിച്ച് കൈകള്‍ ഉയര്‍ത്തുന്നതും… തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്‌ഥര്‍ യൂണിട്രി ജി 1 എന്ന റൊബോട്ടിനെ തോളില്‍ പിടിച്ച് റോഡിലൂടെ കൊണ്ടുപോയി. സ്‌ത്രീ അവരുടെ ഫോണ്‍ പരിശോധിക്കാന്‍ നിന്നപ്പോള്‍ റൊബോട്ട് പിന്നില്‍നിന്നതാണെന്നും Read More…
ഒരു രാത്രിക്ക് ഒരു കോടി രൂപ! ഇതാണോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ മുറി?
ഒരു രാത്രിക്ക് ഒരു കോടി രൂപയോ? ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ മുറി ഇതാണോ? 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച മധ്യപ്രദേശിലെ ഒബ്‌റോയ് രാജ്‌ഗഢ് കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. ഒബ്‌റോയ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ദി ഒബ്‌റോയ് രാജ്‌ഗഢ് പാലസ്’ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. സാംസ്കാരികവും പ്രകൃതിദത്തവുമായ സവിശേഷതകളുള്ളതും സമാനതകളില്ലാത്ത ആതിഥ്യമര്യാദ വാഗ്ദാനം ചെയ്യുന്നതുമായ ലോകത്തിലെ മികച്ച ഇടങ്ങളെയാണ് Read More…
മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ ക്രൂരത; ഹോസ്റ്റലിൽ അഴിഞ്ഞാടി ഡൽഹി സ്വദേശി, ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു Read More…
ശ്വാസം മുട്ടി മരിക്കുമെന്ന് കരുതി പോലീസ് കാറിന്റെ ചില്ല് തകർത്തു; ഉള്ളിൽ ബോധരഹിതരായി 3 മദ്യപാനികൾ- വീഡിയോ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കടൽത്തീരത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് പോലീസ് തകർക്കുന്നതാണ് വീഡിയോയിലുള്ളത്. ശ്രീ വിജയ പുരം (പഴയ പോർട്ട് ബ്ലെയർ) മേഖലയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ വീഡിയോയിൽ കാണുന്നത് പൂർണ്ണരൂപമല്ലെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില്ല് തകർത്തതെന്നും പോലീസ് വ്യക്തമാക്കി. സീ ഷോർ റോഡിൽ ഒരു കാർ ദീർഘനേരമായി Read More…
നാരങ്ങാവെള്ളത്തിന് എന്തിനാണാവോ ഗ്യാസ് ചാർജ്? കഫേയിൽ ‘ഗ്യാസ് ക്രൈസിസ്’ ഫീ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ബംഗളൂരുവിലെ ഒരു കഫേ ഭക്ഷണത്തിന് പുറമെ ‘ഗ്യാസ് പ്രതിസന്ധി’ എന്ന പേരിൽ അധിക തുക ഈടാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിയോ കഫേ (Theo Cafe) നൽകിയ ബില്ലിൽ മൊത്തം തുകയുടെ 5 ശതമാനം ‘എക്സ്ട്രാ ഗ്യാസ് ക്രൈസിസ് ചാർജ്’ ആയി ചേർത്തതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. പാചകവാതകം ഒട്ടും ആവശ്യമില്ലാത്ത മിന്റ് ലമണെയ്ഡ് (നാരങ്ങാവെള്ളം) പോലുള്ള പാനീയങ്ങൾക്കും ഈ അധിക ചാർജ് ഈടാക്കിയതാണ് വിവാദം കൊഴുപ്പിച്ചത്. ആഗോള യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ വാണിജ്യ എൽപിജി Read More…
കാമുകിക്കൊപ്പം ജീവിച്ചോ, പക്ഷേ പണം തരണം! ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകി യുവതി; നിരക്ക് മാസം 85,000 രൂപ!
വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്‌ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. Read More…
വിവാഹ മണ്ഡപത്തിൽ 32 സെക്കൻഡ് നീണ്ട ചുംബനം! ദമ്പതികളുടെ വീഡിയോ വൈറൽ; വെബ് സീരീസോ? സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ചർച്ച
ബംഗാളി നവദമ്പതികൾ വിവാഹ മണ്ഡപത്തിലിരുന്ന് പരസ്പരം ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, 32 സെക്കൻഡോളം ദമ്പതികൾ ചുംബിക്കുന്നത് കാണാം. പൂക്കൾക്കിടയിൽ ഹോമകുണ്ഡത്തിന് സമീപം ഇരുന്നാണ് ഇവരുടെ ഈ പ്രകടനം. ഒരു വീഡിയോഗ്രാഫർ ഇത് ഷൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ചുവന്ന കുർത്തയണിഞ്ഞ വരനും ആഭരണങ്ങൾ അണിഞ്ഞ വധുവുമാണ് വീഡിയോയിലുള്ളത്. എന്നാൽ, ഇത് യഥാർത്ഥ വിവാഹമാണോ അതോ ഏതെങ്കിലും വെബ് സീരീസിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആണോ എന്ന കാര്യത്തിൽ Read More…














