Featured Lifestyle

ഇതൊക്കെ എങ്ങനെ? നൂട്ടല്ലയിൽ പച്ചമുളക് മുക്കി കഴിക്കുന്ന സിങ്കപ്പൂർ യുവാവ്, വൈറലായി വീഡിയോ

ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇവയിൽ ചിലതൊക്കെ സ്വീകാര്യമാകുമെങ്കിലും മറ്റു ചില വീഡിയോകൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഗപ്പൂരുകാരന്റെ അസാധാരണമായ ഭക്ഷണ കോമ്പിനേഷൻ വീഡിയോയാണ് ഇന്റർനെറ്റിൽ കൊടുങ്കാറ്റായിമാറിരിക്കുന്നത്. സിങ്കപ്പൂരിൽ ഏറെ സ്വാധീനം ചെലുത്തുന്ന കാൽവിൻ ലീ മുളക് യുവാവ് ന്യൂട്ടെല്ലയിൽ മുക്കി കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ യുവാവ് തന്റെ കൈയ്യിലുള്ള മുളക് എടുത്ത് ചോക്ലേറ്റ് പാത്രത്തിൽ മുക്കി ഒരു കടി കടിക്കുന്നത് കാണാം. ഇതോടെ അദ്ദേഹത്തിന്റെ ഭാവം ജിജ്ഞാസയിൽ നിന്ന് Read More…

Lifestyle

14-ാമത്തെ കുഞ്ഞിന് ജന്മം നൽകി 50കാരി: അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നത് 22 കാരന്‍ മൂത്തമകന്‍

ഉത്തർപ്രദേശിൽ അൻപതാം വയസ്സിൽ പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്നുള്ള സ്ത്രീയാണ് കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്ത്രീയുടെ മൂത്ത മകനായ 22 കാരനാണ് നിലവിൽ അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നത്. ഇരുവരും സുഖമായി ഇരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു..ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, ഇമാമുദ്ദീൻ എന്നയാളുടെ ഭാര്യയായ ഗുഡിയ എന്ന സ്ത്രീയാണ് ആംബുലൻസിൽ വെച്ച് തന്റെ 14-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ Read More…

Featured Lifestyle

അർദ്ധരാത്രിയിൽ ഉണർന്നാൽ ഉറങ്ങാൻ പറ്റില്ലേ? പെട്ടെന്ന് ഉറങ്ങാൻ ചില വിദ്യകൾ

ഉറങ്ങിയ ശേഷം എന്തെങ്കിലും കാരണത്താൽ അർദ്ധരാത്രിയിൽ എഴുന്നേൽക്കുന്നത് സാധാരണമാണ്. എന്നാൽ ഉറക്കമുണർന്നതിന് ശേഷം ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. പലർക്കും ഈ പ്രശ്നം മൂലം നല്ല ഉറക്കം നഷ്ടപ്പെടുന്നു. ഉറക്കത്തിനിടയിൽ ഉറക്കമുണരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് ശബ്ദം കൊണ്ടോ പേടിസ്വപ്നം കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലായാലും ചില വിദ്യകളിലൂടെ വീണ്ടും ഉറങ്ങാനാകും. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വിദ്യകൾ ഇതാ മൊബൈല്‍ ഫോണ്‍ ഉറക്കം വരാത്തതിനാൽ ചിലർ ഫോണിലേക്ക് നോക്കുന്നു. ഇത് ഒട്ടും നല്ലതല്ല. Read More…

Lifestyle

പാലും ചായയും തിളപ്പിക്കുമ്പോൾ പാത്രത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടോ? ഈ 5 തന്ത്രങ്ങൾ പരീക്ഷിച്ചു നോക്കൂ

പലപ്പോഴും തിളപ്പിക്കുമ്പോൾ പാലോ ചായയോ ഒഴുകിപ്പോയാൽ ഗ്യാസ് വൃത്തികേടാകുകയും വൃത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യും. നിങ്ങൾക്കും ഈ പ്രശ്‌നമുണ്ടെങ്കിൽ, ചില ലളിതമായ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് തടയാനാകും. വീടുകളിൽ തിളപ്പിക്കുമ്പോൾ പാലോ ചായയോ പാത്രത്തിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്നത് സാധാരണമാണ്. ഇത് ഗ്യാസ് സ്റ്റൗ വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എല്ലാവർക്കും സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും നമ്മൾ മറ്റ് ചില ജോലികളിൽ മുഴുകുകയും സ്റ്റൗവില്‍ പാലോ ചായയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ. ഫലത്തില്‍ പാലോ ചായയോ വേഗത്തിൽ തിളച്ചുമറിയുകയും പുറത്തേയ്ക്ക് Read More…

Lifestyle

ദേ ഇതുകൊണ്ടാണ് ഞാന്‍ എന്റെ മക്കളെ ഇന്ത്യയില്‍ വളര്‍ത്തുന്നത് ; അമേരിക്കക്കാരി പറയുന്നത് കേട്ടോ?

ഇന്ത്യാക്കാരന്റെ വിദേശസ്വപ്‌നങ്ങളില്‍ ഏറ്റവുംമുന്നിലുള്ള ഭൂമികയാണ് അമേരിക്ക. പഠിക്കാനും ജീവിക്കാനും ഇന്ത്യവിടാന്‍ ഏറ്റവും മുന്‍ഗണന നല്‍കുകയും അതനു സരിച്ച് ജീവിതം ചിട്ടപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഭര്‍ത്താവിനും മൂന്ന് പെണ്‍മക്കള്‍ ക്കും ഒപ്പം 2021 ല്‍ ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ ഇന്ത്യയില്‍ ജീവിക്കുന്നതിലും കുടുംബത്തെ ഇന്ത്യയില്‍ നയിക്കുന്നതിലും കുട്ടികളെ ഇന്ത്യയില്‍ വളര്‍ത്തുന്നതിലും ആനന്ദം കണ്ടെത്തുകയും അത് ആള്‍ക്കാരുമായി പങ്കുവെയ്ക്കുകയും ചെയ്യുകയാണ്. ഒരു വെബ് ഡെവലപ്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവര്‍ ഇന്ത്യയില്‍ ഒരു കുടുംബം കൈകാര്യം ചെയ്യുന്നതിന്റെ Read More…

Lifestyle

മുടി ബാത്ത്‌റൂമിന്റെ ഡ്രെയിനില്‍ കുടുങ്ങി ബ്ലോക്ക് ആയോ? പരിഹാരമുണ്ട്

ബാത്ത് റൂം വൃത്തിയാക്കുമ്പോള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഡ്രെയിനിലെ ബ്ലോക്ക് മാറ്റുന്നത് . ഒരുപക്ഷെ ഡ്രെയിന്‍ മുടികൊണ്ട് നിറഞ്ഞ് വലിയ ബ്ലോക്ക് തന്നെ ആയിട്ടുണ്ടാവാം. ഇത് സ്വാഭാവികമായി വെള്ളം ഒഴികിപോകുന്നതിന് തടസ്സം സൃഷ്ടിക്കാം. അങ്ങനെ ബാത്ത്‌റൂമില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വൃത്തിഹീനമാകാം. ഇത് തടയാനായി ചില മാര്‍ഗങ്ങളുണ്ട്. ബേക്കിങ് സോഡയും വിനാഗിരിയും അഴുക്ക് നീക്കം ചെയ്യാന്‍ മിടുക്കരാണ്. ആദ്യം കുറച്ച് ഡിഷ് സോപ്പ് ലായനി ഡ്രെയിനിലേക്ക് ഒഴിച്ചുകൊടുക്കുക പിന്നീട് ബേക്കിങ് സോഡയും അരക്കപ്പോളം വിനാഗിരിയും ഒഴിച്ചുകൊടുക്കാം. 5 Read More…

Lifestyle Wild Nature

ഭക്ഷണമില്ല, പെന്‍ഗ്വിനുകള്‍ വംശനാശഭീഷണി നേരിടുന്നു ; മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക

ഭക്ഷണമില്ലാതെ പെന്‍ഗ്വിനുകള്‍ക്ക് വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ മുനമ്പിലെയും അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലെയും പെന്‍ഗ്വിനി ന്റെ ആറ് പ്രധാന പ്രജനന മേഖലകളും മത്സ്യസമ്പത്തിനാല്‍ സമ്പന്നവുമായ ജലാശയങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു. അടുത്തിടെയുള്ള കോടതി ഉത്തരവ് പ്രകാരം ഇവിടം വാണിജ്യാടിസ്ഥാനത്തിലുള്ള മത്തി, ആങ്കോവി വിളവെടുപ്പ് എന്നിവയ്ക്ക് നിരോധിത മേഖലയായി. ”വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനിനെ വന്യജീവികളില്‍ നിന്ന് വംശനാശ ത്തില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണ് കോടതി യുടെ ഈ Read More…

Lifestyle

ഭക്ഷണ പാക്കറ്റുകളില്‍ തുപ്പി ഡെലിവറി ഏജന്റ്: വീഡിയോ വൈറല്‍, പിന്നാലെ പ്രതികരിച്ച് സൊമാറ്റോ

ഉപഭോക്താവിന് നൽകാനുള്ള ഭക്ഷണത്തിൽ തുപ്പി സൊമാറ്റോ ഡെലിവറി ഏജന്റ്. മുംബൈയിലെ കഞ്ചുർമാർഗ് ഏരിയയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ഫുഡ് ഓർഡർ ഡെലിവറി ചെയ്യുന്നതിനുമുമ്പാണ് ഡെലിവറി ഏജന്റ് ഭക്ഷണത്തിൽ തുപ്പുന്നത്. മുംബൈ നിവാസിയാണ് @ByRakeshSimha എന്ന എക്സ് അക്കൗണ്ട് വഴി അസ്വസ്ഥത ഉളവാകുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്. വീഡിയോ വിവാദമായതോടെ സംഭവത്തോട് പ്രതികരിച്ച്, സൊമാറ്റോ രംഗത്തെത്തി, “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമാരിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല” എന്നാണ് സൊമാറ്റോ Read More…

Lifestyle

ലോകത്ത് 75 കുപ്പികൾ മാത്രം, സിംഗിൾ മാൾട്ട് വിസ്കിയിലെ ‘മലയാളിത്തം’; വില 11 ലക്ഷം രൂപ

ഇന്ത്യയിലെ പ്രധാനപെട്ട ഡിസ്റ്റലറിയാണ് അമൃത്. അവരുടെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു സിംഗിൾ മാൾട് വിസ്കി ഇറക്കാനായി തീരുമാനിച്ചു. എന്നാൽ അതിന്റെ കുപ്പിയും അത് വെക്കുന്ന പെട്ടിയുമെല്ലാം വളരെ അപൂർവമാകണം. ദുബായിലെ മുൻ നിര ഡിസൈനറും മലയാളിയുമായ ഡോണിറ്റ് തോമസ്നെയാണ് അവർ ഈ ചുമതല ഏല്പിച്ചത്. ഡിസൈനിങ് ജോലികൾ ഏതാണ്ട് 2 വർഷത്തിലേറെ കാലം നീണ്ടു നിന്നു. പ്ലാറ്റിനും ജൂബിലി വിസ്കിയുടെ പേരും ഡിസൈനും രൂപപ്പെടുത്താൻ മാത്രം വേണ്ടിവന്നത് 6 മാസമാണ്. കുപ്പിയുടെ ചെറിയ മാതൃകകള്‍ Read More…